KeralaNEWS

ഓണമെത്തിയതോടെ നേന്ത്രക്കായയുടെ വില കൂടി

പത്തനംതിട്ട:ജൂൺ അവസാനത്തോടെ 40 രൂപക്ക്‌ മുകളിലെത്തിയ നേന്ത്രക്കായ വില കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽമാത്രം പതിനഞ്ചു‌ രൂപയിലധികം വർധിച്ച് 55-ൽ എത്തി.ഓണക്കാലം അടുത്തതോടെയാണ് വില വർധിച്ചത്‌.വരുംദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്ന്‌ മൊത്തക്കച്ചവടക്കാർ പറഞ്ഞു.
 മാസങ്ങളായി കിലോയ്‌ക്ക്‌ 35- 40 രൂപയായിരുന്നു പച്ച നേന്ത്രക്കായയുടെ വില.വില വർധിച്ചത്  കർഷകർക്ക്‌ പ്രതീക്ഷയേകിയിട്ടുണ്ടെങ്കിലും ലാഭം കൊയ്യുന്നത് മൊത്തക്കച്ചവടക്കാർ ആണെന്ന് മാത്രം.പല കടകളിലും പല വിലയാണെങ്കിലും ശരാശരി 55രൂപ നേന്ത്രക്കായയ്ക്ക് നിലവിൽ ലഭിക്കുന്നുണ്ട്.
 ഓണത്തിന് ഒഴിവാക്കാനാവാത്ത ഇനമായതിനാൽ നേന്ത്രക്കായക്ക് ആവശ്യക്കാർ ഏറെയാണ്. ഉത്രാടത്തിനും തിരുവോണത്തിനും ഇനിയും വില കൂടാൻ സാധ്യതയുണ്ടെന്ന്‌ വ്യാപാരികൾ പറയുന്നു. നേന്ത്രക്കായക്കൊപ്പം ചിപ്‌സ്‌, ശർക്കര ഉപ്പേരി എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. ചിപ്‌സ്‌ വില കിലോ 300ൽ എത്തി. ശർക്കര ഉപ്പേരിയുടെ വിലയും 300 കടന്നിട്ടുണ്ട്.അതേസമയം ഓണക്കാലത്ത് നേന്ത്രക്കായ വിലക്കയറ്റം സാധാരണമാണെന്നും ഓണം കഴിയുന്നതോടെ വില കുറയുമെന്നും ഒരുവിഭാ​ഗം വ്യാപാരികൾ പറയുന്നു.

Back to top button
error: