KeralaNEWS

ബിജെപിയുമായി കിടങ്ങൂരിലെ സഖ്യം ;  പുതുപ്പള്ളിയിൽ യുഡിഎഫിന് തലവേദന

കോട്ടയം:കിടങ്ങൂരില്‍ ബിജെപിയുമായുണ്ടാക്കിയ സഖ്യം പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അംഗങ്ങള്‍ക്ക് എന്തുകൊണ്ട് വിപ്പു നല്‍കിയില്ല എന്ന ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ നേതൃത്വം വിയര്‍ക്കുകയാണ്.

ബിജെപി ജില്ലാ പ്രസിഡന്റും പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയുമായ ലിജിൻ ലാലിന്റെ അറിവോടെയാണ് കിടങ്ങൂര്‍ സഖ്യം രൂപപ്പെട്ടതെന്നും നാട്ടില്‍ പാട്ടാണ്. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളയാള്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുമായി കിടങ്ങൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വാര്‍ത്തയുണ്ട്.

അതേസമയം വികസനത്തെ സംബന്ധിച്ച സംവാദത്തിന് യുഡിഎഫിനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച്‌ സംവാദത്തിന് ക്ഷണിച്ചാല്‍ യുഡിഎഫ് പ്രതിനിധിക്കോ നേതാക്കള്‍ക്കോ മറുപടിയുണ്ടാവില്ലെന്നും കൃഷിഭവൻ ഉണ്ടെന്നും എസ്ബിഐക്ക് ശാഖയുണ്ടെന്നും ഒക്കെയാണ് വികസനമായി യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നതെന്നും ജെയ്ക് കുറ്റപ്പെടുത്തി.

Back to top button
error: