FoodNEWS

10 മിനിറ്റ് മതി; എളുപ്പത്തില്‍ തയാറാക്കാം ബീറ്റ്റൂട്ട് പച്ചടി

തൂശനിലയിൽ സദ്യ വിളമ്ബുമ്ബോള്‍ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിര്‍ബന്ധമാണ്. ഇലയുടെ കോണില്‍ റോസ് നിറത്തിലുള്ള കറി കാഴ്ചയില്‍ മാത്രമല്ല രുചിയിലും സൂപ്പറാണ്.

തൈര് ചേര്‍ത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റില്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

Signature-ad

ബീറ്റ്റൂട്ട് -ഒരെണ്ണം (വലുത്)

പച്ചമുളക് – 2 എണ്ണം

ഇഞ്ചി -ഒരു ചെറിയ കഷ്ണം

ചിരകിയ തേങ്ങ — 1 കപ്പ്

തൈര് -1 കപ്പ്

ജീരകം -കാല്‍ ടീസ്പൂണ്‍

കടുക് ചതച്ചത് -അര ടീസ്പൂണ്‍

കടുക് -അര ടീസ്പൂണ്‍

വറ്റല്‍ മുളക് -3 എണ്ണം

കറി വേപ്പില

വെളിച്ചെണ്ണ

ഉപ്പ്

വെള്ളം

തയാറാക്കുന്ന വിധം

ഒരു വലിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക .ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് ബീറ്റ്റൂട്ട് വേവിക്കാൻ വയ്ക്കുക .ശേഷം ഇതിലേക്കുള്ള നാളികേരം അരച്ചെടുക്കാം,അതിനായി ഒരു മിക്സി ജാറിലേക്കു ഒരു കപ്പ് നാളികേരം ചിരകിയതും ,ഒരു പച്ചമുളക് ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,കാല്‍ ടീസ്പൂണ്‍ ജീരകം ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

വേവിച്ചെടുത്ത ബീറ്ററൂട്ടിലേക്കു നാളികേരം അരച്ചതും കടുക് ചതച്ചതും ചേര്‍ത്ത് മിക്സ് ചെയ്യുക .ഇനി പച്ചടിയിലെ വെള്ളം നന്നായി വറ്റി വരുമ്ബോള്‍ ഒരു കപ്പ് തൈര് ഉടച്ചതും കൂടി ചേര്‍ത്ത് മിക്സ് ചെയ്യാം .തൈര് നന്നായി ചൂടായാല്‍ പച്ചടി സ്റ്റൗവില്‍ നിന്നും മാറ്റാം .ഇനി ഒരു ചെറിയ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടായാല്‍ കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് പച്ചടിയിലേക്കു താളിച്ചൊഴിക്കാം. സ്വാദിഷ്ടമായ ബീറ്റ്റൂട്ട് പച്ചടി തയാര്‍.

Back to top button
error: