KeralaNEWS

രാത്രി യാത്രകളിൽ കൂട്ടായി വഴിക്കടവ് ബസ്

ഴിക്കടവ് ……., ഈ സ്ഥലപേര് കേള്‍കുമ്പോള്‍  ഏതൊരു പത്തനംതിട്ടക്കാരന്റെ മനസ്സിലും ഓടിവരുന്നത് രാത്രി 8 മണിക്ക് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസാണ്. വര്‍ഷങ്ങളായി മലയാളികളുടെ രാത്രിയാത്രകളില്‍ കൂട്ടായി പത്തനംതിട്ട ഡിപ്പോയുടെ വഴിക്കടവ് ബസുണ്ട്. എന്നാൽ പലര്‍ക്കും ഇപ്പോളും വഴിക്കടവ് എന്ന സ്ഥലത്തെ പറ്റി അറിയില്ല……
വഴിക്കടവ് – മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍ ആണ് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ്ന്റെ അതിരുകള്‍ വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണാടക സംസ്ഥാനവുമാണ്.ആദ്യകാലത്ത് പഴയ മലബാര് ജില്ലയിലെ നിലമ്പൂര് പഞ്ചായത്തില് ഉള്പ്പെട്ടിരുന്നതും, പിന്നീട് 1963-ല് രൂപം കൊണ്ട എടക്കര പഞ്ചായത്തിന്റെ ഭാഗവുമായിരുന്നു വഴിക്കടവ് പ്രദേശം. 1969-ലാണ് വഴിക്കടവ് പഞ്ചായത്ത് രൂപീകൃതമായത്.
ഏതാണ്ട് മൂന്നുഭാഗവും വനത്താല് ചുറ്റപ്പെട്ടു കിടക്കുന്നതും തമിഴ്നാട് സംസ്ഥാനവുമായി അതിര്ത്തി പങ്കിടുന്നതുമായ
ഒരു പ്രദേശമാണിത്. ആദ്യകാലത്ത് പൂര്ണ്ണമായും വനപ്രദേശമായിരുന്ന ഈ പ്രദേശത്ത് ആദിവാസികള് മാത്രമാണ്
വസിച്ചിരുന്നത്. വനത്തെമാത്രം ആശ്രയിച്ച് നിത്യവൃത്തി കഴിച്ചിരുന്നവരായിരുന്നു ഇവിടുത്തെ ആദിവാസികള്. ഇവര്ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ഏക
ബന്ധമാകട്ടെ നിലമ്പൂര് കോവിലകവുമായിട്ടായിരുന്നു. ഇവരിൽ
ബഹുഭൂരിഭാഗവും കോവിലകത്തെ ആശ്രിതരുമായിരുന്നു. ഇങ്ങനെ പോകുന്നു വഴിക്കടവ് ചരിത്രം . വഴിക്കടവില്‍ നിന്ന് നാടുകാണി ചുരം വഴി ഗൂഡല്ലൂര്‍ , ഊട്ടി , മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുവാന്‍ സാധിക്കും.
പത്തനംതിട്ടയില്‍ നിന്നും ദിവസേന രാത്രി 8 മണിക്ക് പുറപ്പെടുന്ന ഒരു സര്‍വ്വീസാണുളളത്. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന ബസ് തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , ഷൊര്‍ണ്ണൂര്‍ , പെരിന്തല്‍മണ്ണ , വണ്ടൂര്‍ , നിലമ്പൂര്‍ വഴിയാണ് വഴിക്കടവിലെത്തിച്ചേരുന്നത്. സമയവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…,
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
★ പത്തനംതിട്ട – വഴിക്കടവ് (LSFP) ★
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പത്തനംതിട്ടയില്‍ നിന്നും – 8 pm
കോട്ടയം – 9:30 pm
പെരിന്തല്‍മണ്ണ – 2:45 am
നിലമ്പൂര്‍ – 4:20 am
വഴിക്കടവ് – 4:50 am
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
★ വഴിക്കടവ് – പത്തനംതിട്ട (LSFP)★
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
വഴിക്കടവ് – 9:30 am
നിലമ്പൂര്‍ – 10 am
പെരിന്തല്‍മണ്ണ – 11:15 am
കോട്ടയം – 4:50 pm
പത്തനംതിട്ട – 6:20 pm
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

Back to top button
error: