Month: August 2023

  • Kerala

    കര്‍ക്കടകത്തിലും വയല്‍ നനച്ച്‌ കര്‍ഷകര്‍

    പാലക്കാട്: നെല്‍ച്ചെടികള്‍ക്കടിയിലൂടെ തെളിനീരുറവ കുതിച്ചുയരേണ്ട കർക്കടകത്തിലും വയൽ നനച്ച് കർഷകർ.കൊടുംവെയിലില്‍ കൃഷി നശിക്കുമ്പോൾ അവർക്കിതല്ലാതെ മറ്റൊരു മാർഗമില്ല.പാലക്കാടൻ പാടശേഖരങ്ങളിലെ നെല്‍ക്കൃഷി മഴയില്ലാതായതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നെല്‍ച്ചെടി കതിരണിഞ്ഞുതുടങ്ങിയ സമയത്തുണ്ടായ മഴയുടെ പിന്മാറ്റത്തെ മറികടക്കാൻ മോട്ടോര്‍പമ്ബുകളുമായി കര്‍ഷകര്‍ പരക്കംപായുകയാണ്. സമീപത്തെ വീടുകളിലെ കിണറുകളില്‍നിന്നാണ് വെള്ളം പമ്ബുചെയ്യുന്നത്. പകല്‍ കടുത്ത വെയിലായതിനാല്‍ വൈകീട്ടാണ് കര്‍ഷകര്‍ ജലസേചനം നടത്തുന്നത്. ഇത് രാത്രിവരെ നീളും. നെല്‍പ്പാടങ്ങളില്‍ നനവുണ്ടായില്ലെങ്കില്‍ ഭൂമി വിണ്ടുകീറുന്നതിനും വിളനാശത്തിനും കാരണമാകും. സമീപ ദിവസങ്ങളില്‍ മഴയുണ്ടാവില്ലെന്ന പ്രവചനം കര്‍ഷകരുടെ ആശങ്ക ഉയര്‍ത്തുകയാണ്.സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്ബോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്.ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്. ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒൻപത് ശതമാനം കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലേക്കെത്തുമ്ബോള്‍ സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. ഒന്നുമുതല്‍ 15 വരെയുള്ള…

    Read More »
  • Kerala

    തൃശൂരിൽ എംഡിഎംഎയുമായി യുവതികള്‍ അടക്കം നാലുപേര്‍ പോലീസ് പിടിയില്‍

    തൃശൂർ:കുന്നംകുളത്ത് എംഡിഎംഎയുമായി യുവതികള്‍ അടക്കം നാലുപേര്‍ പോലീസ് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പോലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, തുടങ്ങിയവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കുന്നംകുളം മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പന നടത്താന്‍ വേണ്ടിയാണ് പ്രതികള്‍ ലഹരി മരുന്നു കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടു ദിവസത്തോളമായി കുന്നംകുളത്തെ ലോഡ്ജ് കേന്ദ്രീകരിച്ച്‌ ഇവര്‍ ലഹരി വില്‍പ്പന നടത്തിവരികയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്നവരെ കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലു പെണ്‍കുട്ടികളെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളത്ത് നിന്നും പിടികൂടിയത്.

    Read More »
  • Kerala

    ബിജെപിയുമായി കിടങ്ങൂരിലെ സഖ്യം ;  പുതുപ്പള്ളിയിൽ യുഡിഎഫിന് തലവേദന

    കോട്ടയം:കിടങ്ങൂരില്‍ ബിജെപിയുമായുണ്ടാക്കിയ സഖ്യം പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അംഗങ്ങള്‍ക്ക് എന്തുകൊണ്ട് വിപ്പു നല്‍കിയില്ല എന്ന ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ നേതൃത്വം വിയര്‍ക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റും പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയുമായ ലിജിൻ ലാലിന്റെ അറിവോടെയാണ് കിടങ്ങൂര്‍ സഖ്യം രൂപപ്പെട്ടതെന്നും നാട്ടില്‍ പാട്ടാണ്. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളയാള്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുമായി കിടങ്ങൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വാര്‍ത്തയുണ്ട്. അതേസമയം വികസനത്തെ സംബന്ധിച്ച സംവാദത്തിന് യുഡിഎഫിനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച്‌ സംവാദത്തിന് ക്ഷണിച്ചാല്‍ യുഡിഎഫ് പ്രതിനിധിക്കോ നേതാക്കള്‍ക്കോ മറുപടിയുണ്ടാവില്ലെന്നും കൃഷിഭവൻ ഉണ്ടെന്നും എസ്ബിഐക്ക് ശാഖയുണ്ടെന്നും ഒക്കെയാണ് വികസനമായി യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നതെന്നും ജെയ്ക് കുറ്റപ്പെടുത്തി.

    Read More »
  • Food

    ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ കഴിക്കാം  ഈ ഭക്ഷണങ്ങൾ

    മാതളനാരങ്ങ പ്രോട്ടീൻ , കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നിവയ്‌ക്കൊപ്പം കാല്‍സ്യം, ഇരുമ്ബ് എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. ഈന്തപ്പഴം… രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്ബിന്റെ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു. ബീറ്റ്റൂട്ട്… ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഇരുമ്ബിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, ഫൈബര്‍ എന്നിവയ്‌ക്കൊപ്പം ഫോളിക് ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാൻ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. പയര്‍… പയര്‍, കടല, ബീൻസ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്ബിന്റെയും ഫോളിക് ആസിഡിന്റെയും ഉള്ളടക്കം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. മത്തങ്ങ വിത്തുകള്‍… മത്തങ്ങ വിത്തുകള്‍ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്ബും ആവശ്യത്തിന് കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉള്ളടക്കവും…

    Read More »
  • Kerala

    സപ്ലൈകോ ഓണം ഫെയര്‍ 18 മുതൽ

    തിരുവനന്തപുരം:ഈ മാസം 18 മുതല്‍ സപ്ലൈകോയുടെ ഓണം ഫെയര്‍ നടക്കും.ഓണം ഫെയര്‍ സംസ്ഥാന തല ഉദ്ഘാടനം 18 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിലാണ് ഉദ്ഘാടനച്ചടങ്ങ്. ശനിയാഴ്ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന് നിയമസഭ മണ്ഡലം അടിസ്ഥാനത്തിലുള്ള ഓണം ചന്തകളുടെ ഉദ്ഘാടനവും നടക്കും. 250 -കോടിയുടെ വിറ്റുവരവാണ്‌ സപ്ലൈകോ ലക്ഷ്യമിടുന്നത്‌. ആധുനിക സൂപ്പര്‍ മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്‍പ്പന തന്ത്രങ്ങളും ഇന്റീരിയര്‍ സൗകര്യങ്ങളുമാണ്‌ ജില്ലാ ഓണം ഫെയറുകളുടെ പ്രത്യേകത. മില്‍മ , കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ജില്ലാ ഫെയറില്‍ ഉണ്ടാകും. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ജില്ലാ ഫെയറില്‍ ലഭിക്കും. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് കോമ്ബോ ഓഫറുകളടക്കം വമ്ബിച്ച ഓഫറുകളാണ് നല്‍കുക.5 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും. ചന്തകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ അവിടങ്ങളിലെ ജീവനക്കാര്‍ക്ക് 500/-…

    Read More »
  • Kerala

    നിരക്ക് കൂടും;വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദ്ദേശം

    തിരുവനന്തപുരം:വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങുമ്ബോള്‍ സംസ്ഥാനത്തെ നിരക്ക് കൂട്ടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ .കൃഷ്ണൻ കുട്ടി. എത്ര രൂപയ്‌ക്കു വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധന ഉണ്ടാകും എന്നു പറയാനാവുക.അത്‌ റെഗുലേറ്ററി ബോര്‍ഡാണ്‌ തീരുമാനിക്കുക എന്നും മന്ത്രി പറഞ്ഞു. ഡാമുകളില്‍ ജലം കുറവാണ്. മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി വര്‍ധിക്കും.നിലവിലെ സാഹചര്യം വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നാളെ വൈദ്യുതി ബോര്‍ഡ് യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ 1000 കോടിയുടെ ഇലക്‌ട്രിസിറ്റി നമ്മള്‍ വിറ്റതാണ്. ഇത്തവണ ഡാമുകളില്‍ വെള്ളമില്ല. ഇപ്പോള്‍ ഒരു ദിവസം 10 – 15 കോടിക്ക് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

    Read More »
  • India

    വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി

    വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി.മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം.ദീപിക കോത്താരി എന്ന ഉദ്യോഗസ്ഥയാണ് ലിംഗമാറ്റത്തിന് അനുമതി തേടിയത്. ലിംഗമാറ്റത്തിന് അനുമതി നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ കോണ്‍സ്റ്റബിളാണ് ദീപിക കോത്താരി.2021ല്‍ ആര്‍തി യാദവ് എന്ന മറ്റൊരു വനിതാ കോണ്‍സ്റ്റബിളും സമാനമായ അനുമതി നേടിയിരുന്നു. ദീപികയ്ക്ക് “ലിംഗ വ്യക്തിത്വ വൈകല്യം’ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നല്‍കിയതെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവില്‍ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ കേസില്‍ നിയമ വകുപ്പിന്‍റെ അഭിപ്രായം തേടിയും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.ലിംഗമാറ്റത്തിന് ശേഷം വനിതാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

    Read More »
  • Kerala

    ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കാരുണ്യ ഹസ്തവുമായി വീണ്ടും മമ്മൂട്ടി, 25 പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി

        ദന്തഗോപുരത്തിലല്ല ജനഹൃദയത്തിലാണ് ജീവിക്കേണ്ടത് എന്ന് ഓരോ പ്രവർത്തിയിലൂടെയും തെളിയിക്കുകയാണ് നടൻ മമ്മുട്ടി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുതുചരിത്രം കുറിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. സാധാരണ വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയിരുന്ന അനേകര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്. മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി പദ്ധതിയുടെ വിതരണ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യു.എസ്.ടി ഗ്ലോബല്‍, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളത്തിന്റെ സൂപ്പർസ്റ്റാറുമായ മമ്മൂട്ടി നിർവഹിച്ചു. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീൽചെയറിന്റെ വിതരണം. കെയർ ആൻഡ്  ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  വ്യത്യസ്തമായ…

    Read More »
  • India

    ബാംഗ്ലൂർ വൈറ്റ്‌ഫീൽഡിലെ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 

    ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന  ആശുപത്രിയാണ് ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റിന്റേതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)  പ്രവർത്തിക്കുന്ന ആശുപത്രി. കേരളത്തില്‍ നിന്ന് ധാരാളം രോഗികൾ ഈ ആശുപത്രിയിൽ ചികിത്സ തേടാറുണ്ട്. എന്നാല്‍ ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.  ഈ  ആശുപത്രിയെ കുറിച്ച്  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍  : 1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസ്സുകൾ ഉണ്ട് . 335 നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസ്സുകളും ഇവിടേയ്ക്ക് പോകും. ബസ്സില്‍ കയറുന്നതിനു മുന്‍പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവര്‍ കൃത്യമായി ഉത്തരം നല്‍കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല. സത്യസായി ആശുപത്രി എന്ന് ചോദിച്ചാൽ മതി. ഓർഡിനറി ബസ്സിന് 25 രൂപയും എസി…

    Read More »
  • Kerala

    ഓണമെത്തിയതോടെ നേന്ത്രക്കായയുടെ വില കൂടി

    പത്തനംതിട്ട:ജൂൺ അവസാനത്തോടെ 40 രൂപക്ക്‌ മുകളിലെത്തിയ നേന്ത്രക്കായ വില കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽമാത്രം പതിനഞ്ചു‌ രൂപയിലധികം വർധിച്ച് 55-ൽ എത്തി.ഓണക്കാലം അടുത്തതോടെയാണ് വില വർധിച്ചത്‌.വരുംദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്ന്‌ മൊത്തക്കച്ചവടക്കാർ പറഞ്ഞു.  മാസങ്ങളായി കിലോയ്‌ക്ക്‌ 35- 40 രൂപയായിരുന്നു പച്ച നേന്ത്രക്കായയുടെ വില.വില വർധിച്ചത്  കർഷകർക്ക്‌ പ്രതീക്ഷയേകിയിട്ടുണ്ടെങ്കിലും ലാഭം കൊയ്യുന്നത് മൊത്തക്കച്ചവടക്കാർ ആണെന്ന് മാത്രം.പല കടകളിലും പല വിലയാണെങ്കിലും ശരാശരി 55രൂപ നേന്ത്രക്കായയ്ക്ക് നിലവിൽ ലഭിക്കുന്നുണ്ട്.  ഓണത്തിന് ഒഴിവാക്കാനാവാത്ത ഇനമായതിനാൽ നേന്ത്രക്കായക്ക് ആവശ്യക്കാർ ഏറെയാണ്. ഉത്രാടത്തിനും തിരുവോണത്തിനും ഇനിയും വില കൂടാൻ സാധ്യതയുണ്ടെന്ന്‌ വ്യാപാരികൾ പറയുന്നു. നേന്ത്രക്കായക്കൊപ്പം ചിപ്‌സ്‌, ശർക്കര ഉപ്പേരി എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. ചിപ്‌സ്‌ വില കിലോ 300ൽ എത്തി. ശർക്കര ഉപ്പേരിയുടെ വിലയും 300 കടന്നിട്ടുണ്ട്.അതേസമയം ഓണക്കാലത്ത് നേന്ത്രക്കായ വിലക്കയറ്റം സാധാരണമാണെന്നും ഓണം കഴിയുന്നതോടെ വില കുറയുമെന്നും ഒരുവിഭാ​ഗം വ്യാപാരികൾ പറയുന്നു.

    Read More »
Back to top button
error: