നമ്മൾ മലയാളികൾക്ക് പപ്പടമില്ലാതെ ചോറിറങ്ങില്ല എന്ന അവസ്ഥയാണുള്ളത്.സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്.എന്തിനേറെ ബിരിയാണിക്കൊപ്പം പപ്പടം ഇല്ലെങ്കിൽ പോലും എന്തോ ഒരു കുറവുപോലെ തോന്നുന്നവരാണ് നമ്മൾ.എന്നാൽ പപ്പടം എന്നത് ആരോഗ്യത്തിന് അത്ര കണ്ടു നല്ലതല്ലെന്നു തന്നെ വേണം പറയുവാന്‍.
സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല. ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിന് ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല.
ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിനും അൾസർ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്.
അടുത്തിടെ പപ്പടത്തിൽ ചേർക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ വൻശേഖരമാണ് മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. മേപ്പറമ്പ് ബൈപാസിലെ സ്വകാര്യ ഗോഡൗണിൽ മലപ്പുറത്തെ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റെയ്ഡിലാണു മധുരയിൽനിന്ന് എത്തിച്ച 26 ചാക്ക് അലക്കുകാരം പിടികൂടിയത്.
സാധാരണ കാരം ഉപയോഗിച്ച് പപ്പടം നിർമ്മിക്കുമ്പോൾ മൂന്നോ നാലോ ദിവസം മാത്രമേ കേടുകൂടാതെ സൂക്ഷിക്കാനാകൂ. അതേ സമയം അലക്കുകാരം ഉപയോഗിച്ചാൽ പപ്പടം കാച്ചുമ്പോൾ ചുവക്കില്ലെന്നു മാത്രമല്ല മാസങ്ങളോളം കേടാകാതെ ഇരിക്കുകയും ചെയ്യും. ഇതിന് വേണ്ടി സൂക്ഷിച്ച കാരമാണ് പിടിച്ചെടുത്തത്. പപ്പടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉഴുന്നുമാവിനൊപ്പമാണ് കാരം വിതരണം ചെയ്യുന്നത്. സാധാരണ പപ്പട നിർമ്മാണത്തിന് സോഡിയം ബൈ കാർബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക. പിടിച്ചെടുത്തത് സോഡിയം കാർബണേറ്റ് അടങ്ങിയ അലക്കുകാരമാണ്. ഇതിന്റെ തുടർച്ചയായ ഉപയോഗം കാൻസറിനു വരെ കാരണമാകും.
പായ്ക്കറ്റിനു പുറത്ത് വ്യാവസായിക ആവശ്യത്തിനു മാത്രം എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴിൽ അലക്കുകാരം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ വെറും കാരം എന്നാണ് എഴുതിയിട്ടുള്ളത്.വീടുകളിലും മറ്റുമുള്ള ചെറുകിട പപ്പട നിർമ്മാതാക്കളിൽ ഭൂരിഭാഗംപേർക്കും ഇതിന്റെ ദോഷവശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം.പിടികൂടിയ അലക്കുകാരം തീയിട്ടു നശിപ്പിച്ചു. ഉടമസ്ഥന് 25,000 രൂപ പിഴ ചുമത്തി.