
തിരുനെല്‍വേലി വള്ളിക്കോട്ടൈ സ്വദേശികളായ മാടസ്വാമി(27), സുഭാഷ്(24) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ മൂന്നു കൊലപാതകക്കേസുകളില്‍ പ്രതിയാണ് മാടസ്വാമി. കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ് സുഭാഷ്.
അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് ആറന്മുള പൊലീസ് പുന്നയ്ക്കാട്ട് എത്തിയപ്പോഴാണ് മാടസ്വാമിയെയും സുഭാഷിനേയും ചോദ്യം ചെയ്തത്. മറുപടിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇരുവരെയും ആറന്മുള പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തമിഴ്നാട്ടിലെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷമായി പത്തനംതിട്ട പുന്നയ്ക്കാട്ടാണ് ഇരുവരും കുടുംബസമേതം താമസിക്കുന്നത്.
ആറന്മുള പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ നാസര്‍, സിപിഒ ഉമേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചത്. തമിഴ്നാട്ടില്‍ കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് രക്ഷപ്പെട്ട് വരുന്നതാണ് ഇരുപ്രതികളുടെയും രീതി.തമിഴ്നാട് പൊലീസ് ആറന്മുളയിലെത്തി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan