ദ്വാരക എക്സ്പ്രസ്വേ പദ്ധതിക്ക് കിലോമീറ്ററിന് 18 കോടി രൂപ ചെലവ് കണക്കാക്കിയ സ്ഥാനത്ത് കിലോമീറററിന് 250 കോടി രൂപ വീതമാണ് ചെലവിട്ടതെന്നാണ് സി.എ.ഒജി കുറ്റപ്പെടുത്തിയത്. ഭാരത്മാല പദ്ധതിയില്‍ 15.37 കോടി ചെലവുള്ള ഒരു കിേലാ മീറ്റര്‍ റോഡ് നിര്‍മാണത്തിന് 32 കോടി രൂപയാണ് ചെലവാക്കിയത്. ടെണ്ടര്‍ നടപടിയിലെ അപാകകതയും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി ഏറെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആയുഷ്മാൻ ഭാരത് സ്കീമില്‍ ഒരൊറ്റ ഫോണ്‍ നമ്ബറില്‍ 7.5 ലക്ഷം ഗുണഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്.
മരിച്ച 88,000 ആളുകളുടെ പേരില്‍ ചികില്‍സക്ക് പണം തട്ടി. ഭഗവാൻ രാമന്റെ പേരില്‍ അയോധ്യയില്‍ ഭൂമി തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോള്‍ രജിസ്ട്രേഷൻ ഇല്ലാത്ത കരാറുകാര്‍ക്ക് പണം നല്‍കിയത് മുതലായവ സി.എ.ജി പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
അതേസമയം കോടികളുടെ അഴിമതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.പാര്‍ലമെന്റില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് അഴിമതികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസിന്റെ സുപ്രിയ ശ്രിനാറ്റെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2 ജി സ്പെക്‌ട്രം ലേലത്തിലെ സി.എ.ജി റിപ്പോര്‍ട്ട് വലിയ പ്രചാരണമാക്കിയ പ്രധാനമന്ത്രിയും ബി.ജെ.പിയും മാധ്യമങ്ങളും ഏഴ് പദ്ധതികളിലെ അഴിമതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.