
ആലപ്പുഴ: ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുമരണം. ബിഹാര്‍ സ്വദേശികളായ ആദിത്യ കുമാര്‍(20), കാശിറാം(48), ബംഗാള്‍ സ്വദേശി ധനഞ്ജയ് ശുഭ(42) എന്നിവരാണ് മരിച്ചത്.
ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ട പന്തല്‍ പൊളിക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തല്‍ അഴിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപത്തെ ഹൈ ടെന്‍ഷന്‍ ലൈനില്‍ തട്ടിയതാണ് അപകടകാരണം.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ ജതുലാല്‍ (28), അനൂപ് കുമാര്‍ (31) അജയ് 20 എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.