IndiaNEWS

അവിഹിത ബന്ധത്തിന്റെ പേരില്‍ ത്രിപുരയില്‍ കമിതാക്കളെ ഇലക്‌ട്രിക്ക് തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ചു

ഗുവാഹത്തി: അവിഹിത ബന്ധത്തിന്റെ പേരില്‍ ത്രിപുരയില്‍ കമിതാക്കളെ ഇലക്‌ട്രിക്ക് തൂണില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മർദ്ദിച്ചു

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ആക്രമണത്തിനിരയായ ആള്‍. കൂടെയുള്ള യുവതി സഹോദരനൊപ്പമാണ് താമസിക്കുന്നത്. ഇരുവരെയും ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നുണ്ട്. ദക്ഷിണ ത്രിപുര ജില്ലയിലെ ബെലോണിയ പട്ടണത്തിലാണ് സംഭവം.

Signature-ad

യുവതിയെയും യുവാവിനെയും തൂണില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുമ്ബോഴും ആരും സഹായത്തിനായി എത്തുന്നില്ല. വിവാഹിതനായ യുവാവ് അതേ പ്രദേശത്തെ 20 കാരിയായ യുവതിയുമായി പ്രണയത്തിലാണെന്ന്  കണ്ടെത്തിയതിനെ തുടർന്ന്  നാട്ടുകാർ കുടുംബ കോടതി ചേർന്നാണ് ശിക്ഷ വിധിച്ചത്.

‘കംഗാരു കോടതി’ മുഖേനയുള്ള  പൊതു വിചാരണയുടെ രൂപമായ “ഷാലിഷി ബൈഠക്” എന്ന പേരില്‍ ശനിയാഴ്ച രാവിലെ നാട്ടുകാര്‍ ഇരുവരെയും ഒരുമിച്ച്‌ പിടികൂടി തൂണില്‍ കെട്ടിയിട്ട് വിചാരണ ചെയ്തശേഷം മർദ്ദിക്കുകയുമായിരുന്നു.അവശരായ ഇരുവരെയും ഒടുവിൽ പോലീസെത്തി മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: