Breaking NewsCrimeKeralaLead NewsMovieNEWS

നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ ആയിരുന്നു സെൻട്രൽ പോലീസ് കേസ് എടുത്തത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: