Month: August 2023
-
LIFE
ഉപ്പിലിട്ടതല്ല, പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ചൊരു പള്ളി! കൊളംബിയയിൽ ഭൂമിക്കടിയിലെ സാൾട്ട് കത്തീഡ്രലിനെ കുറിച്ച് അറിയാം
വാസ്തുവിദ്യയുടെ വിസ്മയകരമായ കാഴ്ചകൾ സമ്മാനിക്കുന്നതും കാലം എത്ര പിന്നിട്ടാലും അത്ഭുതം നിറയ്ക്കുന്നതുമായ നിരവധി നിർമ്മിതികൾ നമ്മുടെ ലോകത്തുണ്ട്. അക്കൂട്ടത്തിൽ സന്ദർശകരിൽ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാൾട്ട് കത്തീഡ്രൽ (salt cathedral). സാൾട്ട് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയിൽ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്ന ഒരു ആരാധനാലയം ആയി മാറിയത് എന്നത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് ദശലക്ഷക്കണക്കിന് ടൺ പാറ ഉപ്പ് വേർതിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികൾ ഉപേക്ഷിച്ച ഗുഹകളിലും തുരങ്കങ്ങളിലും നിർമ്മിച്ച കത്തീഡ്രൽ ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. ഖനിത്തൊഴിലാളികൾ ഗുഹകൾക്കുള്ളിൽ നിർമ്മിച്ച ഒരു ചെറിയ കൂടാരത്തിൽ നിന്നാണ് സാൾട്ട് കത്തീഡ്രൽ പിറവികൊണ്ടത്. എല്ലാദിവസവും ജോലി തുടങ്ങുന്നതിനു മുൻപായി വിഷവാതകങ്ങൾ, സ്ഫോടനങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവയിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ജപമാലയുടെ കന്യകയോട് പ്രാർത്ഥിക്കുന്നത് തൊഴിലാളികളുടെ പതിവായിരുന്നു. 1930 -കളിലാണ് തങ്ങളുടെ പ്രാർത്ഥനകൾക്കായി ഇത്തരത്തിൽ ഒരു ചെറിയ കൂടാരം…
Read More » -
Kerala
ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി- 23 നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും. മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ തുടരും എന്നതിൽ സംശയമുണ്ടായിരുന്നില്ല. ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക…
Read More » -
Kerala
കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ ചെന്നിത്തലക്ക് കടുത്ത അതൃപ്തി; ഇപ്പോഴുള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമെന്നാണ് പരാതി, പരസ്യ പ്രതികരണത്തിനില്ല
ദില്ലി: കോൺഗ്രസ് പ്രവർത്തസമിതിയിൽ ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമെന്നാണ് പരാതി. 2 വർഷമായി പദവികൾ ഇല്ല. ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തൻറെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കും.അതേസമയം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന എകെആൻറണിയെ പ്രവർത്തകസമിതയിൽ നിലനിർത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തിൽ ശക്തമായി.ദേശീയതലത്തിൽ അനാവശ്യ ചർച്ചകൾക്ക് ഇത് ഇടയാക്കുമെന്ന് ഖർഗെയും സോണിയയും നിലപാടെടുത്തു.രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് ഈ പശ്ചാത്തലത്തിലാണ്.ഒരേ സമുദായത്തിൽ നിന്ന് മൂന്നു പേരെ ഉൾപ്പെടുത്തുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തി.സ്ഥിരം ക്ഷണിതാവ് എന്ന നിലയ്ക്ക് പ്രവർത്തകസമിതിയിൽ തുല്യ പങ്കാളിത്തമെന്ന് നേതാക്കൾ വ്യക്തമാക്കി. സമിതിയിൽ വോട്ടെടുപ്പിലേക്ക് ഒരു വിഷയവും പോകാറില്ല.എകെ ആൻറണിയെ നിലനിറുത്തിയത് പ്രവർത്തനപരിചയമുള്ള ചിലർ തുടരണമെന്ന വികാരത്തിൻറെ അടിസ്ഥനത്തിലാണ്.മുഖ്യമന്ത്രിമാർ ആരും വേണ്ട…
Read More » -
LIFE
ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും കിംഗ് ഓഫ് കൊത്ത!
ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലോകവ്യാപകമായി റിലീസ് ഉണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച പ്രൊമോഷണല്‍ പരിപാടികളോടെ റിലീസിന് ഒരുങ്ങുന്ന ചിത്രവും കിംഗ് ഓഫ് കൊത്തയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ പരസ്യപ്രചരണങ്ങളില്‍ ഒരു പ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ലോകത്തെ ഏറ്റവും വിലയേറിയ പരസ്യ ബോര്‍ഡുകളുള്ള ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും ചിത്രത്തിന്‍റെ പ്രൊമോഷന്‍ നടന്നു. ഒരു മലയാള ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആദ്യമായാണ് ഇവിടെ നടക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന് ഗംഭീര പ്രീ ബുക്കിംഗ് ആണ് നടക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 24 ന് ആണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിംഗ് ഓഫ്…
Read More » -
Crime
ഓണം വന്നല്ലോ… വ്യാജമദ്യ നിർമ്മാണം ആരംഭിച്ചല്ലോ! 504 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: ഓണമടുത്തതോടെ വ്യാജമദ്യ നിർമ്മാണം വ്യാപകമാവുന്നു. തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ 504 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസാണ് വ്യാജ മദ്യം പിടികൂടിയത്. മലയിൻകീഴ്, വെള്ളായണി സ്വദേശികളായ പ്രകാശ്, സതീഷ്‌കുമാർ, സതീഷ് കുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം അടുത്തതോടെ ഇവർ വ്യാജമദ്യം ഉണ്ടാക്കി വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനായി വീടെടുത്ത് ഇവർ സ്വയം മദ്യം ഉണ്ടാക്കുകയായിരുന്നു. കൂടാതെ മദ്യക്കുപ്പിയിൽ ഒട്ടിക്കാൻ എക്സൈസിന്റെ സ്റ്റിക്കറും നിർമ്മിച്ചിരുന്നു. 1008 കുപ്പികളിലായാണ് മദ്യം നിറച്ച് വച്ചിരുന്നത്. ഓണം അടുത്ത പശ്ചാത്തലത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും അറസ്റ്റിലായത്.
Read More » -
LIFE
വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഭാസിയും ഷൈനും ഒന്നിക്കുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
വിഷ്‍ണു ഉണ്ണികൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധാനം. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോൾ സെക്കൻഡ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുകയാണ്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ‘ഡാൻസ് പാർട്ടി’ പ്രമേയമാക്കുന്നത്. രാഹുൽ രാജും ബിജിബാലും വി3കെയുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുമ്പോൾ ‘ഡാൻസ് പാർട്ടി’യുടെ കോറിയോഗ്രാഫറായി എത്തുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രഗൽഭനായ ഷെരീഫ് മാസ്റ്റർ ആണ്. റെജി പ്രോത്താസിസും നൈസി റെജിയും ചിത്രം നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, മധു തമ്മനം. ഷഫീക്ക് കെ കുഞ്ഞുമോൻ ആണ്…
Read More » -
Crime
കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ
കോട്ടയം: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി കഠിന തടവും, പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി ഉത്തമപുരം ജില്ലയിൽ കൊമ്പൈ റോഡ് ഭാഗത്ത് മലൈച്ചാമി ടി. (40) എന്നയാളെയാണ് നാല് വർഷം കഠിന തടവിനും, 50000 രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ബഹു.തൊടുപുഴ NDPS സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2018 ജൂൺ മാസം 21 ന് കോട്ടയം ജില്ലയിൽ കൊണ്ടൂർ വില്ലേജിൽ തിടനാട് വെയിൽകാണാംപാറ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച്, 1. 140 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിൽ തിടനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലേക്കാണ് ഇപ്പോൾ ഇയാളെ കോടതി ശിക്ഷക്ക് വിധിച്ചത്. ഇരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന C G സനിൽകുമാർ, തിടനാട് സബ് ഇൻസ്പെക്ടർ ആയിരുന്ന ലെബിമോൻ കെ. എസ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
Read More » -
Crime
യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
അയർക്കുന്നം: യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ ജോർജ് (25), മണർകാട് നരിമറ്റം ഭാഗത്ത് സരസ്വതി വിലാസം വീട്ടിൽ അശ്വിൻ. എ (21), അയർക്കുന്നം പെരുമ്പാക്കുന്നേൽ ഭാഗത്ത് പെരിയോർകുന്നേൽ വീട്ടിൽ പ്രവീൺ ജോസഫ് (27) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ 17-ാo തീയതി രാത്രി അയർക്കുന്നം ടൗണിലുള്ള ശ്രീലക്ഷ്മി പാർക്ക് ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന അമയന്നൂർ സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ കയറ്റി ഇടറോഡിന് സമീപമുള്ള വയലിന് സമീപം എത്തിച്ച് കമ്പുകൊണ്ട് മറ്റും മർദ്ദിക്കുകയും യുവാവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നെടുക്കുകയും, തുടർന്ന് ജെ.സി.ബി ഓപ്പറേറ്റർ കൂടിയായ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയെ ഇയാളെ കൊണ്ട് ഭീഷണിപ്പെടുത്തി വിളിപ്പിച്ച് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് പണം…
Read More » -
Crime
കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ കഴിഞ്ഞ ഒൻപത് പേർ പോലീസിന്റെ പിടിയിൽ
കോട്ടയം: വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 9 പേർ കഴിഞ്ഞ ദിവസങ്ങളിലായി പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് വൈക്കം പൊന്മടത്തിൽ വീട്ടിൽ ജമാൽ, കൂവപ്പള്ളി പള്ളിപ്പറമ്പിൽ വീട്ടിൽ ജേക്കബ്,പാലാ കുളമാക്കൽ വീട്ടിൽ, ബോബി, പുതുപ്പള്ളി മൈലേക്കാട്ട് വീട്ടിൽ സതീഷ് വർഗീസ്, എറണാകുളം ഉറുമ്പിൽ വീട്ടിൽ കെവിൻ തോമസ്, അയ്മനം പുളിവേലിൽ വീട്ടിൽ ഷിബു, അയ്മനം അമ്പലപ്പറമ്പിൽ വീട്ടിൽ ഷാജി, മറ്റക്കര സോമവിലാസം വീട്ടിൽ മനോജ്,അതിരമ്പുഴ കുന്നത്തു പറമ്പിൽ വീട്ടിൽ അനിൽകുമാർ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
കോട്ടയം: ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് തോട്ടുവാ ഭാഗത്ത് നടുവിലേക്കുറ്റ് വീട്ടിൽ ജോമോൻ (44), എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി തന്റെ ഭാര്യയെ ചീത്ത വിളിക്കുകയും, വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ സന്തോഷ് കുമാർ,സി.പി.ഓ മാരായ ഷിജാസ് ഇബ്രാഹിം, ജോജി കെ വർഗീസ് എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More »