Month: August 2023
-
Food
10 മിനിറ്റ് മതി; എളുപ്പത്തില്‍ തയാറാക്കാം ബീറ്റ്റൂട്ട് പച്ചടി
തൂശനിലയിൽ സദ്യ വിളമ്ബുമ്ബോള്‍ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിര്‍ബന്ധമാണ്. ഇലയുടെ കോണില്‍ റോസ് നിറത്തിലുള്ള കറി കാഴ്ചയില്‍ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈര് ചേര്‍ത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റില്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്റൂട്ട് -ഒരെണ്ണം (വലുത്) പച്ചമുളക് – 2 എണ്ണം ഇഞ്ചി -ഒരു ചെറിയ കഷ്ണം ചിരകിയ തേങ്ങ — 1 കപ്പ് തൈര് -1 കപ്പ് ജീരകം -കാല്‍ ടീസ്പൂണ്‍ കടുക് ചതച്ചത് -അര ടീസ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ വറ്റല്‍ മുളക് -3 എണ്ണം കറി വേപ്പില വെളിച്ചെണ്ണ ഉപ്പ് വെള്ളം തയാറാക്കുന്ന വിധം ഒരു വലിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക .ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് ബീറ്റ്റൂട്ട് വേവിക്കാൻ വയ്ക്കുക .ശേഷം ഇതിലേക്കുള്ള നാളികേരം അരച്ചെടുക്കാം,അതിനായി ഒരു മിക്സി ജാറിലേക്കു ഒരു കപ്പ് നാളികേരം…
Read More » -
India
160 ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിക്കാൻ ബിജെപി; കേരളത്തിൽ 5 ഇടത്ത്
ന്യൂഡൽഹി:160 ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിക്കാൻ ബിജെപി.ഇതുവരെ ബിജെപി ജയിക്കാത്ത മണ്ഡലങ്ങളിലായിരിക്കും ഇത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍, ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കൻ സംസ്ഥാനങ്ങള്‍ എന്നീ മേഖലകളിലായിരിക്കും സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുക.കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കും. തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ മത്സരിക്കും.പത്തനംതിട്ടയിൽ ഉണ്ണിമുകുന്ദനോ കെ സുരേന്ദ്രനോ ആകും മത്സരിക്കുക.പാലക്കാട് ഇ ശ്രീധരന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.അതേസമയം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.വിഐപിക്കായി മണ്ഡലം മാറ്റിവച്ചിരിക്കുന്നു എന്നാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ദുര്‍ബലമായ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുൻതൂക്കം മുതലാക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുമ്ബുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുക.ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന…
Read More » -
Kerala
കേരളത്തിലെ എയിംസ് കോഴിക്കോട് തന്നെ; പ്രഖ്യാപനം ഉടൻ:കെ വി തോമസ്
ന്യൂഡൽഹി:കേരളത്തിന് എയിംസ് അനുവദിക്കുന്ന പ്രഖ്യാപനം സെപ്തംബര്‍ രണ്ടാം വാരത്തോടെ ഉണ്ടാകുമെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി തോമസ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംഷു പാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.കോഴിക്കോട് 200 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്ന് കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ അറിയിച്ചു. രാജ്യത്തെ പാലിയേറ്റീവ് കെയര്‍ സംബന്ധിച്ച് സെപ്തംബര്‍ 21, 22 തീയതികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന മന്ത്രിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം കൊച്ചിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
കലികാലം ! ചിങ്ങത്തിലും പൂത്ത് കണിക്കൊന്ന !!
തിരുവനന്തപുരം:അത്തം വെളുത്താല്‍ ഓണം കറുക്കുമെന്നാണ് പഴമൊഴി.അത് പതിരാകുന്ന കാലാവസ്ഥയാണിപ്പോള്‍. ഉത്രാട ദിനത്തില്‍ മഴ പെയ്തില്ലെന്നു മാത്രമല്ല, കടുത്ത ചൂടുമാണ് അനുഭവപ്പെട്ടത്. താപനില വര്‍ധിക്കുമ്ബോള്‍ കണിക്കൊന്നകള്‍ പൂവിടുന്നത് പതിവാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ കണിക്കൊന്ന പൂവിടുക.എന്നാല്‍, പലയിടത്തും ചിങ്ങത്തിലും കണിക്കൊന്ന പൂത്തു. മണ്‍സൂണ്‍ മഴ കനത്തുപെയ്യേണ്ട ആവണിമാസത്തില്‍ കര്‍ണികാരം പൂത്തുനില്‍ക്കുന്നത് അപൂര്‍വ കാഴ്ചയാണ്. അറബിക്കടലില്‍ മഴമേഘങ്ങളുണ്ട്. കാറ്റ് അനുകൂലമായാല്‍ ഇവ മഴയായി തിരുവോണദിനത്തിലോ തൊട്ടടുത്ത ദിനങ്ങളിലോ പെയ്യാമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കേരളത്തില്‍ ഓണസമയത്ത് ചെറുമഴകള്‍ പെയ്യാമെങ്കിലും കാലവര്‍ഷം സജീവമാകാൻ സെപ്റ്റംബര്‍ പത്ത് കഴിയണമെന്നാണ് ‘വെതര്‍മാൻ കേരള’ ഫേസ് ബുക്കില്‍ കുറിച്ചത്. ചൂട് ഉത്രാടപ്പാച്ചിലിനെയും ബാധിച്ചതിനാല്‍ പകല്‍ നിരത്തുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കുറവായിരുന്നു. എന്നാല്‍, വൈകട്ട് സ്ഥിതി മാറി.ഇത്തവണ നല്ല കച്ചവടം ലഭിച്ചതായി കച്ചവടക്കാരും പറയുന്നു.
Read More » -
Kerala
ഊട്ടുപുരയിൽ മദ്യസൽക്കാരം; ശിവക്ഷേത്രം ജീവനക്കാരനെതിരെ ഹൈക്കോടതി കേസെടുത്തു
കൊച്ചി:എറണാകുളം ശിവക്ഷേത്രം ജീവനക്കാരനെ ഊട്ടുപുരയില്‍ മദ്യപിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ക്ഷേത്രത്തിലെ കൗണ്ടര്‍ അസിസ്റ്റന്‍റ് ഷാനു എം. മോഹനെ ആഗസ്റ്റ് 19ന് എറണാകുളത്തപ്പൻ ഹാളിന് മുകളിലെ മുറിയില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസെടുത്തത്. ഇയാളെ ദേവസ്വം കമീഷണര്‍ 21ന് സസ്പെൻഡ് ചെയ്തിരുന്നു. ദേവസ്വം ഓഫിസറും ഷാനുവുമടക്കം നാല് ജീവനക്കാര്‍ ഊട്ടുപുരയുടെ മുകളിലെ മുറികളിലാണ് താമസിക്കുന്നത്. ഊട്ടുപുരയുടെ മുകളിലെ രണ്ട് മുറികളും വിവാഹ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. ജീവനക്കാരൻ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നത് വിവാഹ പാര്‍ട്ടിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ക്ഷേത്രോത്സവത്തിന് മദ്യപിച്ച് എത്തിയതിന് വളഞ്ഞമ്ബലം ക്ഷേത്രം സംബന്ധി ദിലീപ്കുമാറിനെ ഫെബ്രുവരിയില്‍ സസ്പെൻഡ് ചെയ്തിരുന്നു. ക്ഷേത്ര ജീവനക്കാര്‍ മദ്യപിച്ചെത്തുന്ന സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡ് ലാഘവത്തോടെയാണ് കാണുന്നതെന്നും വടിയെടുക്കാതെ നിവൃത്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Read More » -
Kerala
ഗുരുവായൂരിൽ ഇന്ന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട്
ഗുരുവായൂർ: തിരുവോണദിവസമായ ഇന്ന് ഗുരുവായൂരിൽ പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും.കാളൻ, ഓലൻ, പപ്പടം, പച്ചടി, കായവറവ്, പഴം പ്രഥമൻ, ഉപ്പിലിട്ടത്, മോര് ഉള്‍പ്പടെയുളള വിഭവങ്ങളുണ്ടാകും. വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 2ന് അവസാനിക്കും. അതുവരെ വരിയില്‍ പ്രവേശിച്ചവര്‍ക്ക് അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നല്‍കുക. ക്ഷേത്രത്തില്‍ മേളത്തോടെയുള്ള വിശേഷാല്‍ കാഴ്ചശീവേലിയും ഉണ്ടാകും
Read More » -
Kerala
ഉറുമ്പുകൾക്കായി കണ്ണൂരിൽ ഒരു ക്ഷേത്രം
കണ്ണൂരിലെ കുറ്റിക്കകം എന്ന ഗ്രാമത്തില്‍ ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ക്ഷേത്രമുണ്ട്.ഇവിടെ ഉറുമ്ബുകളെയാണ് ആരാധിക്കുന്നത്. ഉറുമ്ബുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വട്ടത്തില്‍ പണിത ഒരു തറയും വിളക്കും മാത്രമാണ് ക്ഷേത്രത്തിലുള്ളത്. ഉറുമ്ബച്ചന്‍ ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. വീട്ടിലെ ഉറുമ്ബ് ശല്യത്തില്‍ നിന്നു രക്ഷ നേടാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. ഉറുമ്ബച്ചന്‍ ക്ഷേത്രത്തില്‍ നാളികേരമുടച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉറുമ്ബു ശല്ല്യം മാറുമെന്നാണ് വിശ്വാസം. ഭക്തര്‍ നല്കുന്ന നാളികേരം പൂജാരിയാണ് പൊട്ടിക്കുക. നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുകുകയും ചെയ്യും. ഇങ്ങനെ ചെയ്‌താല്‍ ഉറുമ്ബുകള്‍ പ്രസാദിക്കുമെന്നും പറയപ്പെടുന്നു. ഏകദേശം 800 വവര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ഇവിടെ ഉറുമ്ബിനെ പൂജിച്ച് തുടങ്ങിയതെന്നാണ് വിശ്വാസം.
Read More » -
Kerala
ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ
ബംഗളൂരു:കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ.കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയച്ചത്.അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിലായിരുന്നു കഞ്ചാവ് കടത്ത്.തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള്‍ മുമ്ബ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന്, പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പകല്‍ 11:00 മണി മുതല്‍ വൈകിട്ട് 3:00 മണി വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
കേരളത്തിൽ വീണ്ടും താപനില കുതിച്ചുയരുന്നു. കാലവര്‍ഷം ദുര്‍ബലമായി തുടര്‍ന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയര്‍ന്നത്.സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, സാധാരണ താപനിലയില്‍ നിന്നും 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് ഉയരുക. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 6 ജില്ലകള്‍ക്കാണ് ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം ജില്ലയില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് താപനില ഉയരുക. പൊതുജനങ്ങള്‍ പകല്‍ 11:00 മണി മുതല്‍ വൈകിട്ട് 3:00 മണി വരെയുള്ള സമയത്ത് ഏറെനേരം വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Read More » -
Kerala
വെറും 29 രൂപയ്ക്ക് കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര
ഓണാഘോഷം നാട്ടിലും വീട്ടിലും തുടങ്ങിക്കഴിഞ്ഞു.നാളുകള്‍ കൂടി നാട്ടിലെത്തിയ സന്തോഷത്തിലണ് പലരും.അതുകൊണ്ടുതന്നെ വീട്ടുകാരുമൊത്ത് പുറത്തു പോകാനും യാത്രകള്‍ നടത്താനുമൊക്കെ അധികം സമയം ലഭിച്ചിട്ടുണ്ടാവില്ല. എന്നാൽ അവധി ദിവസം കൂട്ടുകാരോടോ വീട്ടുകാരോടോ ഒത്ത് ആരുംകൊതിക്കുന്നൊരു യാത്രയാണ് ആഗ്രഹമെങ്കില്‍ കോട്ടയം-ആലപ്പുഴ ജലപാതയില്‍ ഒരു യാത്ര പോകാം. കോടിമത ബോട്ട് ജെട്ടിയില്‍ നിന്ന് . കൊടുരാറ് – പുത്തൻതോട് -പള്ളിക്കായല്‍ – ആര്‍ ബ്ലോക്ക്-പുന്നമട-വഴി ആലപ്പുഴയിലെത്തുന്ന വിധത്തിലാണ് യാത്ര. രണ്ടര മണിക്കൂറാണ് യാത്രാ സമയം. ടിക്കറ്റ് വെറും 29 രൂപയും !
Read More »