Month: September 2023

  • Kerala

    കൊലപാതകം നടത്തി തമിഴ്നാട്ടിൽ നിന്നും മുങ്ങിയ പ്രതികളെ കേരള പോലീസ് പൊക്കി

    പത്തനംതിട്ട: തമിഴ്നാട്ടിൽ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികളായ രണ്ട് കൊടുംക്രിമിനലുകളെ കേരള പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നയ്ക്കാട്ട് നിന്നാണ് ഇവരെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുനെല്‍വേലി വള്ളിക്കോട്ടൈ സ്വദേശികളായ മാടസ്വാമി(27), സുഭാഷ്(24) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ മൂന്നു കൊലപാതകക്കേസുകളില്‍ പ്രതിയാണ് മാടസ്വാമി. കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ് സുഭാഷ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് ആറന്മുള പൊലീസ് പുന്നയ്ക്കാട്ട് എത്തിയപ്പോഴാണ് മാടസ്വാമിയെയും സുഭാഷിനേയും ചോദ്യം ചെയ്തത്. മറുപടിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇരുവരെയും ആറന്മുള പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തമിഴ്നാട്ടിലെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച്‌ ഇരുവരും പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷമായി പത്തനംതിട്ട പുന്നയ്ക്കാട്ടാണ് ഇരുവരും കുടുംബസമേതം താമസിക്കുന്നത്. ആറന്മുള പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ നാസര്‍, സിപിഒ ഉമേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചത്. തമിഴ്നാട്ടില്‍ കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് രക്ഷപ്പെട്ട് വരുന്നതാണ് ഇരുപ്രതികളുടെയും രീതി.തമിഴ്നാട് പൊലീസ് ആറന്മുളയിലെത്തി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി.

    Read More »
  • Kerala

    മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ വാറ്റുചാരായം നിറച്ച് ബൈക്കിൽ കറങ്ങി നടന്ന്‌ വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

    കണ്ണൂർ:മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ വാറ്റുചാരായം നിറച്ച് ബൈക്കിൽ കറങ്ങി നടന്ന്‌ വിൽപ്പന നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെറ്റുവഴി പാലയാട്ടുകരി ലക്ഷംവീട് കോളനിയിൽ താമസക്കാരായ ബാബു(46), എംസി ആദര്‍ശ്(23) എന്നിവരാണ് അറസ്റ്റിലായത്. പാലയാട്ടുകരി മേഖലകളില്‍ വിൽപ്പന നടത്താനായി  ബൈക്കിൽ  കൊണ്ടുവന്ന വാറ്റുചാരായമാണ് തെറ്റുവഴി-പാലയാട്ടുകരി ഭാഗത്തുവെച്ചു എക്സൈസ് ഇന്‍സ്പെക്ടര്‍ എകെ വിജേഷും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്ക് സഹിതം ചാരായം പിടികൂടിയത്.ആവശ്യക്കാർക്ക് മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചായിരുന്നു വിൽപ്പന. ‍ പ്രതികൾക്കെതിരെ അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    Read More »
  • NEWS

    കുറഞ്ഞ വരുമാനമുള്ളവരെ ലക്ഷ്യമിട്ട്  പുതിയ സിം കാര്‍ഡ്;6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ, കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകൾ

    ദുബായ്:കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയില്‍ പുതിയ സിം കാര്‍ഡ്.6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റയാണ് ഓഫര്‍.ഒപ്പം കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകളും ലഭ്യമാണ്. എല്ലാവർക്കും സന്തോഷം എന്ന നിലയിൽ ഹാപ്പിനസ് സിം കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻസ് കമ്ബനിയായ EITCയുടെ du എന്നിവയുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം കാര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. കോളുകള്‍ക്കും, ഇന്റര്‍നെറ്റിനും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേ, MoHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.ബിസിനസ് സേവാ കേന്ദ്രങ്ങളും, ഗൈഡൻസ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച്‌ തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് വാങ്ങാവുന്നതാണ്. കൂടാതെ, MoHREയുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തൊഴില്‍ കരാറുകള്‍ പുതുക്കിയും സിം കാര്‍ഡ് സ്വന്തമാക്കാം.

    Read More »
  • India

    മലയാളി വൈദികൻ മധ്യപ്രദേശിൽ ആത്മഹത്യ ചെയ്തു

    ഭോപ്പാൽ: മലയാളി വൈദികൻ മധ്യപ്രദേശിൽ ആത്മഹത്യ ചെയ്തു. മണിപ്പൂർ കലാപത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. മധ്യപ്രദേശിലെ സാഗർ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദീകൻ അനിൽ ഫ്രാൻസീസ്(40) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. അന്ന് വൈകീട്ട് 3.30ഓടെയാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ഇദ്ദേഹമെന്നാണ് വിവരം. സാഗറിലെ സെന്‍റ് അൽഫോൺസ അക്കാദമി മാനേജറായി പ്രവർത്തിക്കുയായിരുന്നു.ബുധനാഴ്ച ഇദ്ദേഹം ബിഷപ് ഹൗസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്.പിന്നീട് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

    Read More »
  • Kerala

    രാത്രി യാത്രകളിൽ കൂട്ടായി വഴിക്കടവ് ബസ്

    വഴിക്കടവ് ……., ഈ സ്ഥലപേര് കേള്‍കുമ്പോള്‍  ഏതൊരു പത്തനംതിട്ടക്കാരന്റെ മനസ്സിലും ഓടിവരുന്നത് രാത്രി 8 മണിക്ക് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസാണ്. വര്‍ഷങ്ങളായി മലയാളികളുടെ രാത്രിയാത്രകളില്‍ കൂട്ടായി പത്തനംതിട്ട ഡിപ്പോയുടെ വഴിക്കടവ് ബസുണ്ട്. എന്നാൽ പലര്‍ക്കും ഇപ്പോളും വഴിക്കടവ് എന്ന സ്ഥലത്തെ പറ്റി അറിയില്ല…… വഴിക്കടവ് – മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍ ആണ് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ്ന്റെ അതിരുകള്‍ വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണാടക സംസ്ഥാനവുമാണ്.ആദ്യകാലത്ത് പഴയ മലബാര് ജില്ലയിലെ നിലമ്പൂര് പഞ്ചായത്തില് ഉള്പ്പെട്ടിരുന്നതും, പിന്നീട് 1963-ല് രൂപം കൊണ്ട എടക്കര പഞ്ചായത്തിന്റെ ഭാഗവുമായിരുന്നു വഴിക്കടവ് പ്രദേശം. 1969-ലാണ് വഴിക്കടവ് പഞ്ചായത്ത് രൂപീകൃതമായത്. ഏതാണ്ട് മൂന്നുഭാഗവും വനത്താല് ചുറ്റപ്പെട്ടു കിടക്കുന്നതും തമിഴ്നാട് സംസ്ഥാനവുമായി അതിര്ത്തി പങ്കിടുന്നതുമായ ഒരു പ്രദേശമാണിത്. ആദ്യകാലത്ത് പൂര്ണ്ണമായും വനപ്രദേശമായിരുന്ന ഈ പ്രദേശത്ത് ആദിവാസികള് മാത്രമാണ് വസിച്ചിരുന്നത്. വനത്തെമാത്രം ആശ്രയിച്ച് നിത്യവൃത്തി കഴിച്ചിരുന്നവരായിരുന്നു ഇവിടുത്തെ ആദിവാസികള്. ഇവര്ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ഏക ബന്ധമാകട്ടെ നിലമ്പൂര് കോവിലകവുമായിട്ടായിരുന്നു. ഇവരിൽ…

    Read More »
  • India

    അക്കൗണ്ടില്‍ പണമില്ലെങ്കിലും യു.പി.ഐ വഴി  പണമടയ്ക്കാം

    ന്യൂഡല്‍ഹി:അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ വഴി ഇനി പണമടയ്ക്കാം.റിസര്‍വ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം.കാലാവധി ദിവസത്തിന് മുമ്ബ് കുടിശ്ശിക തീര്‍ക്കണം എന്നുമാത്രം. അതേസമയം ക്രെഡിറ്റ് ലൈൻ സൗകര്യം നല്കുമ്ബോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ പലിശ ഈടാക്കുമെങ്കിലും അനുവദിക്കുന്ന തിരിച്ചടവ് കാലയളവിൽ വ്യത്യാസമുണ്ടാകുമെന്നാണ് വിവരം.

    Read More »
  • Kerala

    പത്തനംതിട്ടയില്‍ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

    പത്തനംതിട്ട: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍  പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.അടൂരിലാണ് സംഭവം. ‍ ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാള്‍ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്‌സിലെ മറ്റു പോലീസുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. കുടുംബം സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് വനിതാസുഹൃത്തുമായി പോലീസുകാരൻ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്.സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ ഒരു സ്റ്റേഷനിൽ നിന്നും നേരത്തെ ഇതുപോലൊരു സംഭവത്തിന് സസ്പെൻഷനിലായ വനിതാ എസ്ഐയെയും കൂട്ടിയാണ് പോലീസുകാരൻ ക്വാർട്ടേഴ്സിലെത്തിയതെന്നാണ് വിവരം.

    Read More »
  • Kerala

    ആഗോള മെഡിക്കൽ ഹബ്ബാകാൻ കേരളത്തിന് സാധ്യതകൾ ഏറെ;സർക്കാർ ഇടപെടലുകൾ അനിവാര്യം

    തിരുവനന്തപുരം:ദേശീയ ശരാശരിയേക്കാള്‍ മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്.വികസനത്തിന്റെ ‘കേരള മോഡല്‍’ ഏറെ ഉപയോഗിക്കപ്പെടുന്ന പദമാണെങ്കിലും  സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന, കേരള ജനസംഖ്യയിലെ 70 ശതമാനം പേരും ചികിത്സാ ചെലവ് കുറഞ്ഞ, വലിയ സൗകര്യങ്ങളില്ലാത്ത ആശുപത്രികളെയാണ് നിലവിൽ ആശ്രയിക്കുന്നത്. കൂടിവരുന്ന തൊഴിലില്ലായ്മ, വരുമാനത്തിലെ അസമത്വം, ഉള്‍നാടുകളില്‍ നല്ല ആശുപത്രികള്‍ അധികമില്ലാത്തത്, വര്‍ധിച്ചു വരുന്ന മെഡിക്കല്‍ പണപ്പെരുപ്പം, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഇതിനൊരു മാറ്റം വരുത്തിയാൽ കേരളം ലോകത്തിന്റെ മെഡിക്കൽ ഹബ്ബാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഹെല്‍ത്ത്‌കെയര്‍ രംഗത്തെ രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, തുടര്‍ച്ചയായി ദേശീയ തലത്തില്‍ നേട്ടം കൈവരിക്കുന്ന ആരോഗ്യ സംവിധാനം, ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹം തുടങ്ങി ആരോഗ്യപരിരക്ഷാ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാകാനുള്ള എല്ലാ ഘടകങ്ങളും ഇവിടെ ഒത്തുചേരുന്നുണ്ട്. കേരളത്തിലെ ലോകോത്തര സൗകര്യമുള്ള ആശുപത്രികള്‍, പ്രശസ്തരായ വിദഗ്ധ ഡോക്ടര്‍മാര്‍, പരിശീലനം സിദ്ധിച്ച നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്,…

    Read More »
  • Kerala

    പോലീസ് നല്‍കേണ്ട എല്ലാ സൗജന്യ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാർ

    തിരുവനന്തപുരം:വാഹനാപകട കേസുകളിലെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍), ജനറല്‍ ഡയറി, വെഹിക്കിള്‍ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, സീൻ മഹസര്‍, സീൻ പ്ലാൻ, പരിക്ക് സര്‍ട്ടിഫിക്കറ്റ്, പരിശോധനാ സര്‍ട്ടിഫിക്കറ്റ് അടക്കം പോലീസ് നല്‍കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഓരോ സര്‍ട്ടിഫിക്കറ്റിനും 50 രൂപ വീതം ഈടാക്കാൻ നിര്‍ദേശിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഇവയെല്ലാം സൗജന്യമായാണ് പോലീസ് സ്റ്റേഷനില്‍നിന്നു നല്‍കിയിരുന്നത്. ഫീസ് ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തു നിലവില്‍ വരും.സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്താണ് നിരക്കുകള്‍ ഉയര്‍ത്തിയത്. പോലീസ് നല്‍കുന്ന മറ്റു സേവനങ്ങള്‍ക്കുള്ള നിരക്കുകളും കുത്തനെ ഉയര്‍ത്തി. ഘോഷ യാത്ര നടത്തുന്നതിനുള്ള അനുമതിക്ക്  പോലീസ് സ്റ്റേഷൻ പരിധിയില്‍ 2,000 രൂപയും സബ്ഡിവിഷൻ പരിധിയില്‍ 4,000 രൂപയും ജില്ലാതലത്തില്‍ 10,000 രൂപയും നല്‍കണം. സംസ്ഥാനത്ത് അഞ്ചു ദിവസം മൈക്ക് അനൗണ്‍സ്മെന്‍റ് നടത്താൻ 6,070 രൂപ നല്‍കണം. നിലവില്‍ 5,515 രൂപയാണ് നിരക്ക്. ജില്ലാ തലത്തില്‍ 610 രൂപ നല്‍കണം. 15…

    Read More »
  • Kerala

    നിപ വൈറസ് ബാധ; ഓണം ബംബർ നറുക്കെടുപ്പ് മാറ്റിവയ്ക്കാൻ സാധ്യത

    തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്ന് ജില്ലയിലെ ലോട്ടറി തൊഴിലാളികൾ ആവശ്യപ്പെട്ടു.ടിക്കറ്റുകൾ വിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ആവശ്യം. അതേസമയം നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെയെല്ലാം തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുകയാണ്.ലഭ്യമായ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ വിറ്റത് 67,31,394 ടിക്കറ്റുകളാണ്. ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്.കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം. അതേസമയം കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിൽ…

    Read More »
Back to top button
error: