ബംഗളൂരു:കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ.കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയച്ചത്.അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്.
കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിലായിരുന്നു കഞ്ചാവ് കടത്ത്.തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള് മുമ്ബ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന്, പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.