Month: August 2023

  • Food

    ഇന്ത്യയിലെ ‘സദ്യകൾ’ പരിചയപ്പെടാം

    ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്.ഇന്ത്യയിലെ വിവിധ തരം സദ്യകളെ (താലികളെ) പരിചയപ്പെടാം. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍…

    Read More »
  • Kerala

    മാസങ്ങളായി മാറ്റാതിരുന്ന ഫ്യൂസായ ബൾബുകളെല്ലാം നാട്ടുകാർ മാറ്റി ഇട്ടു; ചിലവ് 18000

    റാന്നി: അങ്ങാടി പഞ്ചായത്തിലെ ഏഴോലി മുതൽ നസ്രത്ത് പള്ളിപ്പടിവരെയുള്ള  20 സ്ട്രീറ്റ് ബൾബുകൾ നാട്ടുകാരുടെ സഹായത്താൽ മാറ്റി ഇട്ടു. കഴിഞ്ഞ 4 മാസത്തിലധികമായി പ്രകാശിക്കാതെ കിടന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പണം മുടക്കി  ബൾബുകൾ മാറിയത്. കഴിഞ്ഞ ദിവസം റോഡിൻ്റെ ഇരുവശത്തും വളർന്ന കാടുകൾ മിഷൻ ഉപയോഗിച്ച് നാട്ടുകാർ തന്നെ വെട്ടി തെളിച്ചിരുന്നു. 18000 രൂപയാണ് രണ്ടു പ്രവർത്തനങ്ങൾക്കായി നാട്ടുകാർക്ക് ചിലവായത്.

    Read More »
  • Kerala

    സഞ്ചാരികൾക്ക് കാടിന്റെ മുഴുവൻ സൗന്ദര്യവും പകരുന്ന പറമ്ബിക്കുളം  

    സഞ്ചാരികൾക്ക് കാടിന്റെ മുഴുവൻ സൗന്ദര്യവും പകരുകയാണ് പറമ്ബിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഇവിടെ  ഒരുക്കിയിരിക്കുന്നത്. പറമ്ബിക്കുളം കടുവസങ്കേതത്തിന്റെ ഭാഗമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി.) വാഹനങ്ങളില്‍ കന്നിമാരി തേക്ക് സന്ദര്‍ശനം, വന്യജീവികളെ കാണല്‍, പറമ്ബിക്കുളം, തൂണക്കടവ് അണക്കെട്ടുകളില്‍ സന്ദര്‍ശനം, പക്ഷിനിരീക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ജംഗിള്‍ സഫാരി. 54 കിലോമീറ്റര്‍ വനാന്തരയാത്രയായ ജംഗിള്‍ സഫാരിയുടെ ദൈര്‍ഘ്യം മൂന്നരമണിക്കൂറാണ്. എട്ട് മിനിബസുകളിലാണ് ജംഗിള്‍ സഫാരി നടത്തുന്നത്. പരിശീലനംനേടിയ ഗൈഡുകള്‍ ഓരോ വാഹനത്തിലുമുണ്ടാകും. രാവിലെ ഏഴിന് സഫാരി തുടങ്ങും. വൈകീട്ട് മൂന്നിന് അവസാനിക്കും. മൂന്നരമണിക്കൂറാണ് ഒരുസംഘത്തിന് അനുവദിക്കുക. ഒരുബസ് രണ്ടുപ്രാവശ്യം സര്‍വീസ് നടത്തും. ഒരുദിവസം പരമാവധി 500 പേര്‍ക്ക് യാത്രചെയ്യാം. ഒരേസമയം, 50 മുതിര്‍ന്നവര്‍ക്കും അനുബന്ധമായി കുട്ടികള്‍ക്കും താമസിക്കാൻ ഇവിടെ സൗകര്യമുണ്ട്. ആനപ്പാടി കടുവസങ്കേത ആസ്ഥാനത്തെ ‘ടെന്റഡ് നിഷേ’യിലും പറമ്ബിക്കുളത്തെ ‘ഹണികോമ്ബി’ലും ഒൻപതുവീതം കുടുംബങ്ങള്‍ക്ക് താമസിക്കാം. വീട്ടിക്കുന്നൻ ഐലൻഡ്, പെരുവാരി എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ക്കുവീതവും തൂണക്കടവിലെ ട്രീ ടോപ്പില്‍ മൂന്നുപേര്‍ക്കും…

    Read More »
  • Kerala

    കണ്ണൂർ ‍എടയാറിൽ കാറപകടം; യുവാവ് മരിച്ചു

    കണ്ണൂർ:എടയാറിലുണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ചു. പൂഴിയോട് സ്വദേശി സഹല്‍ (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്.സഹലിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

    കൊല്ലം: കൊട്ടാരക്കര കരിക്കത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വില്ലൂര്‍ സ്വദേശി മോനച്ചന്‍(38) ആണ് മരിച്ചത്.അപകടത്തിൽ മകൻ‍ ലിനു(10)വിന് ഗുരുതര പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിന് ഇടയിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വന്ന മിനി ലോറി മോനച്ചനെയും വിനുവിനെയും ഇടിക്കുകയായിരുന്നു.കരിക്കം ഗ്രീന്‍വാലി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം. മോനച്ചനും ലിനുവും ബന്ധുവിന്റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. മോനച്ചന്‍ സംഭവം സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലിനു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി തൊട്ടടുത്തുള്ള കാറിലും ഇടിച്ച ശേഷമാണ് നിന്നത്.

    Read More »
  • Kerala

    ആലപ്പുഴയിൽ സിപിഐ എം പ്രവര്‍ത്തകനെ വെടിവച്ചുകൊലപ്പെടുത്തിയത് ബിജെപിക്കാരൻ

    ആലപ്പുഴ: ഹരിപ്പാട് സിപിഐ എം പ്രവര്‍ത്തകനെ അയല്‍വാസിയായ ബിജെപിക്കാരൻ വെടിവച്ചുകൊലപ്പെടുത്തി.പള്ളിപ്പാട് വഴുതാനം കുറവന്തറയില്‍ സോമനാണ് (58) മരിച്ചത്. സംഭവത്തിൽ ഇയാളുടെ അയല്‍ക്കാരനും ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ പള്ളിപ്പാട് നീണ്ടൂര്‍ ദ്വാരകയില്‍ പ്രസാദിനെതിരെ (52) ഹരിപ്പാട് പൊലീസ് കേസെടുത്തു . തിങ്കള്‍ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എയര്‍ഗണ്ണിന് നെഞ്ചിനും പുറത്തുമാണ് വെടിയേറ്റത്. ബഹളം കേട്ട് സഹോദരൻ ഓമനക്കുട്ടനും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ വെടിയേറ്റ് റോഡില്‍ വീണുകിടക്കുന്ന സോമനെയാണ് കണ്ടത്. ഇദ്ദേഹത്തെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. മുൻ ബിഎസ്‌എഫ് സൈനികനാണ് പ്രസാദ്.കഴിഞ്ഞ ദിവസം പ്രസാദ് ക്വട്ടേഷൻ സംഘാംഗങ്ങളുമായി സോമന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയിരുന്നു. സ്ത്രീകളെയടക്കം മര്‍ദിച്ചതിന് സോമൻ അന്ന് ഹരിപ്പാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രസാദ് നേരത്തേ തോക്ക് കാണിച്ച്‌ ഭീഷണി മുഴക്കിയിരുന്നതായി സോമന്റെ സഹോദരൻ ഓമനക്കുട്ടനും ഭാര്യ ശ്രീകുമാരിയും കായംകുളം ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. പത്തു…

    Read More »
  • India

    വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമപ്രവർത്തകനെതിരെ ഉത്തർപ്രദേശിൽ കേസ്

    ലക്നൌ : ഉത്തര്‍പ്രദേശിലെ മുസഫര്‍നഗർ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം.സ്കൂളില്‍ ഏതോ ആവശ്യത്തിനെത്തിയ ഒരാളാണ് ദൃശ്യങ്ങളെടുത്തത്.ഈ ദൃശ്യം പുറത്ത് വിട്ടതിനാണ് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്. അതേസമയം ഏറെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുസാഫിര്‍ നഗറില്‍ നിന്നും പുറത്ത് വന്നത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒപ്പം പഠിക്കുന്ന കുട്ടികളുടെ മര്‍ദ്ദനമേറ്റ് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ക്രൂര ദൃശ്യങ്ങള്‍ പുറത്ത് വന്നെങ്കിലും, ജാമ്യം കിട്ടാവുന്ന ദുര്‍ബല വകുപ്പുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Read More »
  • India

    ശോഭായാത്രയ്‌ക്ക് തിരിച്ച സന്യാസിമാരുടെ സംഘത്തെ ഹരിയാനയിൽ പൊലീസ് അറസ്റ്റ് ചെയ്തു

    ഗുഡ്ഗാവ്: ഹരിയാനയിലെ നൂഹിലേക്ക് വിഎച്ച്പി ശോഭായാത്രയ്‌ക്ക് തിരിച്ച സന്യാസിമാരുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.അയോധ്യയില്‍ നിന്നുള്ള ഹിന്ദു സന്യാസിയായ ജഗദ് ഗുരു പരമഹംസ് ആചാര്യയെയും അനുയായികളെയും ഘമോര്‍ജ് ടോള്‍ പ്ലാസയില്‍ ആണ് പോലീസ് തടഞ്ഞത്. സരയൂ നദിയെ ജലവും അയോധ്യയിലെ മണ്ണും വഹിച്ചുകൊണ്ടായിരുന്നു പരമഹംസ് ആചാര്യയുടെ നല്‍ഹാര്‍ ശിവക്ഷേത്രത്തിലേക്കുള്ള യാത്ര. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് അദ്ദേഹം അല്‍പനേരം ടോള്‍ പ്ലാസയില്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്നാണ് നൂഹിലെ ഡപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖാഡ് ഗാഠ 15 സന്യാസിമാരെ നല്‍ഹാര്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച്‌ പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ചത്. ജലാഭിഷേക യാത്ര നടത്തി നല്‍ഹാര്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ സന്യാസിമാരിൽ ചിലർ ഫിറോസ് പൂര്‍ ജിര്‍കയിലെ ഝീര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു.വളരെ കുറച്ചുപേര്‍ മാത്രമാണ് യാത്രയില്‍ പങ്കെടുത്തത്. ദല്‍ഹി-ഗുഡ്ഗാവ് അതിര്‍ത്തിപ്രദേശം മുതല്‍ നൂഹ് വരെ ഏഴ് ബാരിക്കേഡുകളാണ് പൊലീസ് ഉയര്‍ത്തിയത്.മൂന്നാമത്തെ ചെക് പോസ്റ്റിനപ്പുറം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കടത്തിവിട്ടില്ല. ജൂലായ് 31ന് വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രയോടനുബന്ധിച്ച്…

    Read More »
  • India

    മധുരയിൽ ട്രെയിനിന് തീപിടിച്ച്‌ 9 പേര്‍  മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ

    മധുര: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിന് തീപിടിച്ച്‌ 9 പേര്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് റെയില്‍വേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിതാപൂര്‍ ജില്ലയിലെ ജി. സത്യപ്രകാശ് റസ്‌തോഗി (47), ആര്‍. നരേന്ദ്രകുമാര്‍ (61), എം. ഹാര്‍ദിക് സഹാനി (24), ജെ. ദീപക് (23), സി. ശുഭം കശ്യപ് (19) എന്നിവരാണ് പിടിയിലായത്. റെയില്‍വേ നിയമത്തിലെ 164-ാം വകുപ്പ് ലംഘിച്ച്‌ തീപിടിക്കുന്ന വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോയി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (2) പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്കും ഐപിസി സെക്ഷൻ 285 പ്രകാരം തീയോ കത്തുന്ന വസ്തുക്കളോ അശ്രദ്ധമായി ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. തീപിടിത്തത്തിന് കാരണമാകുന്ന ഗ്യാസ് സിലിണ്ടര്‍, ക്രാക്കേഴ്സ്, ആസിഡ്, മണ്ണെണ്ണ, പെട്രോള്‍, തെര്‍മിക് വീല്‍ഡിങ്, സ്റ്റൗവ് എന്നിവ ട്രെയിൻ യാത്രക്കിടെ കൊണ്ടുപോകുന്നത് 1989ലെ റെയില്‍വേ നിയമപ്രകാരമുള്ള 67, 164, 165 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. ഇവരെല്ലാം ടൂര്‍…

    Read More »
  • NEWS

    ഗാംബിയ മുതൽ പട്ടായ വരെ; സെക്സ് ടൂറിസം വഴി ലോകത്തെ ത്രസിപ്പിക്കുന്ന ഇടങ്ങൾ

    കടുത്ത ദാരിദ്ര്യത്താൽ പടം പൊഴിഞ്ഞുകിടന്നിടത്തു നിന്നും പണത്തിന്റെ ധാരാളിത്തത്തിലേക്ക് അടുത്തിടെ സട കുടഞ്ഞെഴുന്നേറ്റ ഒരു സ്ഥലമാണ് കെനിയയിലെ ഗാംബിയ.ഇന്ന് ലോകത്തുതന്നെ ഫീമെയിൽ സെക്സ് ടൂറിസത്തിന് ഏറെ പേരുകേട്ട ഇടമാണ് ​ഗാംബിയ. പട്ടായ ഇഷ്ടപ്പെടുന്ന പുരുഷന്മാരെ പോലെ ‘അൺലിമിറ്റഡ് ഫൺ’ ആസ്വദിക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നും സ്ത്രീകൾ ഇവിടേക്ക് തനിച്ച് യാത്ര ചെയ്ത് എ്തതുമത്രെ. പുരുഷ ലൈംഗിക തൊഴിലാളികൾ, സെക്സ് ഡാൻസ്, മസാജ് പാർലർ, ഡാൻസ് ബാറുകൾ എന്നിവ സ്ത്രീകൾക്കായി ഒരുക്കിവെച്ചിരിക്കുന്ന ടൂറിസം കേന്ദ്രമാണ്  ആഫ്രിക്കയിലെ ഗാംബിയ. ഗാംബിയയിലെ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത്.’ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ വഴിയരികിൽ കാണാം. ആഫ്രിക്കൻ യുവക്കളുടെ സൗഹൃദത്തിനായി ലക്ഷത്തിലേറെ വിദേശ വനിതകൾ ഓരോ വർഷവും ഗാംബിയയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.   ‘സെനെഗാംബിയ സ്ട്രിപ്പ്’ എന്നറിയപ്പെടുന്ന തീരമേഖലയാണ്  ഇവിടുത്തെ ലൈംഗിക ടൂറിസത്തിന് ഏറെ ജനപ്രിയമായ പ്രദേശങ്ങളിലൊന്ന്. ഇവിടുത്തെ തെരുവുകളിൽ ‘ബംസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന പുരുഷ ലൈംഗികത്തൊഴിലാളികളെ കാണാം. അധികം…

    Read More »
Back to top button
error: