Month: September 2023
-
Kerala
ആന്ധ്രയിൽ നിന്നും വന്ന മീൻവണ്ടിയിൽ കഞ്ചാവ്; മലപ്പുറം സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട്: മീൻ വണ്ടിയില്‍ നിന്നും 30കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയില്‍ നിസാര്‍ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസില്‍ മുഹമദ് ഫര്‍സാദ് (21) എന്നിവരെയാണ് പിടികൂടിയത്.കോഴിക്കോട് കോര്‍പ്പറേഷൻ ഓഫീസിന് സമീപത്തു വച്ചാണ് സംഭവം. ആന്ധ്രയില്‍ നിന്നും വെള്ളയില്‍ ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവ് ഒളിപ്പിച്ച് അതിന് ചുറ്റും അൻപത് പെട്ടിയോളം മത്സ്യം നിറച്ചാണ് ആന്ധ്രയില്‍ നിന്നും വാഹനം വന്നത്. വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വരും പിടികൂടിയ കഞ്ചാവിനെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ. ഇ ബൈജു ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ലഹരിക്കെതിരെ ആന്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും, ടൗണ്‍ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്
Read More » -
Kerala
കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു
കടുത്തുരുത്തി:കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു.മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോണി (15) ആണ് മരിച്ചത്.ഇന്നലെ വൈകൂന്നേരം 5.45 ഓടെയാണ് സംഭവം. കല്ലറ സെന്‍റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നത് കണ്ട കൂട്ടുകാരന്‍ വൈഷ്ണവിന്‍റെ നേതൃത്വത്തില്‍ ഉടന്‍തന്നെ രക്ഷപെടുത്തി കുളത്തിന് കരയ്‌ക്കെത്തിച്ചു. ഈ സമയം ഇതുവഴിയെത്തിയ കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് പത്തനംത്തിട്ടയിൽ രണ്ടു മരണം
പത്തനംതിട്ട: പന്തളം കുളനട – മാന്തുക ഗ്ലോബ് ജംക്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. സ്കൂട്ടര്‍ യാത്രികരായ കാരക്കാട് പ്ലാവുനില്‍ക്കുന്നതില്‍ മേലേതില്‍ വിഷ്ണു, പെണ്ണുക്കര മാടമ്ബറപ്പ് മോടിയില്‍ വിശ്വജിത്ത് എന്നിവരാണ് മരണപ്പെട്ടത്. സ്കൂട്ടറില്‍ ഉണ്ടായിരുന്ന അമല്‍ജിത്ത് എന്നയാളെ പരുക്കുകളോടെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 11.30 ന് എം സി റോഡിലാണ് അപകടം. അതേസമയം തിരുവല്ലയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തിരുവല്ല കച്ചേരിപ്പടിയില്‍ ശനിിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു, ആസിഫ് അഷ്റഫ് എന്നിവരാണ് മരിച്ചത്.മഞ്ഞാടി പുതുപ്പറമ്ബില്‍ അരുണ്‍ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
Read More » -
Kerala
നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങള്‍ ഒഴിവാക്കിയേക്കാം; ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സ് ആപ്പ് നമ്ബറിലേയ്ക്ക് മെസ്സേജ് ചെയ്യാം
തിരുവനന്തപുരം:കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പോലീസ് നടത്തിവരുന്നത്. എന്നാല്‍, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സ് ആപ്പ് നമ്ബറിലേയ്ക്ക് നിങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങള്‍ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകള്‍ സംരക്ഷിക്കപ്പെടും. നിങ്ങളുടെ സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഇവ വാട്‌സ് ആപ്പ് ആയി അയക്കേണ്ടത് 9747001099 എന്ന നമ്ബറിലേയ്ക്കാണ്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടികള്‍ വിവരം നല്‍കിയ ആളെ അറിയിക്കുകയും ചെയ്യും. ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി…
Read More » -
India
സ്വയം പഠനം, പരിശീലത്തിനു പോയതുമില്ല; തേജസ്വി റാണയുടെ ഐഎഎസ് പദവിയിലേക്കുള്ള ജീവിത യാത്ര പ്രചോദനാത്മകം
മാസങ്ങളുടെ കഠിനമായ തയ്യാറെടുപ്പുകൾക്കും കഠിനാധ്വാനത്തിനും ശേഷം ഓരോ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നു. പക്ഷേ, ഭാഗ്യശാലികളായ ചുരുക്കം ചിലർ മാത്രമാണ് വിജയിച്ച് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് ഉദ്യോഗസ്ഥരാകുന്നത്. ഔപചാരികമായ പരിശീലനമൊന്നുമില്ലാതെ യു.പി.എസ്.സിയിൽ വിജയിച്ച് അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ ഐഎഎസ് ഉദ്യോഗസ്ഥ തേജസ്വി റാണയുടെ ജീവിത യാത്ര പ്രചോദനാത്മകവും മറ്റനേകം സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് മാർഗദീപവുമാണ്. ഹരിയാന സംസ്ഥാനത്തെ കുരുക്ഷേത്ര സ്വദേശിനിയായ തേജസ്വി സ്കൂൾ കാലഘട്ടത്തിൽ തന്നെ മിടുക്കിയായ വിദ്യാർഥിയായിരുന്നു. ഇന്റർമീഡിയറ്റിന് ശേഷം അവർ ജെ.ഇ.ഇ പരീക്ഷ എഴുതി. കുട്ടിക്കാലം മുതൽ എൻജിനീയറിംഗ് പഠിക്കുക എന്നത് സ്വപ്നമായിരുന്നു. ജെ.ഇ.ഇ പാസായി കാൺപൂർ ഐ.ഐ.ടിയിൽ പ്രവേശിച്ചു. അപ്പോഴാണ് യു.പി.എസ്.സിയിൽ താൽപര്യം തോന്നിയത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് പഠനം ആരംഭിക്കാൻ തേജസ്വി തീരുമാനിച്ചു. അടിത്തറ ശക്തിപ്പെടുത്തുന്നതിന് യു .പി.എസ്.സി പാഠ്യപദ്ധതി ശ്രദ്ധാപൂർവ്വം പരിശോധിച്ചാണ് പഠനം ആരംഭിച്ചത്.…
Read More » -
Kerala
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഇടുക്കി ഡി.എഫ്.ഒ ബി.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കട്ടപ്പന: കാട്ടിറച്ചി കൈവശംവച്ചു എന്നാരോപിച്ച് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ (ഡി.എഫ്.ഒ.) ബി.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. തൊടുപുഴ ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ഡി എഫ്.ഒ. ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 13 പ്രതികളിൽ പതിനൊന്നാം പ്രതിയാണ് രാഹുൽ . ഇതോടെ ഇയാളെ അറസ്റ്റു ചെയ്യാൻ പോലീസിനുണ്ടായിരുന്ന തടസം നീങ്ങി. കണ്ണംപടി, മുല്ല ആദിവാസി ഊരിലെ പുത്തൻ പുരയ്ക്കൽ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിനടപടി. ബുധനാഴ്ച വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്നലെ വിധി പറഞ്ഞത്. സരുൺ സജിക്കു വേണ്ടി കോടതിയിൽ അഡ്വ. കെ.എസ് അരുൺ കുമാർ ജാമ്യാപേക്ഷയെ എതിർത്തു. 2022 സെപ്റ്റംബർ 20നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. കാട്ടിറച്ചി കടത്തി എന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും…
Read More » -
India
ജീവിതാന്തരീക്ഷം മനോഹരമാകും, സമൃദ്ധമായ വിളവ് ലഭിക്കും: വീട്ടിലെ ചെറിയ സ്ഥലത്ത് കണ്ടെയ്‌നറുകളില്‍ കക്കിരി കൃഷി ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃഷിയില്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ…? വിശാലമായ വീട്ടുമുറ്റം ഇല്ലെങ്കിലും ആശങ്കപ്പെടേണ്ട. കണ്ടെയ്നര്‍ ഗാര്‍ഡനിംഗ് ഇതിന് പരിഹാരമാണ്. ഇതിലൂടെ വീടിന്റെ ചുറ്റുവട്ടങ്ങളില്‍ തന്നെ കക്കിരി ഉള്‍പ്പെടെ വിവിധ സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ സാധിക്കും. ബാല്‍ക്കണിയിലോ നടുമുറ്റത്തോമേല്‍ക്കൂരയിലോ ഒക്കെ വളരെ ചെറിയ സ്ഥലത്ത് കണ്ടെയ്നറുകളില്‍ കൃഷി ചെയ്യാന്‍ കഴിയും. കണ്ടെയ്നര്‍ ഗാര്‍ഡനിംഗ് അതിന്റെ നിരവധി ഗുണങ്ങള്‍ കാരണം വളരെയധികം പ്രസിദ്ധി നേടിയിട്ടുണ്ട്, പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള വ്യക്തികള്‍ക്ക്. ഗുണങ്ങള്‍ ഏറെ ◾സ്ഥല ഉപയോഗം: ബാല്‍ക്കണികള്‍, നടുമുറ്റം, അല്ലെങ്കില്‍ ജനല്‍പ്പാളികള്‍ എന്നിവ പോലുള്ള ഏറ്റവും ചെറിയ ഇടങ്ങളില്‍ പോലും കൃഷി സാധ്യമാണ്. ◾എളുപ്പമുള്ള പരിപാലനം: കണ്ടെയ്നര്‍ ഗാര്‍ഡനിംഗ് വഴി ചെടികളെ നിരീക്ഷിക്കുന്നതും പരിപാലിക്കുന്നതും എളുപ്പത്തിൽ സാധ്യമാകുന്നു. ◾കീടനിയന്ത്രണം: കണ്ടെയ്‌നര്‍ ഗാര്‍ഡനിംഗ് നിയന്ത്രിത സ്ഥലത്തായതിനാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ◾എളുപ്പത്തില്‍ ക്രമീകരിക്കാം: സൂര്യപ്രകാശം, താപനില വ്യതിയാനങ്ങള്‍ എന്നിവയ്ക്കനുസൃതമായി കണ്ടെയ്നറുകള്‍ നീക്കാന്‍ കഴിയും, ഇത് അനുയോജ്യമായ വളര്‍ച്ചാ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നു. ◾സൗന്ദര്യം: കണ്ടെയ്നറുകള്‍ നിങ്ങളുടെ താമസസ്ഥലത്തിന് സൗന്ദര്യാത്മക സ്പര്‍ശം…
Read More » -
NEWS
ഉദ്ദേശശുദ്ധിയുള്ള കര്‍മ്മത്തിന്റെ വൈശിഷ്ട്യമാണ് നല്ല ജീവിതം സാധ്യമാക്കുന്നത്
വെളിച്ചം വലിയ ഈശ്വരവിശ്വാസിയായ അയാൾ തന്റെ പ്രിയപ്പെട്ട തത്തയേയും പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നു. ഒരുദിവസം പൂച്ച ഒറ്റയടിക്ക് ആ തത്തയെ കൊന്നു. ഇത് കണ്ട് അയാള്‍ കരച്ചിലായി. അയാളുടെ സങ്കടം കണ്ട് അയല്‍വാസി ഒരു പുതിയ തത്തയെ വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി. അയാള്‍ പറഞ്ഞു: “തത്ത പോയതിലല്ല എനിക്ക് വിഷമം , മരണസമയത്ത് ചൊല്ലേണ്ട ഒരു പ്രാര്‍ത്ഥന ഞാന്‍ ആ തത്തെയ പഠിപ്പിച്ചിരുന്നു. പൂച്ചയുടെ അടികിട്ടിയപ്പോള്‍ അതെല്ലൊം മറന്ന് ഉറക്കെകരഞ്ഞുകൊണ്ടാണ് ആ തത്ത ചത്തത്. ഞാന്‍ അതിനെ പഠിപ്പിച്ചത് വെറുതെയായിപ്പോയല്ലോ എന്നോര്‍ത്താണ് കരഞ്ഞത്….” ഇത് കേട്ട് അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. ഏര്‍പ്പെടുന്ന കര്‍മ്മത്തിന്റെ ഉദ്ദേശശുദ്ധിയാണ് ആ കര്‍മ്മത്തിന്റെ വൈശിഷ്ട്യം നിര്‍ണ്ണയിക്കുന്നത്. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ഉദ്ദേശം വ്യത്യസ്തമാണ്. ദാനം ചെയ്യുന്നതില്‍ സുകൃതം ലക്ഷ്യമാക്കുന്നവരും പെരുമ ലക്ഷ്യമാക്കുന്നവരുമുണ്ട്. ആദര്‍ശത്തിന് വേണ്ടിയും ആദരവ് നേടാന്‍ വേണ്ടിയും കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ഇടക്കാലാശ്വാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മിനിമം കാര്യങ്ങളില്‍ തങ്ങളുടെ വ്യവഹാരങ്ങള്‍…
Read More » -
Life Style
ഭാര്യയ്ക്ക് മസ്‌കുമായി ബന്ധം; ഗൂഗിള്‍ സഹസ്ഥാപകന്‍ വിവാഹ മോചിതനായി
ന്യൂയോര്‍ക്ക് : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി തന്റെ ഭാര്യയ്ക്കു രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ വിവാഹ മോചിതനായതായി റിപ്പോര്‍ട്ട്. ഭാര്യ നിക്കോള്‍ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഇക്കഴിഞ്ഞ മേയില്‍ ബ്രിന്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷനഹാനും ബ്രിന്നും 2018ലാണ് വിവാഹിതരായത്. 2021 ഡിസംബര്‍ മുതല്‍ ബ്രിന്നും നിക്കോളും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2022ലാണ് ബ്രിന്‍ വിവാഹ മോചനത്തിനുള്ള പെറ്റിഷന്‍ ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഒന്‍പതാമത്തെ ധനികനാണ് 50കാരനായ സെര്‍ജി ബ്രിന്‍. 118 ബില്യന്‍ ഡോളറാണ് ആസ്തി. ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബ്രിന്‍, നേരത്തെ മസ്‌കുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. മസ്‌കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് മസ്‌ക് രംഗത്തെത്തി. മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും തങ്ങള്‍ക്കിടയില്‍…
Read More » -
Kerala
നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങളായ കൈലാസം സ്വദേശി ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു നടി. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരങ്ങള്‍. കാലിലാണ് പരിക്ക്. രണ്ടുമാസത്തോളം വിശ്രമം വേണ്ടിവരും. വാഹനാപകടവുമായി ബന്ധപ്പെട്ട് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More »