Breaking NewsLead NewsSports

ഏത് കൊടികുത്തിയ ബോളറായാലും ആദ്യ ബോൾ അതിർത്തി കടത്തുക അത്രതന്നെ… ആദ്യ ബോളുകളിൽ തന്നെ ബുംറ, ബോൾട്ട്, താക്കൂർ എന്നിവരുടെ പന്തുകളിൽ സിക്സർ പായിച്ച് വൈഭവ് സൂര്യവംശി, അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും താരം നേടിയത് ബൗണ്ടറികളിലൂടെ- Video

ഈ ഐപിഎല്ലിൽ സഞ്ജു പടിയിറങ്ങിയിട്ടും രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ആരാധകരെത്തുന്നതിനുള്ള പ്രധാന കാരണം വൈഭവ് സൂര്യവംശിയെന്ന 15 കാരൻ ആണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവന്റെ ബാറ്റിൽ നിന്നു പറക്കുന്ന എണ്ണം പറഞ്ഞ സിക്സറും ഫോറും കാണാൻ തന്നെ ഒരു ചന്തമാണ്. ശരിക്കും ഫിയർലെസ് കിഡ്…

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേയും സമാന രീതിയിൽ തന്നെയാണ് വൈഭവ് ബാറ്റ് വീശിയത്. ഇതോടെ 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

Signature-ad

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞാടി.

ഇന്നലത്തെ കളിയിൽ ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറയെ വൈഭവ് എങ്ങനെ നേരിടുമെന്ന് കാണാനായിരുന്നു. എന്നാൽ മത്സരത്തിലെ ബുംറയുടെ ആദ്യ പന്ത് തന്നെ വൈഭവ് ഗാലറിയിൽ എത്തിച്ചു. ആ ഓവറിൽ രണ്ട് തകർപ്പൻ സിക്സ് ആണ് വൈഭവ് ബുംറയ്ക്ക് നേരെ അടിച്ചത്. കൂടാതെ ട്രെന്റ് ബോൾട്ടിനെതിരെ നേരിട്ട ആദ്യ പന്തും സിക്സർ പായിച്ചാണ് യുവ താരം കളം നിറഞ്ഞത്.

അതിനു ശേഷം എറിഞ്ഞ ശ്രദുൽ താക്കൂറിനെയും വൈഭവ് സിക്സ് കൊണ്ടാണ് വരവേറ്റത്. എന്നാൽ അവസാന പന്തിൽ വൈഭവിനെ താക്കൂർ പുറത്താക്കിയിരുന്നു. വൈഭവിനെ കൂടാതെ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി ഓപ്പണർ യശസ്‌വി ജൈസ്വാളും തിളങ്ങി. 32 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 77 റൺസ് താരം നേടി. 10 ബോളിൽ 20 റൺസായിരുന്നു പരാ​ഗിന്റെ സംഭാവന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: