KeralaNEWS

മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ വാറ്റുചാരായം നിറച്ച് ബൈക്കിൽ കറങ്ങി നടന്ന്‌ വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ:മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ വാറ്റുചാരായം നിറച്ച് ബൈക്കിൽ കറങ്ങി നടന്ന്‌ വിൽപ്പന നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെറ്റുവഴി പാലയാട്ടുകരി ലക്ഷംവീട് കോളനിയിൽ താമസക്കാരായ ബാബു(46), എംസി ആദര്‍ശ്(23) എന്നിവരാണ് അറസ്റ്റിലായത്.

പാലയാട്ടുകരി മേഖലകളില്‍ വിൽപ്പന നടത്താനായി  ബൈക്കിൽ  കൊണ്ടുവന്ന വാറ്റുചാരായമാണ് തെറ്റുവഴി-പാലയാട്ടുകരി ഭാഗത്തുവെച്ചു എക്സൈസ് ഇന്‍സ്പെക്ടര്‍ എകെ വിജേഷും സംഘവും പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്ക് സഹിതം ചാരായം പിടികൂടിയത്.ആവശ്യക്കാർക്ക് മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചായിരുന്നു വിൽപ്പന. ‍ പ്രതികൾക്കെതിരെ അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: