Month: August 2023
-
Kerala
നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കുംം നവംബർ 1 മുതൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയതായി മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസി ബസുകളിലുമടക്കം ഇത് നിര്‍ബന്ധമാക്കും.സെപ്റ്റംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read More » -
Kerala
പർദ്ദ ധരിച്ചെത്തി ലുലു മാളിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരൻ പിടിയിൽ
കൊച്ചി:പർദ്ദ ധരിച്ചെത്തി കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരൻ പിടിയിൽ.കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എംഎല്‍ അഭിമന്യുവാണ് അറസ്റ്റിലായത്. സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയാണ് ഇയാൾ മൊബൈല്‍ ക്യാമറ വെച്ചത്. ഹാര്‍ഡ് ബോര്‍ഡ് ബോക്‌സിനകത്ത് മൊബൈല്‍ വച്ചശേഷം തിരിച്ചിറങ്ങി. പര്‍ദ്ദ മാറ്റിയ അഭിമന്യു, ശുചിമുറിക്ക് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോൾ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രകടനം.താന്‍ ട്രാന്‍സ് ജെന്‍ഡറാണെന്നും ലെസ്ബിയനാണെന്നുമൊക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാൽ അന്വേഷണത്തിൽ ഇയാൾ ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനാണെന്ന് മനസ്സിലാകുകയായിരുന്നു.കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എംഎല്‍ അഭിമന്യുവാണ് അറസ്റ്റിലായത്.
Read More » -
Crime
മകളെ പ്രണയിച്ച യുവാവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊന്നു കനാലില്‍ തള്ളി
ചെന്നൈ:മകളെ പ്രണയിച്ച യുവാവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊന്നു കനാലില്‍ തള്ളി. തഞ്ചാവൂര്‍ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) ആണ് കൊല്ലപ്പെട്ടത്. മകളുമായി ശക്തിവേല്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരു സമുദായമായിരുന്നെങ്കിലും മകള്‍ ദേവികയുടെ ബന്ധത്തെ പിതാവ് ബാലഗുരു എതിര്‍ത്തിരുന്നു. തുടര്‍ന്ന് യുവാവിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു.സംഭവത്തില്‍ അച്ഛനെയും മകളെയും അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുഹൃത്തായ സത്യ എന്ന വ്യക്തിയുമായി ചേര്‍ന്ന് മധുരയില്‍ നിന്നാണ് വാടക കൊലയാളി സംഘത്തെ ഇറക്കിയത്. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ശക്തിവേലിനെ കൃഷിയിടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.തുടർന്ന് ശക്തിവേലിനെ കൊന്ന് മൃതദേഹവും ഇയാള്‍ വന്ന് വാഹനവും സംഘം സമീപത്തെ കനാലില്‍ തള്ളുകയായിരുന്നു. കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അച്ഛനും മക്കളും അറസ്റ്റിലാകുന്നത്. പിന്നീട് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷൻ സംഘവും അറസ്റ്റിലായി.
Read More » -
Kerala
വര്‍ക്കലയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍ നിന്നും ഇറങ്ങി ഓടി
തിരുവനന്തപുരം:വര്‍ക്കലയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍ നിന്നും ഇറങ്ങി ഓടി.പിന്നാലെ ഓടിയ പോലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി. സബ് ജയിലില്‍ നിന്നും വര്‍ക്കല കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, നാട്ടുകാരുടെ സഹായത്തോടെ വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടുകയായിരുന്നു. പത്തുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അയിരൂര്‍ പോലീസ് 2020 -ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂര്‍ സ്വദേശിയായ അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വര്‍ക്കല കോടതിയില്‍ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിര്‍ത്തിയിരുന്ന പ്രതി പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പോലീസ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വര്‍ക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ…
Read More » -
Kerala
പതിനഞ്ചുകാരിയെ പായസപ്പുരയിലെത്തിച്ച് ലൈംഗികമായി ആക്രമിച്ച പൂജാരി അറസ്റ്റില്‍
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പായസപ്പുരയിലെത്തിച്ച് ലൈംഗികമായി ആക്രമിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയായ ബൈജുവാണ് (34) പോക്‌സോ കേസില്‍ അറസ്റ്റിലായത്. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈജു പായസപ്പുരയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇന്ന് സ്കൂളിലെത്തിയ കുട്ടി അധ്യാപകനോടാണ് സംഭവം പറയുന്നത്.അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബൈജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More » -
NEWS
132-ാമത് ഡുറാന്‍ഡ് കപ്പ്: നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി പോര്
കൊൽക്കത്ത: ബദ്ധവൈരികളായ കേരള ബ്ലാസ്റ്റേഴ്സും ബംഗളു എഫ്സിയും വീണ്ടും നേർക്കുനേർ.ഡുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലാണ് ഏറെ നാളുകൾക്കു ശേഷം ഇരുവരും നേർക്കുനേർ വന്നിരിക്കുന്നത്.കൊൽക്കത്തയിലാണ് മത്സരം. നിലവിലെ ചാമ്ബ്യൻമാരായ ബംഗളൂരു തങ്ങളുടെ ആദ്യ കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കേരള ഡെര്‍ബിയില്‍ ഗോകുലവുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടു. തല്‍ഫലമായി, യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കാൻ ഇരുവര്‍ക്കും തങ്ങളുടെ രണ്ടാം മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്.വെള്ളിയാഴ്ച കിഷോര്‍ ഭാരതി ക്രിരംഗനില്‍ ആണ് മത്സരം.
Read More » -
India
‘ഭാരത് മാല’ അടക്കം കേന്ദ്ര സര്‍ക്കാറിന്റെ ഏഴ് പദ്ധതികളില്‍ കോടികളുടെ അഴിമതി
ന്യൂഡൽഹി:’ഭാരത് മാല’ അടക്കം കേന്ദ്ര സര്‍ക്കാറിന്റെ ഏഴ് പദ്ധതികളില്‍ കോടികളുടെ അഴിമതി. കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ദ്വാരക എക്സ്പ്രസ്വേ പദ്ധതിക്ക് കിലോമീറ്ററിന് 18 കോടി രൂപ ചെലവ് കണക്കാക്കിയ സ്ഥാനത്ത് കിലോമീറററിന് 250 കോടി രൂപ വീതമാണ് ചെലവിട്ടതെന്നാണ് സി.എ.ഒജി കുറ്റപ്പെടുത്തിയത്. ഭാരത്മാല പദ്ധതിയില്‍ 15.37 കോടി ചെലവുള്ള ഒരു കിേലാ മീറ്റര്‍ റോഡ് നിര്‍മാണത്തിന് 32 കോടി രൂപയാണ് ചെലവാക്കിയത്. ടെണ്ടര്‍ നടപടിയിലെ അപാകകതയും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി ഏറെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആയുഷ്മാൻ ഭാരത് സ്കീമില്‍ ഒരൊറ്റ ഫോണ്‍ നമ്ബറില്‍ 7.5 ലക്ഷം ഗുണഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്. മരിച്ച 88,000 ആളുകളുടെ പേരില്‍ ചികില്‍സക്ക് പണം തട്ടി. ഭഗവാൻ രാമന്റെ പേരില്‍ അയോധ്യയില്‍ ഭൂമി തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോള്‍ രജിസ്ട്രേഷൻ ഇല്ലാത്ത കരാറുകാര്‍ക്ക് പണം നല്‍കിയത് മുതലായവ സി.എ.ജി പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. അതേസമയം കോടികളുടെ അഴിമതിക്ക് പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
India
ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി നേഹ ഹണിട്രാപ്പില്‍ പെടുത്തിയത് 12 പേരെ
ബംഗളൂരു:ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി നേഹ ഹണിട്രാപ്പില്‍ പെടുത്തിയത് 12 പേരെ.ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ ആളാണ് മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) 12 പേരെയാണ് സംഘം ബെംഗളൂരുവില്‍ മാത്രം കുടുക്കിയത്. ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം.സംഭവത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. രണ്ടുദിവസം മുമ്ബ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ടെലിഗ്രാമിലൂടെ പരിചയപ്പെടുന്നവരുമായി സൗഹൃദത്തിലായി അവരെ വശീകരിച്ച് തന്റെ അടുക്കല്‍ എത്തിക്കുകയാണ് നേഹയുടെ ജോലി. ജെ.പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. നേഹയുടെ ഫോട്ടോയും മറ്റും കണ്ട് ‘സൗഹൃദത്തിലായ’ യുവാക്കള്‍ യുവതിയുടെ ക്ഷണമനുസരിച്ച് ഫ്‌ളാറ്റിലെത്തും. ഈ സമയം, സംഘത്തിലെ മറ്റുള്ളവര്‍ ഫ്‌ളാറ്റിലുണ്ടാകും. അകത്തേക്ക് പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടും. പണം നഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്.മൊബൈല്‍…
Read More » -
Kerala
എം ജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
എം ജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു കോട്ടയം:എം ജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.മാറ്റിയ പരീക്ഷകള്‍ ഓഗസ്റ്റ് 19 ന് നടക്കും.പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കും നടത്തുക. രാവിലത്തെ പരീക്ഷകളുടെ സമയത്തില്‍ മാറ്റമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
Read More » -
India
വിമാനം പുറപ്പെടുന്നതിന് തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു മരിച്ചു; സംഭവം നാഗ്പൂര്‍ എയര്‍പോര്‍ട്ടിൽ
മുംബൈ:വിമാനം പുറപ്പെടുന്നതിന് തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു മരിച്ചു.നാഗ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഇൻഡിഗോ എയർലൈൻസിന്റെ പൈലറ്റാണ് കുഴഞ്ഞു വീണ് മരിച്ചത്. പൂണെയിലേക്കുള്ള വിമാനം പറത്താനെത്തിയ പൈലറ്റാണ് കുഴഞ്ഞു വീണത്.ബോര്‍ഡിങ് ഗേറ്റില്‍ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേയ്സ് പൈലറ്റും കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്കുള്ള യാത്രക്കിടെ പൈലറ്റിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിമാനം ദുബൈയിലേക്ക് പെട്ടെന്ന് വഴിതിരിച്ചു വിടുകയായിരുന്നു.
Read More »