
ഭോപ്പാൽ: മലയാളി വൈദികൻ മധ്യപ്രദേശിൽ ആത്മഹത്യ ചെയ്തു.
മണിപ്പൂർ കലാപത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.ഇതേത്തുടർന്നാ ണ് ആത്മഹത്യയെന്നാണ് സൂചന.
മധ്യപ്രദേശിലെ സാഗർ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദീകൻ അനിൽ ഫ്രാൻസീസ്(40) ആണ് ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. അന്ന് വൈകീട്ട് 3.30ഓടെയാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ഇദ്ദേഹമെന്നാണ് വിവരം.
സാഗറിലെ സെന്‍റ് അൽഫോൺസ അക്കാദമി മാനേജറായി പ്രവർത്തിക്കുയായിരുന്നു.ബുധനാ ഴ്ച ഇദ്ദേഹം ബിഷപ് ഹൗസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്.പിന്നീട് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan