KeralaNEWS

ഉറുമ്പുകൾക്കായി കണ്ണൂരിൽ ഒരു ക്ഷേത്രം

ണ്ണൂരിലെ കുറ്റിക്കകം എന്ന ഗ്രാമത്തില്‍ ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ക്ഷേത്രമുണ്ട്.ഇവിടെ ഉറുമ്ബുകളെയാണ് ആരാധിക്കുന്നത്. ഉറുമ്ബുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വട്ടത്തില്‍ പണിത ഒരു തറയും വിളക്കും മാത്രമാണ് ക്ഷേത്രത്തിലുള്ളത്.
ഉറുമ്ബച്ചന്‍ ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. വീട്ടിലെ ഉറുമ്ബ് ശല്യത്തില്‍ നിന്നു രക്ഷ നേടാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

ഉറുമ്ബച്ചന്‍ ക്ഷേത്രത്തില്‍ നാളികേരമുടച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഉറുമ്ബു ശല്ല്യം മാറുമെന്നാണ് വിശ്വാസം. ഭക്തര്‍ നല്കുന്ന നാളികേരം പൂജാരിയാണ്‌ പൊട്ടിക്കുക. നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുകുകയും ചെയ്യും. ഇങ്ങനെ ചെയ്‌താല്‍ ഉറുമ്ബുകള്‍ പ്രസാദിക്കുമെന്നും പറയപ്പെടുന്നു.

Signature-ad

ഏകദേശം 800 വവര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ഇവിടെ ഉറുമ്ബിനെ പൂജിച്ച്‌ തുടങ്ങിയതെന്നാണ് വിശ്വാസം.

Back to top button
error: