KeralaNEWS

കേരളത്തിലെ എയിംസ് കോഴിക്കോട് തന്നെ; പ്രഖ്യാപനം ഉടൻ:കെ വി തോമസ്

ന്യൂഡൽഹി:കേരളത്തിന് എയിംസ് അനുവദിക്കുന്ന പ്രഖ്യാപനം സെപ്തംബര്‍ രണ്ടാം വാരത്തോടെ ഉണ്ടാകുമെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി തോമസ്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംഷു പാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.കോഴിക്കോട് 200 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്ന് കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ അറിയിച്ചു.

രാജ്യത്തെ പാലിയേറ്റീവ് കെയര്‍ സംബന്ധിച്ച്‌ സെപ്തംബര്‍ 21, 22 തീയതികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന മന്ത്രിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം കൊച്ചിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: