ഓണാഘോഷം നാട്ടിലും വീട്ടിലും തുടങ്ങിക്കഴിഞ്ഞു.നാളുകള്‍ കൂടി നാട്ടിലെത്തിയ സന്തോഷത്തിലണ് പലരും.അതുകൊണ്ടുതന്നെ വീട്ടുകാരുമൊത്ത് പുറത്തു പോകാനും യാത്രകള്‍ നടത്താനുമൊക്കെ അധികം സമയം ലഭിച്ചിട്ടുണ്ടാവില്ല.
എന്നാൽ അവധി ദിവസം കൂട്ടുകാരോടോ വീട്ടുകാരോടോ ഒത്ത് ആരുംകൊതിക്കുന്നൊരു യാത്രയാണ് ആഗ്രഹമെങ്കില്‍ കോട്ടയം-ആലപ്പുഴ ജലപാതയില്‍ ഒരു യാത്ര പോകാം.
കോടിമത ബോട്ട് ജെട്ടിയില്‍ നിന്ന് . കൊടുരാറ് – പുത്തൻതോട് -പള്ളിക്കായല്‍ – ആര് ബ്ലോക്ക്-പുന്നമട-വഴി ആലപ്പുഴയിലെത്തുന്ന വിധത്തിലാണ് യാത്ര. രണ്ടര മണിക്കൂറാണ് യാത്രാ സമയം. ടിക്കറ്റ് വെറും 29 രൂപയും !