ദുബായ്:കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയില്‍ പുതിയ സിം കാര്‍ഡ്.6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റയാണ് ഓഫര്‍.ഒപ്പം കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകളും ലഭ്യമാണ്.
എല്ലാവർക്കും സന്തോഷം എന്ന നിലയിൽ ഹാപ്പിനസ് സിം കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻസ് കമ്ബനിയായ EITCയുടെ du എന്നിവയുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം കാര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്.
കോളുകള്‍ക്കും, ഇന്റര്‍നെറ്റിനും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേ, MoHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.ബിസിനസ് സേവാ കേന്ദ്രങ്ങളും, ഗൈഡൻസ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് വാങ്ങാവുന്നതാണ്. കൂടാതെ, MoHREയുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തൊഴില്‍ കരാറുകള്‍ പുതുക്കിയും സിം കാര്‍ഡ് സ്വന്തമാക്കാം.