മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് ഇന്ന്.ഭഗവാന്റെ ജൻമദിനം വിനായക ചതുര്‍ത്ഥി എന്ന പേരിലാണ് ആഘോഷിച്ചുവരുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഇന്നത്തെ ദിവസം നടക്കുക.കേരളത്തിൽ അത്തംചതുര്‍ഥി എന്നും ഇന്നത്തെ ദിവസം അറിയപ്പെടുന്നു. ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്.ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണില്‍ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തിയശേഷം കടലില്‍ നിമഞ്ജനം ചെയ്യുന്നതും ഇന്നേ ദിവസമാണ്.