KeralaNEWS

നയന സൂര്യന്റെ മരണം ആത്മഹത്യയോ രോഗമോ മൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്നും എന്നാല്‍ അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ആത്മഹത്യയോ രോഗം മൂലമുള്ള മരണമോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നയനയുടെ
കഴുത്തിലും അടിവയറ്റിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ പരിക്കുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആത്മഹത്യയോ രോഗം മൂലമോ എന്ന രണ്ട് സാധ്യതകളാണ് റിപ്പോട്ടില്‍ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ബോധരഹിതയായി നേരത്തെ അഞ്ച് തവണ നയനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ വളരെ പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ജീവന്‍ രക്ഷപ്പെടാന്‍ കാരണം. അവസാന തവണ നയനയ്ക്ക് സമീപം ആരുമുണ്ടായിരുന്നില്ല. ഇതാകാം രോഗം മൂലമുള്ള മരണത്തിന്റെ പ്രധാന സാധ്യത.

നയന ഇന്‍സുലിനും വിഷാദ രോഗത്തിനുള്ള മരുന്നുകളും സ്ഥിരമായി കഴിച്ചിരുന്നു. ഇതിന്റെ അമിതോപയോഗവും മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഗൂഗിളില്‍ മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തിരഞ്ഞതും ആത്മഹത്യയാണെന്ന് പറയാനുള്ള സാധ്യതയായി കാണുന്നു. ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥായാണ് മയോകാര്‍ഡിയല്‍ എന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇത് മൂലം പെട്ടന്ന് മരണ സംഭവിക്കില്ല. രണ്ടുമണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: