KeralaNEWS

ചേര്‍ത്തല മാര്‍ക്കറ്റില്‍ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

ആലപ്പുഴ:ചേര്‍ത്തല മാര്‍ക്കറ്റില്‍ വൻ തീപിടിത്തം.നടക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ പൈ എന്ന തുണിക്കടയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്.

അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു.ഓണത്തിനായി ഒരുങ്ങിയ സ്ഥാപനമാണ് കത്തിനശിച്ചത്. അഞ്ച് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Signature-ad

കോടികളുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: