Month: September 2023
-
Kerala
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ക്ക് പരിക്ക്
തൊടുപുഴ:നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ക്ക് പരിക്ക്.മൂലമറ്റം ഭാഗത്തുനിന്ന് വന്ന കോഹിനൂര്‍ ബസാണ് എതിരെ വന്ന സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച ശേഷം ചരക്കുലോറിയില്‍ ഇടിച്ച് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന മൂലമറ്റം സ്വദേശി അരീപ്ലാക്കല്‍ ഹരിദാസ്, ഭാര്യ ജയ എന്നിവര്‍ 15 അടി താഴ്ചയിലേക്ക് തെറിച്ചുവീണു. ഇരുവരുടെയും രണ്ട് കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.ഇവരെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കൻ കോളജിലേക്കും മാറ്റി. ഓട്ടോയില്‍ ഉണ്ടായിരുന്ന അറക്കുളം കാവുംപടി പടിഞ്ഞാറെ കണ്ണേലി ശ്രീഹരിക്കും (11) പരിക്കേറ്റു. ഓട്ടോയില്‍തന്നെ ഉണ്ടായിരുന്ന രാസമിശ്രിതം കണ്ണിലേക്ക് തെറിച്ചാണ് പരിക്കേറ്റത്.പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഇവരുടെ പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ ശങ്കരപ്പള്ളിയിലാണ് അപകടം സംഭവിച്ചത്. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് 30 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തകരാര്‍ സംഭവിച്ച ബസ് ഏറെ…
Read More » -
Kerala
കെ.വി.തോമസുമായി അഭിപ്രായ വ്യത്യാസം; പണി അവസാനിപ്പിച്ച് വേണു രാജാമണി
ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണി സേവനം അവസാനിപ്പിച്ചു. കാലാവധി രണ്ടാഴ്ചത്തേക്കു നീട്ടി നല്‍കിയിരുന്നെങ്കിലും തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം വേണുവിന്റെ സേവനം അവസാനിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇന്നു മുതല്‍ 30 വരെയാണ് കാലാവധി നീട്ടിനല്‍കിയിരുന്നത്. ഒരു ഔദ്യോഗിക കാര്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് കാലാവധി നീട്ടിയത്. എന്നാല്‍, അതു റദ്ദായ സാഹചര്യത്തില്‍ താന്‍ തുടരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വേണു വ്യക്തമാക്കി. കത്ത് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 2 വര്‍ഷക്കാലം സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ നടത്തിയ ഇടപെടലുകളുടെ റിപ്പോര്‍ട്ടുകളും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ. കെ.വി.തോമസുമായുള്ള അഭിപ്രായവ്യത്യാസമാണു പ്രശ്നം സൃഷ്ടിച്ചതെന്നാണു സൂചന. പിണറായി രണ്ടാം തവണ അധികാരമേറ്റ ശേഷം 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി നിയമിച്ചത്. ചീഫ് സെക്രട്ടറിക്കു തുല്യമായ…
Read More » -
India
പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവർണർ
തിരുവല്ല:പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദ ബോസ്.ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം പ്രത്യേക പൂജ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പൂജ. മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവര്‍ണറായി നിയമിച്ചത്. ഈ വര്‍ഷം തിരുവോണ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും സി വി ആനന്ദബോസ് സമ്മാനിച്ചിരുന്നു.
Read More » -
NEWS
ഇന്ന് ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനല്‍ പോരാട്ടം;മഴ വില്ലനായേക്കും
കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 3:00 മണിക്കാണ് മത്സരം. പതിനൊന്നാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിൽ എത്തുന്നത്. അഞ്ചു തവണ ലങ്ക ചാമ്പ്യന്മാരായി. ഇന്ത്യ 10 തവണ ഫൈനലിൽ എത്തി.2018ൽ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂർണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ടൂർണമെൻറ് ജയം സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.അതേസമയം ഇന്നത്തെ മത്സരവും മഴ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്.ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ഫൈനലിന് ഒരു റിസർവ് ദിനം കൂടി അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക.
Read More » -
Kerala
മദ്യം കുടിപ്പിച്ചും അശ്ലീലം കാണിച്ചും 14കാരിക്ക് പീഡനം; 31കാരന് 58 വര്‍ഷം തടവ്
ആലപ്പുഴ:14കാരിയെ പീഡിപ്പിച്ച 31കാരന് 58 വര്‍ഷത്തെ തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പുത്തൻകാട് വീട്ടില്‍ രാഹുലിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വര്‍ഷം വീതം തടവുകൂടി അനുഭവിക്കണം. 2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.
Read More » -
Kerala
കടയില്‍ സാധനം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റിൽ
തിരുവനന്തപുരം: കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റിലായി.കണിയാപുരം കീഴാവൂര്‍ സ്വദേശിയായ ഇംഗ്ലീഷ് മാൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെ (72) ആണ് മംഗലപുരം പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ കൃഷ്ണൻകുട്ടി കീഴാവൂര്‍ ജംഗ്ഷനില്‍ ശ്രീദേവി സ്റ്റോര്‍ എന്ന കട നടത്തുകയാണ്. സ്കൂലേക്ക് പോകുന്ന വഴി കടയില്‍ നിന്നും സാധനം വാങ്ങുമ്ബോഴാണ് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ പെണ്‍കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും മംഗലപുരം പൊലീസിലും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » -
Crime
മയക്കുമരുന്ന് മാഫിയാ ബന്ധം: പൊലീസുകാരന് സസ്പെന്‍ഷന്‍
കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. അമ്പലമുക്ക് സംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന അയൂബിനൊപ്പവും, മാസങ്ങള്‍ക്ക് മുമ്പ് എംഡിഎംഎയുമായി പിടിയിലായ താമരശ്ശേരി സ്വദേശി അതുല്‍ എന്നയാള്‍ക്കൊപ്പവും നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റജിലേഷിനെതിരെ നടപടിയെടുത്തത്. റജിലേഷ് നേരത്തെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കോടഞ്ചേരിയിലേക്ക് മാറിയത്.
Read More » -
Kerala
തിരുവനന്തപുരത്തെ നിപ്പ സംശയം; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷണത്തിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്. മെഡിക്കല്‍ വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശിയുടെ ഫലമാണ് പുറത്തുവന്നത്. തോന്നയ്ക്കല്‍ ഐഎവിയില്‍ സ്രവ സാംപിള്‍ പരിശോധിച്ചതിലാണ് ഫലം വന്നത്. ഇനി നിരീക്ഷണത്തില്‍ കഴിയുന്ന കാട്ടാക്കട സ്വദേശിനിയുടെ ഫലമാണ് വരേണ്ടത്. അത് ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും മെഡിക്കല്‍ വിദ്യാര്‍ഥിയും പനി, ശ്വാസംമുട്ടല്‍ ലക്ഷണങ്ങളോടെയായിരുന്നു ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലായത്. അതേ സമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പോസിറ്റീവായിട്ടുള്ള ആളുകള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്. കോഴിക്കോട് ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read More » -
Kerala
മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്‌ടറുടെ കാറില്‍നിന്ന് 39,200 രൂപ പിടികൂടി
മലപ്പുറം:മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്‌ടറുടെ കാറില്‍നിന്ന് 39,200 രൂപ വിജിലൻസ് പിടികൂടി.തിരൂരങ്ങാടി ജോ. ആര്‍ടിഒയുടെ ചുമതലവഹിക്കുന്ന സുല്‍ഫിക്കറുടെ കാറില്‍നിന്നാണ് 39,200 രൂപ കണ്ടെടുത്തത്. ഏജന്റുമാര്‍ പണം കൈമാറുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം വിജിലൻസ് ഇൻസ്പെക്ടര്‍ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വിജിലൻസ് സംഘം ചെമ്മാട്ടെ ആര്‍ടിഒ ഓഫീസില്‍ പരിശോധന നടത്തിയത്. ക്യാഷ് ഡിക്ലറേഷനില്‍ 100 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.കാറിൽ നിന്നാണ് 39,200 കണ്ടെടുത്തത്.ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » -
Kerala
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് വൈകിട്ട് 06.30 വരെ 0.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 0.6 മുതല്‍ 1.8 മീറ്റര്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Read More »