Month: August 2023
-
Movie
ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കി
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കുനീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന മാപ്പപേക്ഷ നല്‍കുകയും ഷെയ്ന്‍ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയും ചെയ്തതിനു പിന്നാലെയാണു നടപടി. രണ്ടു സിനിമകള്‍ക്കായി ശ്രീനാഥ് ഭാസി വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കും. ഏപ്രിലിലാണു ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റില്‍ താരങ്ങളുടേതു മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഡബ്ബിങ് നടക്കുന്ന സിനിമകള്‍ ഇരുവര്‍ക്കും പൂര്‍ത്തിയാക്കാമെന്നും പുതിയ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത് വാര്‍ത്താസമ്മേളനത്തില്‍ അന്ന് പറഞ്ഞത്.
Read More » -
Kerala
കുറഞ്ഞ ചെലവില്‍ വീട്; ഫേസ്ബുക്ക് പരസ്യം വഴി കോടികൾ തട്ടിയ ആൾ അറസ്റ്റിൽ
തിരുവനന്തപുരം:കുറഞ്ഞ ചെലവില്‍ വീട് നിർമ്മിച്ച് നൽകുമെന്ന ഫേസ്ബുക്ക് പരസ്യം വഴി കോടികൾ തട്ടിയ ആൾ അറസ്റ്റിൽ.പോത്തൻകോട് സ്വദേശി ദിനദേവനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വലിയതുറ സ്വദേശി മൃദുല മോഹന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് സാരഥി കണ്‍സ്ട്രക്ഷൻ, സ്‌നേഹം ഗ്ലോബല്‍ ഫൗണ്ടേഷൻ എന്നീ പേരുകളിലായാണ് വീട് വെച്ച് നല്‍കാമെന്ന വ്യാജേന ഫേസ്ബുക്കില്‍ പരസ്യം നല്‍കിയത്. ഇത് കണ്ട പലരും വീട് വെച്ച് ലഭിക്കുന്നതിനായി കരാറിലും ഏര്‍പ്പെട്ടു. പലരില്‍ നിന്നും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയും ഇയാൾ കൈക്കലാക്കിയിരുന്നു. 104 പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണ് കേസ്. ഫേസ്ബുക്കിലൂടെ എത്തുന്ന ഫോണ്‍ നമ്ബരുകള്‍ ഉപയോഗിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. ശേഷം ഇതില്‍ നിന്നും ഓരോ കക്ഷിയും നല്‍കുന്ന പ്ലാനിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തും. ഇതിന് ശേഷം 14,000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുകയും രസീത് നല്‍കുകയും ചെയ്യും. പിന്നാലെ വീട് വെക്കണമെന്ന് ആവശ്യപ്പെട്ടവരുടെ സ്ഥലം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍…
Read More » -
Kerala
തിരുവോണദിനത്തില്‍ ഇടിയോടുകൂടിയ മഴയെത്തും; സാധ്യത ഈ ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവോണദിനത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് പുലര്‍ച്ചെ വിവിധ ജില്ലകളില്‍ നേരിയ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 11 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ദിനാന്തരീക്ഷാവസ്ഥ പ്രകാരം ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.…
Read More » -
Kerala
പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി:പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.പറവൂര്‍ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം (19) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ചെറായിലുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ട് പോയതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ രാത്രി തന്നെ ഇയാളെ മുനമ്ബം പോലീസ് പിടികൂടുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തപ്പോളാണ് ഈ മാസം 18-ന് പീഡിപ്പിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോക്സോ വകുപ്പ് ചേര്‍ത്ത് ബലാത്സംഗത്തിനും കേസ് എടുക്കുകയായിരുന്നു.
Read More » -
Crime
മുന്‍വൈരാഗ്യം മൂലം മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി; അയല്‍വാസി പിടിയില്‍
പത്തനംതിട്ട: മക്കളുടെ മുന്നില്‍ വച്ച് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ആക്രമണത്തിനിടെ മക്കള്‍ ഓടി രക്ഷപ്പെട്ടു. ചെങ്ങറ സമര ഭൂമിയില്‍ ശാഖ 48സ് ശ്യാം (50) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്പുംകുളത്തെ സമര ഭൂമിയിലാണ് സംഭവം. ചെങ്ങറ സമര ഭൂമിയില്‍ താമസിക്കുന്ന ബീന, ഇവരുടെ ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. ബീനയും ബിനുവും മക്കള്‍ക്കൊപ്പം ഇവരുടെ താമസ സ്ഥലത്തേലേക്ക് പോകുന്നതിനിടെ ശ്യാം ഇരുവരേയും തടഞ്ഞു നിര്‍ത്തി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. വടിവാള്‍ ബാഗില്‍ സൂക്ഷിച്ചാണ് ഇയാള്‍ എത്തിയത്. ആദ്യം വെട്ടേറ്റത് ബിനുവിനാണ്. പിന്നാലെ ബീനയെ കൊല്ലുമെന്നു പറഞ്ഞ് കഴുത്തില്‍ വെട്ടി. തടയാന്‍ ശ്രമിച്ച ബിനുവിന്റെ കാലില്‍ രണ്ടാമതും വെട്ടേല്‍പ്പിച്ചു. ഇടതു കാലിനാണ് പരിക്കേറ്റത്. കുട്ടികള്‍ ഈ രംഗങ്ങള്‍ കണ്ടതോടെ ഭയന്നോടി. തൊട്ടടുത്ത ശാഖ ഓഫീസില്‍ ഉണ്ടായിരുന്ന ആളുകള്‍…
Read More » -
Crime
വിഎസ്എസ്സി ആള്‍മാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം! മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കോപ്പിയടിക്കുന്നതിനു ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു ഉദ്യോഗാര്‍ഥി. പ്രതിഫലം മുന്‍കൂറായി നല്‍കിയെന്നും ഉദ്യോഗാര്‍ഥി സമ്മതിച്ചു. കേരള പോലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ദീപക് ഷോഗന്റ്, ഋഷിപാല്‍, ലഖ്വീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. തട്ടിപ്പിനു പിന്നില്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ വന്‍ സംഘമാണെന്നു കണ്ടെത്തിയിരുന്നു. കേസില്‍ അമിത് എന്നയാളും നേരത്തെ പിടിയിലായിരുന്നു. കേസില്‍ മൊത്തം ഒന്‍പത് പ്രതികളാണ് അറസ്റ്റിലായത്. ദീപക് ഷോഗന്റാണ് കോപ്പിയടിയുടെ മുഖ്യ സൂത്രധാരനും ഏജന്റുമായി പ്രവര്‍ത്തിച്ചത്. ഋഷിപാലിനു വേണ്ടിയാണ് ഹൈടെക്ക് കോപ്പിയടി നന്നത്. ഇരുവരുടേയും സഹായിയായാണ് ലഖ്വീന്ദര്‍. ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു അറസ്റ്റിലായ ഉദ്യോഗാര്‍ഥി ഋഷിപാലാണ് പോലീസിനു മൊഴി നല്‍കിയത്. അമിതാണ് ആള്‍മാറാട്ടം നടത്തി കോപ്പിയടിച്ചത്. അമിതിനാണ് ഈ ഏഴ് ലക്ഷം രൂപ നല്‍കിയത്. എന്നാല്‍ അമിതിനു നേരിട്ടല്ല പണം നല്‍കിയത്. ദീപക് വഴിയാണ് അമിതിനു പണം ലഭിച്ചത്.…
Read More » -
Kerala
ഓണം ബമ്ബര്‍ ലോട്ടറിയുടെ പരസ്യം ഹിന്ദിയിലും
‘കേരൾ രാജ്യസര്‍ക്കാര്‍ കാ ഓണം ബമ്ബര്‍… കേരള്‍ ഇതിഹാസ് കാ സബ്സേ ബഡാ ഉപഹാര്‍..’ കേട്ടിട്ട് ഞെട്ടണ്ട, ഓണം ബമ്ബര്‍ ലോട്ടറിയുടെ ഹിന്ദി പരസ്യമാണിത്. ഓണം ബമ്ബറിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ സ്വാധീനം കണക്കിലെടുത്ത് ഇതര ഭാഷകളില്‍ കൂടി പരസ്യം നൽകാൻ ലോട്ടറി വകുപ്പ് തീരുമാനിക്കുകയായിരുന്നു ഹിന്ദി, തമിഴ്, ബംഗാളി, അസാമീസ് ഭാഷകളിലാണ് പരസ്യം. ‘കേരള ലോട്ടറി ഓണ്‍ലൈനില്‍ ലഭ്യമല്ല, നേരിട്ട് വില്പനക്കാരില്‍ നിന്ന് പേപ്പര്‍ രൂപത്തില്‍ മാത്രം വാങ്ങുക’ എന്ന മുന്നറിയിപ്പും പരസ്യത്തോടൊപ്പമുണ്ട്. കേരള മഹാലോട്ടറി എന്ന പേരിലുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന അനധികൃത ഓണ്‍ലൈൻ വില്പന തടയുക കൂടിയാണ് ലക്ഷ്യം. ഇതോടൊപ്പം റേഡിയോ പ്രക്ഷേപണവും ഉണ്ടാകും. ഓണം ബമ്ബറിനുശേഷം മറ്റ് ലോട്ടറികളുടെ പരസ്യവും ഇത്തരത്തില്‍ നല്‍കുമെന്നാണ് വിവരം.25 കോടി രൂപയാണ് തിരുവോണം ബമ്പർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനത്തുക. രണ്ടാം സമ്മാനം നേടുന്ന 20…
Read More » -
Kerala
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍ഗോഡ്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് ( 17 ) ആണ് മരിച്ചത്. കാസര്‍ഗോഡ് കുമ്ബളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുമ്ബള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Kerala
എരുമേലിയില്‍ 250 ലിറ്റര്‍ സ്പിരിറ്റുമായി 3 പേർ പിടിയിൽ
കോട്ടയം:എരുമേലിയില്‍ 250 ലിറ്റര്‍ സ്പിരിറ്റുമായി 3 പേർ പിടിയിൽ.കുട്ടനാട് കുട്ടമ്ബേരൂര്‍ കേന്ദ്രീകരിച്ച് വ്യാജ വിദേശ മദ്യത്തിന്റെ നിർമ്മാണം നടക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം എരുമേലിയില്‍ പിടിയിലായത്. കാവാലം കൈനടി കരയില്‍ ആലപ്പൂത്തറ വീട്ടില്‍ സിബിച്ചൻ, കാവാലം കരയില്‍ മുണ്ടടി കളത്തില്‍ വീട്ടില്‍ ശ്യാംകുമാര്‍, സ്പിരിറ്റ് എത്തിച്ച പെരുവന്തനം കൊച്ചുവേളയില്‍ മനോഹരൻ എന്നിവരാണ് പിടിയിലായത്. മനോഹരന്റെ പേരില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി പന്ത്രണ്ടോളം സ്പിരിറ്റ് കേസുകളുണ്ട്. ഇവരെ എക്സൈസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.കുട്ടനാട് കേന്ദ്രീകരിച്ച് വ്യാജ വിദേശമദ്യം നിര്‍മ്മിച്ചശേഷം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സ്പിരിറ്റിന്റെ ഉറവിടവും ഇടപാടുകാരെ സംബന്ധിച്ചും ചില വിവരങ്ങള്‍ കൂടി ലഭിച്ചതോടെ അന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങുന്ന മദ്യത്തിന്റെ കാലിക്കുപ്പിയില്‍ റമ്മും ബ്രാൻഡിയും ഉള്‍പ്പടെ വിവിധയിനം ഫ്ളേവറുകള്‍ കലര്‍ത്തിയ സ്പിരിറ്റ് നിറച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ മൊഴിനല്‍കിയിരുന്നു.എന്നാല്‍ ഇത് വിശ്വസിക്കാൻ അന്വേഷണസംഘം…
Read More »
