IndiaNEWS

വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി

വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി.മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം.ദീപിക കോത്താരി എന്ന ഉദ്യോഗസ്ഥയാണ് ലിംഗമാറ്റത്തിന് അനുമതി തേടിയത്.

ലിംഗമാറ്റത്തിന് അനുമതി നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ കോണ്‍സ്റ്റബിളാണ് ദീപിക കോത്താരി.2021ല്‍ ആര്‍തി യാദവ് എന്ന മറ്റൊരു വനിതാ കോണ്‍സ്റ്റബിളും സമാനമായ അനുമതി നേടിയിരുന്നു.

ദീപികയ്ക്ക് “ലിംഗ വ്യക്തിത്വ വൈകല്യം’ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നല്‍കിയതെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

Signature-ad

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവില്‍ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ കേസില്‍ നിയമ വകുപ്പിന്‍റെ അഭിപ്രായം തേടിയും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.ലിംഗമാറ്റത്തിന് ശേഷം വനിതാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

Back to top button
error: