ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡല്‍ഹി വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കേസ്.
14കാരിയായ വിദ്യാര്‍ഥിനിയെ 2020 മുതല്‍ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു.പിന്നാലെ ഭാര്യ മകനെ മെഡിക്കല്‍ ഷോപ്പില്‍ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടില്‍ വെച്ചുതന്നെ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്