Month: August 2023
-
Kerala
ഇന്ന് വിനായക ചതുര്‍ത്ഥി
മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് ഇന്ന്.ഭഗവാന്റെ ജൻമദിനം വിനായക ചതുര്‍ത്ഥി എന്ന പേരിലാണ് ആഘോഷിച്ചുവരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഇന്നത്തെ ദിവസം നടക്കുക.കേരളത്തിൽ അത്തംചതുര്‍ഥി എന്നും ഇന്നത്തെ ദിവസം അറിയപ്പെടുന്നു. ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്.ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണില്‍ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തിയശേഷം കടലില്‍ നിമഞ്ജനം ചെയ്യുന്നതും ഇന്നേ ദിവസമാണ്.
Read More » -
NEWS
കുവൈത്തിൽ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി:കുവൈത്തിലെ അബ്ദലി ഫാമില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കത്തികൊണ്ട് കുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമാണോ അതോ കൊലപാതകത്തിന് പിന്നില്‍ മറ്റൊരെങ്കിലുമാണോ എന്നത് വ്യക്തമല്ല. തെളിവുകള്‍ ശേഖരിച്ചു വരുന്നതായും അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Read More » -
India
സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി;വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കേസ്
ന്യൂഡല്‍ഹി: സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡല്‍ഹി വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കേസ്. 14കാരിയായ വിദ്യാര്‍ഥിനിയെ 2020 മുതല്‍ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു.പിന്നാലെ ഭാര്യ മകനെ മെഡിക്കല്‍ ഷോപ്പില്‍ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടില്‍ വെച്ചുതന്നെ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്
Read More » -
Kerala
രണ്ടു വർഷമായി കേന്ദ്ര വിഹിതമില്ല;പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായത് അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം രണ്ട് വര്‍ഷമായി നല്‍കുന്നില്ലെന്നും എന്നിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധന പൂര്‍ത്തിയാക്കിയിട്ടും 2021 ജനുവരി മുതലുള്ള കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെൻഷൻ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെൻഷൻ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം മുടങ്ങി 2 വര്‍ഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എല്‍ഡിഎഫ് സര്‍ക്കാരിനായത് അഭിമാനകരമായ…
Read More » -
Kerala
ചേര്‍ത്തല മാര്‍ക്കറ്റില്‍ വൻ തീപിടിത്തം; കോടികളുടെ നഷ്ടം
ആലപ്പുഴ:ചേര്‍ത്തല മാര്‍ക്കറ്റില്‍ വൻ തീപിടിത്തം.നടക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ പൈ എന്ന തുണിക്കടയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു.ഓണത്തിനായി ഒരുങ്ങിയ സ്ഥാപനമാണ് കത്തിനശിച്ചത്. അഞ്ച് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
ഗോവൻ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം
ഗോവയുടെ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം -ഫെനി (Feni) ഉത്പാദിപ്പിക്കാനുള്ള നടപടികൾക്ക് ഈ വർഷം തുടക്കമാകും. ഇതിനുള്ള കശുവണ്ടി വികസന കോർപറേഷന്റെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിക്ക് ഉടൻതന്നെ സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. കോർപറേഷന്റെ വടകര ചോമ്പാലയിലെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി സ്ഥാപിക്കുക. കശുമാവ് കര്‍ഷകര്‍ ഏറെയുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്. ഫാക്ടറി സ്ഥാപിക്കാൻ 3 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ 100 പേർക്ക് തൊഴിൽ നൽകാനുമാകും. സംസ്ഥാനത്താകെ ഒരു ലക്ഷം ഹെക്ടറിലാണ് കശുവണ്ടി കൃഷിയുള്ളത്. 82,000 ടൺ കശുമാങ്ങ ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. ഇതിൽ ഉപയോഗ യോഗ്യമായി 50,000 ടൺ കിട്ടും. ഇതിൽ നിന്നും 2750 ടൺ മദ്യം ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. കശുമാവിന്റെ കൃഷിക്ക് ചെലവുകുറവാണെന്നതാണ് പ്രത്യേകത. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. ഒരു കിലോ കശുവണ്ടിക്ക് 140 രൂപയോളം വില ലഭിക്കുന്നുണ്ട്. ഒരു വൃക്ഷത്തില്‍നിന്ന് പത്തു കിലോവരെ…
Read More » -
Kerala
തേക്കിന്‍ മരങ്ങളാല്‍ പ്രസിദ്ധമായ നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും ശബരീശന്റെ മണ്ണായ പത്തനംതിട്ടയിലേയ്ക്ക്
നിലമ്പൂര്‍ <റാന്നി> പത്തനംതിട്ട ഫാസ്റ്റ് പാസഞ്ചര്‍ നിലമ്പൂരിൽ നിന്നും പെരുന്തല്‍മണ്ണ , തൃശൂര്‍ , മൂവാറ്റുപുഴ , തൊടുപുഴ , പാലാ , കാഞ്ഞിരപ്പളളി , എരുമേലി , റാന്നി വഴി പത്തനംതിട്ട ■ നിലമ്പൂരില്‍ നിന്നും പുറപ്പെടുന്ന സമയം :- 3:40 am ■ പെരിന്തൽമണ്ണ :- 4:55 am ■ തൃശൂര്‍ :- 7:05 am ■ മൂവാറ്റുപുഴ :- 9:30 am ■ പാലാ :- 10:55 am ■ കാഞ്ഞിരപ്പളളി :- 11:50 am ■ എരുമേലി :- 12:15 pm ■ റാന്നി :- 12:45 pm ■ പത്തനംതിട്ട :- 1:20 pm പത്തനംതിട്ട – നിലമ്പൂര്‍ ഫാസ്റ്റ് പാസഞ്ചർ ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 3:25 pm ■ റാന്നി :- 3:50 pm ■ എരുമേലി :- 4:25 pm ■ കാഞ്ഞിരപ്പളളി :- 05:00 pm…
Read More » -
Food
നിവർത്തിയുണ്ടെങ്കിൽ ഇനി പപ്പടം കഴിക്കരുത് ; പപ്പടം കേടാകാതിരിക്കാൻ ചേർക്കുന്ന കാരം കാൻസർ അടക്കം മഹാരോഗങ്ങൾക്ക് കാരണമാകും
നമ്മൾ മലയാളികൾക്ക് പപ്പടമില്ലാതെ ചോറിറങ്ങില്ല എന്ന അവസ്ഥയാണുള്ളത്.സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്.എന്തിനേറെ ബിരിയാണിക്കൊപ്പം പപ്പടം ഇല്ലെങ്കിൽ പോലും എന്തോ ഒരു കുറവുപോലെ തോന്നുന്നവരാണ് നമ്മൾ.എന്നാൽ പപ്പടം എന്നത് ആരോഗ്യത്തിന് അത്ര കണ്ടു നല്ലതല്ലെന്നു തന്നെ വേണം പറയുവാന്‍. സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല. ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിന് ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിനും അൾസർ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്. അടുത്തിടെ പപ്പടത്തിൽ ചേർക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ…
Read More » -
Health
തണ്ണിമത്തനല്ല, അതിന്റെ കുരുവിനാണ് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളത്
തണ്ണിമത്തൻ കുരു പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും സമൃദ്ധമായ ഉറവിടമാണ്. അത് മാത്രമല്ല, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളും ഈ ചെറിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.തണ്ണിമത്തനിലെ പോഷകമൂല്യത്തിന്റെ വലിയൊരു ഭാഗം അതിന്റെ കുരുവിൽ നിന്നാണ് വരുന്നത്. വറുത്ത തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുന്നതിനും വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കുന്നതിനും സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം കാരണം, പതിവായി കഴിക്കുമ്പോൾ ചർമ്മത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്താനും ചർമ്മത്തിലെ മന്ദത തടയാനും ഇത് സഹായിക്കും. മോയ്‌സ്ചറൈസിംഗ് കഴിവുകൾ കാരണം, കരപ്പൻ അഥവാ എക്‌സിമ പോലുള്ള ചർമ്മ പ്രശ്നങ്ങളെ അകറ്റാനും ഇത് സഹായിക്കും. ചർമ്മത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും തണ്ണിമത്തൻ വിത്ത് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ നല്ല ഉറവിടമായതിനാൽ ഈ വിത്തുകൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയാനും കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്ന മാംഗനീസും ഈ…
Read More » -
India
അവിഹിത ബന്ധത്തിന്റെ പേരില്‍ ത്രിപുരയില്‍ കമിതാക്കളെ ഇലക്‌ട്രിക്ക് തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ചു
ഗുവാഹത്തി: അവിഹിത ബന്ധത്തിന്റെ പേരില്‍ ത്രിപുരയില്‍ കമിതാക്കളെ ഇലക്‌ട്രിക്ക് തൂണില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മർദ്ദിച്ചു വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ആക്രമണത്തിനിരയായ ആള്‍. കൂടെയുള്ള യുവതി സഹോദരനൊപ്പമാണ് താമസിക്കുന്നത്. ഇരുവരെയും ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നുണ്ട്. ദക്ഷിണ ത്രിപുര ജില്ലയിലെ ബെലോണിയ പട്ടണത്തിലാണ് സംഭവം. യുവതിയെയും യുവാവിനെയും തൂണില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുമ്ബോഴും ആരും സഹായത്തിനായി എത്തുന്നില്ല. വിവാഹിതനായ യുവാവ് അതേ പ്രദേശത്തെ 20 കാരിയായ യുവതിയുമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ കുടുംബ കോടതി ചേർന്നാണ് ശിക്ഷ വിധിച്ചത്. ‘കംഗാരു കോടതി’ മുഖേനയുള്ള പൊതു വിചാരണയുടെ രൂപമായ “ഷാലിഷി ബൈഠക്” എന്ന പേരില്‍ ശനിയാഴ്ച രാവിലെ നാട്ടുകാര്‍ ഇരുവരെയും ഒരുമിച്ച് പിടികൂടി തൂണില്‍ കെട്ടിയിട്ട് വിചാരണ ചെയ്തശേഷം മർദ്ദിക്കുകയുമായിരുന്നു.അവശരായ ഇരുവരെയും ഒടുവിൽ പോലീസെത്തി മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More »