Month: August 2023

  • Kerala

    വൈദ്യുതി നിരക്ക് കൂടുമോ? ഇന്ന് ഉന്നതതലയോഗം

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍, വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു. ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹര്‍ജിയില്‍ നിരക്ക് വര്‍ധനക്ക് ഹൈക്കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ആ കേസ് കോടതി ഇന്ന് വീണ്ടും പരി?ഗണിക്കും. സ്റ്റേ ഉത്തരവ് നീക്കിയാല്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കും.

    Read More »
  • India

    ശരത് പവാറിന് ചാഞ്ചാട്ടം; എന്‍സിപിയെ മാറ്റിനിര്‍ത്താനൊരുങ്ങി മുന്നണി

    മുംബൈ: ശരദ്പവാറിന്റെ ചാഞ്ചാട്ടത്തില്‍ അതൃപ്തിയുള്ള മഹാവികാസ് അഘാഡി(എം.വി.എ.)യിലെ കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയെ കൂട്ടാതെ മത്സരിക്കാനുള്ള നീക്കത്തില്‍. പവാര്‍ ബി.ജെ.പി. പക്ഷത്തേക്ക് പോകുന്ന സാഹചര്യം മുന്നില്‍ക്കണ്ട് പ്ലാന്‍ ബി തയ്യാറായിട്ടുണ്ടെന്നും ഹൈക്കമാന്‍ഡായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷന്‍ നാനാപട്ടോളെ അറിയിച്ചു. എന്‍.സി.പി. പിളര്‍ത്തി ബി.ജെ.പി. പക്ഷത്തേക്കു മാറി ഉപമുഖ്യമന്ത്രിയായ അനന്തരവന്‍ അജിത്പവാറുമായി ശരദ്പവാര്‍ നടത്തുന്ന രഹസ്യനീക്കങ്ങള്‍ സഖ്യത്തില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പവാറിന്റെ നീക്കത്തില്‍ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി. ശരദ്പവാറിനെ എന്‍.ഡി.എ.യില്‍ എത്തിക്കാനായി കേന്ദ്രമന്ത്രിസ്ഥാനവും നിതി ആയോഗ് അധ്യക്ഷസ്ഥാനവും ബി.ജെ.പി. വാഗ്ദാനംചെയ്തതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും രംഗത്തുണ്ട്. ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലെ, എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവര്‍ക്കും ബി.ജെ.പി. പദവികള്‍ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ചവാന്‍ പറയുന്നു. പവാറിന്റെ രഹസ്യനീക്കങ്ങള്‍ എം.വി.എ. സഖ്യത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമേല്‍പ്പിക്കുമെന്ന ആശങ്കയാണ് ഈ കക്ഷികള്‍ക്കുള്ളത്. എന്നാല്‍, താന്‍ ബി.ജെ.പി.യിലേക്കില്ലെന്നും പ്രതിപക്ഷ സഖ്യത്തില്‍…

    Read More »
  • Kerala

    72 ലിറ്റര്‍ വിദേശമദ്യവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍ 

    കാസർകോട്:72 ലിറ്റര്‍ വിദേശമദ്യവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍.അജാനൂര്‍ കടപ്പുറം സ്വദേശി പി. നിതിൻ (27) ആണ് അറസ്റ്റിലായത്.ഡ്രൈഡേ ആയ ഇന്നലെ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ടു വരുകയായിരുന്ന മദ്യമാണ് പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടര്‍ ആര്‍. റിനോഷും പാര്‍ട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മാരുതി ആള്‍ട്ടോ കാറില്‍ 156 കുപ്പികളിലായി 72 ലിറ്റര്‍ കര്‍ണാടക മദ്യമാണ് പിടികൂടിയത്.

    Read More »
  • Kerala

    നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം; എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍

    തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഇടതു സര്‍ക്കാരിന്റെ നീക്കം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു എന്‍എസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. എന്‍എസ്എസ് നടത്തിയ ജാഥയ്ക്കു ഗൂഢലക്ഷ്യമില്ലെന്നു റിപ്പോര്‍ട്ട് നല്‍കും. നിയമോപദേശത്തിനു ശേഷമായിരിക്കും പോലീസിന്റെ തുടര്‍നടപടി. ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ഓഗസ്റ്റ് രണ്ടിനാണ് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ തലസ്ഥാനത്തു നാമജപഘോഷയാത്ര നടത്തിയത്. പാളയം ഗണപതിക്ഷേത്രത്തിനു മുന്നില്‍നിന്നു പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണു പങ്കെടുത്തത്. തുടര്‍ന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. യാത്രയ്ക്കു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല, പോലീസ് നിര്‍ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിങ്ങനെയായിരുന്നു കന്റോണ്‍മെന്റ് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങള്‍.

    Read More »
  • Kerala

    പത്തനംതിട്ട ജില്ലയില്‍ പോലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച

    പത്തനംതിട്ട:പോലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച.എസ്പി കസേരയ്ക്കായി ഐപിഎസ്സുകാരുടെ ചരടുവലികളാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതോടെ ഓഗസ്റ്റ് മൂന്നിന് ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് സ്വപ്നില്‍ എം മഹാജൻ പോയതോടെയാണ് ജില്ല നാഥനില്ലാക്കളരിയിലായത്.കോട്ടയം എസ്പി കാര്‍ത്തിക്കിനാണ് നിലവിൽ ജില്ലയുടെ അധിക ചുമതല. അടുത്തിടെ ഐപിഎസ് കിട്ടിയ ഉദ്യോഗസ്ഥരില്‍ പലരും എസ്പി സ്ഥാനത്തിനായി ചരടുവലികള്‍ നടത്തുന്നുണ്ട്. മുൻപ് ജില്ലയില്‍ എസ്പി ആയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും, ഒരുവട്ടം ജില്ലാ പോലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ഭരണ തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ പലതാകുമ്ബോള്‍ തീരുമാനം വൈകുമെന്നാണ് സേനയിലെ അടക്കം പറച്ചില്‍. കേരളം നടുങ്ങുന്ന ക്രിമിനകല്‍ കേസുകളാണ് ഓരോ ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്‍റെ ദുരൂഹമരണമടക്കം കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഭരണനിര്‍വഹണത്തിന് പുറമെ, അന്വേഷണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലും പൂര്‍ണ്ണചുമതലയുള്ള എസ്പി ആവശ്യമാണെന്ന് ഡിവൈഎസ്പിമാരടക്കം ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Kerala

    മെഡിക്കല്‍ കോളജ് ഗ്രൗണ്ടിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരന്‍ കസ്റ്റഡിയില്‍

    എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാമ്ബസില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരന്‍ കസ്റ്റഡിയില്‍.മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് കളമശേരി പൊലിസിന്റെ പിടിയിലായത്. ഇന്നലെ രാത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.കൂടുതല്‍ കന്നുകാലികളെ ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.ഇതിന് മുൻപും കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍  പൊലീസീന് ലഭിച്ചിരുന്നു. ക്യാമ്ബസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തുപാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി.തനിക്ക് സാമ്ബത്തികപ്രയാസമുണ്ടെന്നും പണം വേണ്ടതിനിലാണ് കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.  വളരെ കുറഞ്ഞ വിലയ്ക്കാണ് കന്നുകാലികളെ വിറ്റിരുന്നതെന്നാണ് വിവരം. പശുക്കള്‍ക്ക് പുറമെ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് കാണാതായതായി നേരത്തെ തന്നെ പരാതിയുണ്ട്.മെഡിക്കല്‍ കോളജിന് സമീപം താമസിക്കുന്നവരാണ് കന്നുകാലികളെ ക്യാമ്ബസിലേക്ക് മേയാന്‍ തുറന്നുവിടുന്നത്.

    Read More »
  • Kerala

    ക്ഷേത്രത്തിന്‍റെ ഗസ്റ്റ് ഹൗസിനു സമീപം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

    കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്‍റെ ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.ഗസ്റ്റ് ഹൗസിനു സമീപത്തെ പഴയ ക്വാര്‍ട്ടേഴ്സിലേക്കുള്ള റോഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.  സംരക്ഷിച്ച് വളർത്തിയ രീതിയിൽ നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ജീവിക്കാന്‍ ഉണ്ണിയപ്പവുമായി തെരുവിലിറങ്ങി; ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ച്‌ വിഷ്ണുപ്രിയ യാത്രയായി

    കായംകുളത്ത് പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.നേരത്തേ ജീവിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ സഹോദരനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിയ വിഷ്ണുപ്രിയുടെ വീഡിയോ വൈറലായിരുന്നു. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ജീവിത മാര്‍ഗം തേടി ചേച്ചിയും അനുജനും ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിത്. ഇന്നലെ വൈകിട്ട് 3.30നായിരുന്നു കായംകുളം കൊപ്രാപ്പുര ഈരിയ്ക്കല്‍ പടീറ്റതില്‍ വിഷ്ണുപ്രിയ കുളത്തില്‍ ചാടി മരിച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തില്‍ കുട്ടി ചാടിയത്. ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷന്‍ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.ആത്മഹത്യക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് ആർക്കുമറിയില്ല. ഭിന്നശേഷിക്കാരനാണ് വിഷ്ണുപ്രിയയുടെ അച്ഛൻ.‘അച്ഛന്‍ വായിക്കാന്‍ പോകുന്നയാളാണ് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാന്‍ വേണ്ടി അമ്മ ഉണ്ടാക്കിത്തരുന്ന ഉണ്ണിയപ്പം ഞാനും അനിയനും കൂടി ക്ലാസ് കഴിഞ്ഞു വന്ന് വില്‍ക്കും’, എന്നാണ് വിഷ്ണുപ്രിയ അന്ന് പറഞ്ഞത്. ഇങ്ങനയുള്ള മക്കളെ കിട്ടിയത്…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത് അപഹാസ്യമായ ആക്ഷേപം; വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം:എം എ ബേബി

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത് അപഹാസ്യമായ ആക്ഷേപമെന്നും വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിവാദത്തിന് പിന്നില്‍ ഗൂഡാലചനയുണ്ട്.കേന്ദ്ര ഏജൻസി ടാര്‍ജറ്റ് ചെയ്ത റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്.വിവാദത്തിന് പിന്നിലെ  രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജൻസികള്‍ ടാര്‍ജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Read More »
  • India

    ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയര്‍ത്തൽ: ആര്‍.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവ്

    പട്ന:ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയര്‍ത്തലായിരുന്നു  നടന്നതെന്ന് ആര്‍ ജെ.ഡി തലവൻ ലാലുപ്രസാദ് യാദവ്.രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാട്‌നയില്‍ ഭാര്യയും മുൻ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ വസതിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യത്തിനു വേണ്ടി ഒരുപാടു മനുഷ്യര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ചരിത്രം ഒരു കോട്ടവുമില്ലാതെ നിലനിര്‍ത്തേണ്ടതുണ്ട്. ബി.ജെ.പി പക്ഷെ ചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്. മഹാന്മാരായ സ്വാതന്ത്ര്യ സമരസേനാനികള്‍ കാരണമാണു നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുല്‍ കലാം ആസാദ് അങ്ങനെ ഒരുപാട് നേതാക്കന്മാര്‍. അവരെ അഭിവാദ്യം ചെയ്യാനുള്ള ദിവസമാണിന്ന്’-അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയര്‍ത്തലാകും ഇന്നു നടന്നതെന്നും ലാലു പറഞ്ഞു. അടുത്ത തവണ കേന്ദ്രത്തില്‍ നമ്മള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ചെങ്കോട്ടയില്‍നിന്നുള്ള അവസാന പ്രസംഗത്തില്‍ മോദി ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്നാണു പ്രതീക്ഷ. മോദി സര്‍ക്കാരിന്റെ നേരമ്ബോക്കു വര്‍ത്തമാനങ്ങളില്‍ രാജ്യം അമര്‍ഷത്തിലാണെന്നും ലാലു പ്രസാദ് യാദവ്…

    Read More »
Back to top button
error: