Breaking NewsKeralaLead NewsNEWSpolitics

‘തുടരണോ ഈ കോഴിമന്ത്രി’ ; കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് പ്രതിഷേധമുണ്ടായത്.

​ഗതാ​ഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയ്ക്കുള്ളിൽ പ്രതിഷേധവുമായി എത്തിയത്. സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ മന്ത്രിക്കെതിരായ പോസ്റ്ററുകൾ പ്രവർത്തകർ പതിപ്പിച്ചു. ‘തുടരണോ ഈ കോഴിമന്ത്രി’ എന്നെഴുതിയ പോസ്റ്ററാണ് പ്രവർത്തകർ ബസ്സിലും പരിസരത്തും പതിപ്പിച്ചത്.

Signature-ad

പോസ്റ്ററുകൾ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മിൽ തമ്പാനൂർ ഡിപ്പോയിൽവെച്ച് സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥി​ഗതികൾ സംഘർഷ ഭരിതമായി. പോലീസ് പോസ്റ്ററുകൾ കീറാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതോടെ ഉന്തും തള്ളുമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: