Month: September 2023

  • NEWS

    മൊറോക്കോയില്‍ വന്‍ ഭൂചലനം; 296 മരണം

    റാബത്ത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ശക്തമായ ഭൂചലനത്തില്‍ 296 മരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്ത ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. മരണം സംബന്ധിച്ച് വിവരം മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. 153 പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ, നഗരങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്‌ലസ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്കലിനും പ്രശസ്തമായ മൊറോക്കന്‍ സ്‌കീ റിസോര്‍ട്ടായ ഒകൈമെഡനും സമീപമാണ് ഇത്. അതേസമയം, എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍…

    Read More »
  • Kerala

    പുതുപ്പള്ളിയിലെ യഥാര്‍ഥ താരം സതീശന്‍; പ്രശംസയുമായി മാര്‍ കൂറിലോസ്

    കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യഥാര്‍ഥ താരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍ എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പ് പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യഥാര്‍ഥ സ്റ്റാര്‍ വി.ഡി.സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍. തൃക്കാക്കരയിലും നമ്മള്‍ ഇത് കണ്ടതാണ്. ‘താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള്‍ നേതാക്കള്‍ എന്ന്…

    Read More »
  • Kerala

    സംസ്ഥാനത്ത് കാറ്റിനും മഴയ്ക്കും സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. വരും മണിക്കൂറുകളില്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് പുറമെ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ 10-09-2023 : ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച 11-09-2023: ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍…

    Read More »
  • Crime

    ആലുവാ മോഡല്‍ ബാലപീഡനം പെരുമ്പാവൂരിലും; അന്വേഷണം ക്രിസ്റ്റിന്‍ രാജിലേക്ക്

    എറണാകുളം: ആലുവ എടയപ്പുറത്ത് ബാലികയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നെയ്യാറ്റിന്‍കര ചെങ്കല്‍ വഞ്ചിക്കുഴി കമ്പാരക്കല്‍ വീട്ടില്‍ ക്രിസ്റ്റിന്‍ രാജിനെ 14 ദിവസത്തേക്ക് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്. റിമാന്‍ഡിലായ പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷയും നല്‍കി. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. എടയപ്പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളിയുടെ എട്ട് വയസ്സുകാരി മകളെയാണ് ക്രിസ്റ്റിന്‍ രാജ് രാത്രി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയി സമീപത്തെ പാടശേഖരത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതി പീഡനം നടത്തിയ പരിസരങ്ങളില്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ചയും പരിശോധന നടത്തി. നിര്‍ണായകമായ തെളിവുകള്‍ പോലീസ് ശേഖരിച്ചതായാണ് സൂചന.വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ പ്രതി പിടിയിലായിരുന്നു. രാത്രിയില്‍ ക്രിസ്റ്റിന്‍ രാജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസ്…

    Read More »
  • Crime

    മോന്‍സന്‍ മാവുങ്കല്‍ കേസ്; മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ അറസ്റ്റില്‍

    കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ നാലാം പ്രതി മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസില്‍ ഏഴാംപ്രതിയാണു ബിന്ദുലേഖ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിന്ദുലേഖയെ വിട്ടയച്ചു. കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഭര്‍ത്താവിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് ബിന്ദു ചോദ്യംചെയ്യലിന് ഹാജരായത്. വൈകിട്ട് 4.30വരെ ചോദ്യം ചെയ്യല്‍ നീണ്ടു. മോന്‍സന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ രേഖകള്‍ കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സനുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നു നടത്തിയിട്ടില്ലെന്നും ആരോടും മോന്‍സനു പണം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നുമാണു ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴി. മകളുടെ മുടികൊഴിച്ചില്‍ മാറ്റാനുള്ള ഒറ്റമൂലി ചികിത്സയ്ക്കു വേണ്ടിയാണ് മോന്‍സന്റെ വീട്ടില്‍ പോയിട്ടുള്ളത്. മോന്‍സന്റെ മകള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിട്ടുണ്ട്. അപ്പോള്‍ ബില്‍ തുക കടയില്‍ കൊടുത്തതു ബിന്ദുലേഖയാണെന്നും മൊഴി നല്‍കി. ഈ തുകയാണു പിന്നീടു…

    Read More »
  • India

    അഴിമതിക്കേസ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

    അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റെന്ന് നന്ത്യാല്‍ ഡിഐജി രഘുറാമി റെഡ്ഡി അറിയിച്ചു. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു. നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെ നായിഡുവിനെതിരെ അറസ്റ്റ് വാറന്റുമായി എത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. ആറുമണിയാകാതെ അദ്ദേഹത്തെ വിളിക്കാനാവില്ലെന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ആറുമണിയോടെ അറസ്റ്റ് ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എഫ്‌ഐആറില്‍ നായിഡുവിന്റെ പേരില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പ്രതിഷേധം അറിയിച്ചു. അറസ്റ്റിനെ തുടര്‍ന്ന് വലിയ കൂട്ടം…

    Read More »
  • NEWS

    ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ചരിത്രം, ഇന്‍ഡ്യയ്ക്ക്  അഭിമാനമായി മലപ്പുറംകാരിയായ നിദ

       ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാംപ്യന്‍ഷിപ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു മലപ്പുറത്തുകാരി നിദ അന്‍ജും. ലോക ദീര്‍ഘ ദൂര കുതിരയോട്ടത്തിലാണ് മലപ്പുറം കല്‍പകഞ്ചേരി ഡോ. അന്‍വര്‍ അമീന്റെ മകള്‍ നിദ ചരിത്രം കുറിച്ചത്. ഇത് ചെറിയ കാര്യമല്ല വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാംപ്യന്‍ഷിപ് വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്‍ഡ്യക്കാരി എന്ന നേട്ടമാണ് ഈ മിടുക്കി കുതിരപ്പുറത്തേറി സ്വന്തമാക്കിയത്. ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ ആണ് മത്സരം നടന്നത്. മലപ്പുറം തിരൂരില്‍ ജനിച്ച നിദ അന്‍ജും യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപിലാണ് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് നിദ ചരിത്രം തീര്‍ത്തത്. നിദ ചാംപ്യന്‍ഷിപ് ഫിനിഷ് ചെയ്തത് 7.29 മണിക്കൂര്‍ മാത്രം സമയം എടുത്താണ്. 25 രാജ്യങ്ങളില്‍ നിന്നുള്ള 70 മത്സരാര്‍ഥികള്‍ ഉള്‍പെടുന്ന ചാംപ്യന്‍ഷിപില്‍ എപ്‌സിലോണ്‍ സലോ എന്ന കുതിരയ്‌ക്കൊപ്പമാണ് ഫ്രാന്‍സിലെ മത്സരത്തില്‍ നിദ പോരാട്ടത്തില്‍ മുന്നേറിയത്. ഈ നേട്ടത്തിലൂടെ ഇന്‍ഡ്യയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരുത്തുറ്റ…

    Read More »
  • Kerala

    ബാലഭാസ്കറിന്റെ മരണത്തിൽ ​ഗൂഢാലോചന ഇല്ല, മരണകാരണം ഡ്രൈവറുടെ അശ്രദ്ധ

       വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ​ഗൂഢാലോചന നടന്നു എന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെ  എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം സിബിഐ സംഘം ഹൈക്കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായപ്പോൾ ഡ്രൈവർ അർജുൻ നാരായണൻ അമിതവേ​ഗതയിലായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണി കോടതിയെ സമീപിച്ചതിനു പിന്നാലെ  കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ‌ ദാരുണമായ ഈ അപകടം നടക്കുന്നത് 2018 സെപ്റ്റംബർ 24നാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ അപ്പോൾ തന്നെ മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ്…

    Read More »
  • NEWS

    പണം സമ്പാദിക്കുന്ന മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം

    വെളിച്ചം   രാജാവ് വേഷപ്രച്ഛന്നനായി നാടുകാണാന്‍ ഇറങ്ങിയതായിരുന്നു. പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ ദുരവസ്ഥ കണ്ട അദ്ദേഹം  4 സ്വര്‍ണ്ണനാണയം അയാൾക്കു നീട്ടിയിട്ട് പറഞ്ഞു: “ഇതു നിങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ലഭിച്ചതാണ്. ഇതെടുത്തുകൊള്ളൂ…” കര്‍ഷകന്‍ പറഞ്ഞു: “ഇവ എന്റേതല്ല, മറ്റാര്‍ക്കെങ്കിലും കൊടുത്തുകൊള്ളൂ…” രാജാവ് ചോദിച്ചു: “നിങ്ങള്‍ക്കെന്താ പണം വേണ്ടേ…?”   “പണം എത്രയുണ്ട് എന്നതല്ല, അത് എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.. ഞാന്‍ സമ്പാദിക്കുന്നതിൽ ഒരു ഭാഗം എന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കും.  രണ്ടാം ഭാഗം മാതാപിതാക്കള്‍ക്ക് നല്‍കും.  മൂന്നാമത്തേത് മക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും.  ബാക്കിയുള്ള പങ്ക് ഞാനെന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കും.  അതുകൊണ്ട് തന്നെ കിട്ടുന്ന പണം എത്രയാണോ അതനുസരിച്ച് എന്റെ ധനോപയോഗത്തെ നിയന്ത്രിക്കാന്‍ എനിക്ക് സാധിക്കുന്നു.” സമ്പാദിക്കുന്നതിന്റെ മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം. ഒരു രാത്രികൊണ്ട് ധനാഢ്യരായ പലരും ഒരു പകല്‍കൊണ്ട് ദാരിദ്ര്യത്തിലേക്ക് വഴുതിവീണിട്ടുമുണ്ട്. പണം സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ ധാരാളമുണ്ടെങ്കിലും ക്രിയാത്മകമായി ചെലവഴിക്കാന്‍ ധനവിനിയോഗ നൈപുണ്യം നേടുക തന്നെ വേണം.…

    Read More »
  • India

    എംഎൽഎ സ്ഥാനം രാജിവെച്ച് മറുകണ്ടം ചാടി ബിജെപിയിൽ ചേർന്നു, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി, ഫലം വന്നപ്പോൾ റെക്കോർഡ് തോൽവി!

    ദില്ലി: ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയിൽ ഞെ‌ട്ടി. സിറ്റിങ് എംഎൽഎയായിരുന്ന ​ധാരാ സിങ് ചൗഹാൻ സ്ഥാനം രാജിവെച്ചാണ് ബിജെപിയിൽ ചേർന്നതും പിന്നീട് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വലിയ രീതിയിൽ തോൽവിയേറ്റുവാങ്ങിയതും. 2022ൽ എസ്പിയുടെ ചിഹ്നത്തിൽ മത്സരിച്ചാണ് ധാരസിങി എംഎൽഎയായത്. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മറുകണ്ടം ചാടി ഭരണപക്ഷമായ ബിജെപിയിലെത്തി. സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. സമാജ് വാദി പാർട്ടിയുടെ സുധാകർ സിങ്ങാണ് ധാരാ സിങ്ങിനെതിരെ മത്സരിച്ചത്. വോട്ടെണ്ണി തീർന്നപ്പോൾ 42,759 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ സുധാകർ സിങ് വിജയക്കൊടി പാറിച്ചു. സുധാകർ സിംഗ് 1,24,427 വോട്ടുകൾ നേടിയപ്പോൾ ധാരാ ചൗഹാന് 81,668 വോട്ടുകൾ ലഭിച്ചു. ഭരണകക്ഷിയായ എൻഡിഎയും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ഘോസിയിൽ 50.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 10 സ്ഥാനാർഥികൾ മത്സരിച്ചു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ച…

    Read More »
Back to top button
error: