KeralaNEWS

നിപ വൈറസ് ബാധ; ഓണം ബംബർ നറുക്കെടുപ്പ് മാറ്റിവയ്ക്കാൻ സാധ്യത

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്ന് ജില്ലയിലെ ലോട്ടറി തൊഴിലാളികൾ ആവശ്യപ്പെട്ടു.ടിക്കറ്റുകൾ വിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ആവശ്യം.
അതേസമയം നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെയെല്ലാം തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുകയാണ്.ലഭ്യമായ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ വിറ്റത് 67,31,394 ടിക്കറ്റുകളാണ്.

ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്.കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.

Signature-ad

അതേസമയം കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിൽ തമിഴ്നാട്ടിൽനിന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം എത്തുന്നത്.500 രൂപയുടെ ടിക്കറ്റായിട്ടും കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ കൂട്ടയിടിയാണെന്നാണ് ലഭിക്കുന്ന വിവരം.

മുൻ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 20-നാണ് നറുക്കെടുപ്പ് നടക്കേണ്ടത്.കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.

50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില.ഇത്തവണ പത്ത് സീരിസുകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. TA, TB, TC, TD, TE,TG, TH, TJ, TK, TL എന്നിങ്ങനെയുള്ള സീരിസുകളാണ് തിരുവോണം ബമ്ബര്‍ പുറത്തിറക്കിയിട്ടുള്ളത്.

Back to top button
error: