Breaking NewsKeralaLead NewsNEWS

രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ഫോണുകളുടേയും പാസ്‍വേഡ് കൈമാറണ്ട!! മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി, തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവിന് ഹൈക്കോടതിയിൽ സ്റ്റേ

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെയും പാസ്‍വേഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

അതേസമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: