കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിലാണ് ഉദ്ഘാടനച്ചടങ്ങ്. ശനിയാഴ്ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന് നിയമസഭ മണ്ഡലം അടിസ്ഥാനത്തിലുള്ള ഓണം ചന്തകളുടെ ഉദ്ഘാടനവും നടക്കും.
250 -കോടിയുടെ വിറ്റുവരവാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ആധുനിക സൂപ്പര്‍ മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്‍പ്പന തന്ത്രങ്ങളും ഇന്റീരിയര്‍ സൗകര്യങ്ങളുമാണ് ജില്ലാ ഓണം ഫെയറുകളുടെ പ്രത്യേകത. മില്‍മ , കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ജില്ലാ ഫെയറില്‍ ഉണ്ടാകും. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ജില്ലാ ഫെയറില്‍ ലഭിക്കും.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് കോമ്ബോ ഓഫറുകളടക്കം വമ്ബിച്ച ഓഫറുകളാണ് നല്‍കുക.5 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും.
ചന്തകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടങ്ങളിലെ ജീവനക്കാര്‍ക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. ഈ കൂപ്പണ്‍ ഉപയോഗിച്ച് സപ്ലൈകോയുടെ ഇഷ്ടമുള്ള വില്‍പ്പനശാലയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.