IndiaNEWS

അക്കൗണ്ടില്‍ പണമില്ലെങ്കിലും യു.പി.ഐ വഴി  പണമടയ്ക്കാം

ന്യൂഡല്‍ഹി:അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ വഴി ഇനി പണമടയ്ക്കാം.റിസര്‍വ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്.

ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം.കാലാവധി ദിവസത്തിന് മുമ്ബ് കുടിശ്ശിക തീര്‍ക്കണം എന്നുമാത്രം.

അതേസമയം ക്രെഡിറ്റ് ലൈൻ സൗകര്യം നല്കുമ്ബോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ പലിശ ഈടാക്കുമെങ്കിലും അനുവദിക്കുന്ന തിരിച്ചടവ് കാലയളവിൽ വ്യത്യാസമുണ്ടാകുമെന്നാണ് വിവരം.

Back to top button
error: