Month: August 2023

  • India

    മകൻ ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടി; ഉത്തര്‍പ്രദേശിലെ സീതാപുരില്‍ മാതാപിതാക്കളെ അയല്‍ക്കാര്‍ അടിച്ചുകൊന്നു

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ദമ്ബതിമാരെ അയല്‍ക്കാര്‍ അടിച്ചുകൊന്നു. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് ദമ്ബതിമാര്‍ക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. ഇരുമ്ബ് ദണ്ഡുകളും വടിയുമായി ഇരച്ചെത്തിയ അക്രമിസംഘം ദമ്ബതിമാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അബ്ബാസും ഭാര്യ കമറുല്‍നിസയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. ദമ്ബതിമാര്‍ മരിച്ചെന്ന് മനസിലായതോടെ പ്രതികളെല്ലാം ഓടിരക്ഷപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട മുസ്ലീം ദമ്ബതിമാരുടെ മകനും അയല്‍ക്കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിലും ഇരട്ടക്കൊലയിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. അബ്ബാസ്-കമറുല്‍നിസ ദമ്ബതിമാരുടെ മകനായ ഷൗക്കത്തും അയല്‍ക്കാരനായ രാംപാലിന്റെ മകള്‍ റൂബിയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു.കഴിഞ്ഞ ദിവസമാണ് ഇരുവരും ഒളിച്ചോടിയത്.

    Read More »
  • Kerala

    പീഡനത്തിനു ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    കൊച്ചി:പീഡനത്തിനു ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ഊന്നുകല്‍ ചില്‍ഡ്രൻസ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ചില്‍ഡ്രൻസ് ഹോമിലെ ശുചിമുറിയില്‍ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ആദിവാസി വിഭാഗപ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചത്. ഊണുകല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
  • Kerala

    പത്തനംതിട്ടയിൽ ഫുട്പാത്തിൽ യുവാവിന്റെ ജഡം

    പത്തനംതിട്ട:പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തുമ്ബമണ്‍ മണ്ണാകടവ് സ്വദേശി അജി കെ.വി (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല.പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

    Read More »
  • Kerala

    ചാവക്കാട് ശിവക്ഷേത്രത്തിന്റെ മതിലില്‍ പോത്തിന്റെ തല

    ചാവക്കാട്:ശിവക്ഷേത്രത്തിന്റെ മതിലില്‍ പോത്തിന്റെ തല കണ്ടെത്തി.വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് സംഭവം. ചാവക്കാട് പിള്ളേരിക്കല്‍ ശിവക്ഷേത്രത്തിന്റെ മതിലിലാണ് പോത്തിന്റെ തല കൊണ്ടുവെച്ചത്. വര്‍ഷങ്ങളായി പിള്ളേരിക്കല്‍ കുടുംബം ആരാധന നടത്തിവരുന്ന ശിവക്ഷേത്രമാണ് ഇത്. ഇന്ന് രാവിലെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള പിള്ളേരിക്കല്‍ കുടുംബത്തിലെ നാല് പേര്‍ 2005ല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഈ കൊലപാതകം നടന്നത് അതിനുശേഷം സംരക്ഷിച്ചു പോന്നിരുന്ന ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് എസിപി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കുറ്റക്കായെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

    Read More »
  • Kerala

    ഓണം മഴയെടുക്കുമോ; സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്

    തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വരുംദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കൻ ഒഡീഷ തീരത്തിനും മുകളിലാണ് ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ വടക്കൻ ഒഡീഷ – വടക്കൻ ഛത്തീസ്‌ഗഡ് വഴി സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ആഗസ്റ്റ് 21,22 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നില്ല.ഓഗസ്റ്റ്  മാസത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ…

    Read More »
  • Kerala

    മഹാബലിയെ വരവേല്‍ക്കാനൊരുങ്ങി പാതാളം

    കളമശേരി: മഹാബലിയെ വരവേല്‍ക്കാനൊരുങ്ങി ഏലൂര്‍ നഗരസഭയിലെ പാതാളം കവല.അത്തം പിറന്നതോടെ പാതാളം മുക്ക് പൂക്കാരൻ മുക്കായി മാറിക്കഴിഞ്ഞു.തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് ഇവിടേക്ക് പൂക്കള്‍ വില്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. പാതാളം പ്രദേശത്ത് വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയിട്ടുള്ള തമിഴ്നാട് സ്വദേശികളാണ് വില്പന നടത്തുന്നത്. 42 ഓളം സ്റ്റാളുകളാണ് ഏലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കി ലൈറ്റിട്ട് കൊടുത്തിട്ടുള്ളത്. പരിസരം ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയും നല്‍കി. അത്തം മുതല്‍ തിരുവോണം വരെ 2000 രൂപ വാടക നല്‍കണം.കച്ചവടം നോക്കി ഇളവു നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ അംബിക ചന്ദ്രൻ പറഞ്ഞു.

    Read More »
  • Kerala

    വഴക്കിനിടെ തലയടിച്ചുവീണ ഭാര്യ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

    ആലപ്പുഴ:ദമ്ബതിമാര്‍ തമ്മിലുണ്ടായ വഴക്കിനിടെ തലയടിച്ചുവീണ ഭാര്യ മരിച്ചു.അമ്ബലപ്പുഴ കോമന പുത്തന്‍ പറമ്പിൽ രാധ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയ്‌ക്കായിരുന്നു സംഭവം. നിലത്തുവീണ് തലയ്‌ക്കുപരിക്കേറ്റ രാധയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് പദ്മനെ പോലീസ് അറസ്റ്റുചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.മക്കള്‍: ശരണ്യ, ശരത്. മരുമകന്‍: വിജേഷ്.

    Read More »
  • Kerala

    തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം:തമിഴ്നാട് സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് സ്വദേശികളായ ഐ.എഫ്.എസ് ദമ്ബതികളുടെ മകളെയാണ് കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ആര്‍.കമലാഹര്‍- ടി.ഉമാ ദമ്ബതികളുടെ മകള്‍ ദീക്ഷണ (22)  ആണ് മരിച്ചത്.കൊല്ലം നീരാവില്‍ നവകേരള ക്ലബ്ബിനടുത്ത് തണലിടം റസിഡന്റ്‌സ് അസോസിയേഷൻ ഏരിയയിലെ വില്ലയിലാണ് സംഭവം. സിവില്‍ സര്‍വീസ് പരീക്ഷ പാസാകാത്തതിന്റെ വിഷമത്തിലായിരുന്നു കുട്ടി എന്ന് ബന്ധുക്കള്‍ പറയുന്നു. ഡി.ഐ.ജി നിശാന്തിനിയുടെ ബന്ധുവാണ് മരിച്ച ദീക്ഷണ.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ മുകളിലെ മുറിയിലാണ് ദീക്ഷണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    Read More »
  • Kerala

    കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

    കണ്ണൂർ: തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാരായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് കുട്‌ലു സ്വദേശികളാണിവര്‍. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് പുലർച്ചെ നടന്ന മറ്റ് രണ്ട് അപകടങ്ങളിൽ കൊല്ലം ചുങ്കത്തറയില്‍ കാര്‍ തല കീഴായി മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി സീഷാനും (19) കോഴിക്കോട് ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്ബിനടുത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ച്‌ എടച്ചേരി തലായി ജിയാദും (29) മരിച്ചു.

    Read More »
  • Kerala

    സിനിമയിൽ അവസരം; വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംവിധായകൻ അറസ്റ്റിൽ

    കോഴിക്കോട്: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്ബത്ത് ജാസിക് അലിയാണ് അറസ്റ്റിലായത്. കൊലിയാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ  സാഹസികമായി  പിടികൂടുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജാസിക് അലി അറസ്റ്റിലായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച്‌ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.നടക്കാവിലെ താമസസ്ഥലത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ മറ്റൊരു 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ജാസിക് അലി അറസ്റ്റിലായിരുന്നു.

    Read More »
Back to top button
error: