Month: August 2023
-
Kerala
ഉദ്ഘാടനത്തിന് ഒരുങ്ങി കൊച്ചിയിൽ തോംസൺ ഗ്രൂപ്പിന്റെ മാൾ
കൊച്ചി:തോംസണ്‍ ഗ്രൂപ്പും പ്രസ്റ്റീജ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിച്ച ഫോറം മാളിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 നു കൊച്ചിയിൽ നടക്കും.കൊച്ചിയിലെ ട്രാഫിക്കില്‍ നിന്നും മാറി എൻ.എച് 66 -ല്‍ കുണ്ടന്നൂരിലാണ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പി വി ആര്‍ സിനിമാസിന്റെ 9 സ്ക്രീൻ അടങ്ങുന്ന മള്‍ട്ടിപ്ലക്‌സ് തീയേറ്ററും ഉള്‍പ്പടെ പത്തേക്കറിൽ 10.6 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് മാൾ.വലിയ തോതിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും മാളിലുണ്ട്. ടെക് കമ്ബനികളായ എയ്‌സര്‍, അസ്യൂസ്, ഡെല്‍, എച്.പി എന്നിവയും ഫാഷന്‍ ബ്രാൻഡുകളായ അഡിഡാസ്, ആല്‍ഡോ, ആല്ലൻ സോളി, ബിര്‍ക്കൻസ്റ്റോക്ക്, എല്‍.പി, പ്യൂമ, വുഡ്ലാൻഡ് എന്നിവയും ഇന്ത്യയിലെ മികച്ച ബുക്ക് സ്റ്റോര്‍ ആയ ക്രോസ് വേര്‍ഡും വാച്ചുകളുടെ ബ്രാൻഡായ ലോഞ്ചിനെസ്സ്, റാഡോ, ടിസോട് തുടങ്ങിയവയുല്‍പ്പെടെ ഇരുന്നൂറിലധികം സ്റ്റോറുകളാണ് മാളില്‍ ഒരുങ്ങുന്നത്. ഫണ്‍സിറ്റിയിലൂടെ കുട്ടികള്‍ക്കായി മികച്ച എന്‍റര്‍ടെയിന്‍മെന്‍റ് ആന്‍ഡ് ഗെയിമിംഗ് സെന്റര്‍ ആണ് ഫോറം മാളില്‍ ഒരുക്കിയിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളോടൊപ്പം, ഫാമിലി എന്റര്‍ടൈമെന്റിനുള്ള ഭാഗവും മാളിലെ പ്രധാന കാഴ്ച്ചകളാണ്. ഇരുപതിലധികം…
Read More » -
Kerala
ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് കൊല്ലത്ത് അറസ്റ്റില്‍
കൊല്ലം: ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് കൊല്ലത്ത് അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശി നിക്സണ്‍ സേവ്യര്‍ ആണ് മടത്തറയില്‍ നിന്ന് അറസ്റ്റിലായത്. പതിനൊന്ന് കിലോ കഞ്ചാവുമായി ബാംഗ്ലൂരില്‍ നിന്നും ബസിലെത്തിയ നിക്സണ്‍ സേവിയറെ മടത്തറ ബസ്റ്റാൻഡില്‍ നിന്നാണ് പിടികൂടിയത്. കൊല്ലം റൂറല്‍ ഡാൻസാഫ് ടീമും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ ബാഗില്‍ നിന്ന് 11 കിലോ 360 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം ഭാഗത്ത് ചില്ലറ വില്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
പോലീസ് സേനയ്ക്ക് നാണക്കേട്, മാങ്ങാ മോഷണത്തിന് പിന്നാലെ പേന മോഷണവും!
പാലക്കാട്:കേരളാ പൊലീസിന് നാണക്കേടായി പേന മോഷണവും. പാലക്കാട് തൃത്താലയില്‍ സ്റ്റേഷനിലെത്തിച്ച കാപ്പാ കേസ് പ്രതിയുടെ വിലകൂടിയ പേനയാണ് എസ് എച്ച് ഒ അടിച്ചു മാറ്റിയത്.സംഭവത്തിൽ എസ് എച്ച് ഒ വിജയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി സോണല്‍ ഐജിക്ക് ശുപാര്‍ശ ചെയ്തു. പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയ മാങ്ങ മോഷണത്തിന്റെ അല ഒടുങ്ങും മുമ്ബേയാണ് പേന മോഷണത്തിന്റെ വിവരവും പുറത്ത് വരുന്നത്. എസ് എച്ച് ഒ ആണ് ഇത്തവണ പ്രതി. കാപ്പാ കേസിലെ പ്രതിയുടെ പോക്കറ്റില്‍ കണ്ട വില കൂടിയ മോണ്ട് ബ്ലാങ്ക് പേനയാണ് തൃത്താല എസ് എച്ച് ഒ അടിച്ചു മാറ്റിയത്. കാപ്പ ചുമത്തി സ്റ്റേഷനിലെത്തിച്ച ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ കയ്യില്‍ നിന്നാണ് എസ് എച്ച് ഒ വിജയകുമാരൻ പേന കൈക്കലാത്തിയത്. പേനയില്‍ ക്യാമറയുണ്ടോയെന്നറിയാൻ എന്ന പേരില്‍ വാങ്ങിവെച്ചതാണെന്നും രജിസ്റ്ററിലുള്‍പ്പെടെ ചേര്‍ക്കാതെ പൊലീസുദ്യോഗസ്ഥൻ പേന കൈക്കലാക്കുകയായിരുന്നെന്നും ഫൈസല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.
Read More » -
India
അറുപതുകാരനിൽ നിന്നും 82 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: ഹണിട്രാപ്പിൽ കുടുക്കി അറുപതുകാരനിൽ നിന്നും 82 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭർത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെംഗളുരു സ്വദേശിയായ മുൻ സർക്കാർ ജീവനക്കാരനെയാണ് മൂവർ സംഘം ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടർന്ന് റീന വന്നു കണ്ടു.ഇതിനുശേഷം ഇലക്ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലിൽ എത്തിച്ച് റീനയുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് 5000 രൂപ നൽകുകയും ചെയ്തു. പിന്നാലെ അന്നമ്മ സ്‌നേഹയെ പരിചയപ്പെടുത്തി. സ്‌നേഹയ്ക്കും നിരവധി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിച്ചതോടെ താനുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് അന്നമ്മ ഭീഷണിപ്പെടുത്താൻ തുടങ്ങി. ചിത്രങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പണം നൽകാൻ തീരുമാനിച്ചത്. തുടർന്ന് 82 ലക്ഷം രൂപ അന്നമ്മയുടെയും സ്‌നേഹയുടെയും വ്യത്യസ്ത അക്കൗണ്ടുകളിൽ…
Read More » -
Kerala
പുതുപ്പള്ളിയിലെ സ്ഥാനാർഥികൾക്ക് ആശ്വസിക്കാം! അപരന്മാർ എന്ന വെല്ലുവിളി ഇക്കുറിയില്ല
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചിത്രം തെളിയുമ്പോൾ പ്രമുഖ സ്ഥാനാർഥികൾക്കെല്ലാം ആശ്വസിക്കാം. പല തെരഞ്ഞെടുപ്പുകളിലും നിർണായകമായിട്ടുള്ള ‘അപര’ ഭയം ഇല്ലാതെ ഇക്കുറി പോരാട്ടത്തിനിറങ്ങാം എന്നതാണ് പ്രമുഖ സ്ഥാനാർഥികൾക്ക് തെല്ല് ആശ്വാസമാകുമെന്നുറപ്പ്. പല തെരഞ്ഞെടുപ്പുകളിലും പ്രമുഖരുടെയടക്കം വീഴ്ചയ്ക്ക് അപരൻമാരുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന ചരിത്രം, എപ്പോഴും നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിക്കുന്നതുവരെ മുന്നണികൾക്ക് തലവേദനയുണ്ടാക്കുന്നതാണ്. അപരന്‍റെ കയ്പ്പ് ഏറ്റവും അറിയുന്ന നേതാവ് ഒരു പക്ഷേ വി എം സുധീരനാകും. 2004 ൽ ഇടതു മുന്നണി സ്ഥാനാർത്ഥി ഡോ. കെ എസ് മനോജ് വിജയ ചെങ്കൊടി പാറിച്ചപ്പോൾ അതിൽ സുധീരന്‍റെ അപരൻ നേടിയ വോട്ടുകൾക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. എന്തായാലും അത്തരം ഒരു അപരൻ എഫക്ടിനെയും ഭയപ്പെടാതെ തന്നെ സ്ഥാനാർഥികൾക്ക് ഗോദയിൽ പൊരുതാം എന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആശ്വാസം. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചപ്പോൾ 10 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. അതിൽ പ്രമുഖരുടെ പേരിനോട് സാമ്യമുള്ള ഒരാൾ പോലുമില്ലെന്നതാണ് യാഥാർത്ഥ്യം.…
Read More » -
Crime
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാരന്‍റെ കൈവിരൽ കടിച്ചു മുറിച്ചു
കൊച്ചി : പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരന്‍റെ കൈവിരൽ ഒരാൾ കടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷൻ പി ആർ ഓ എം.എസ് സനലിന്റെ കൈവിരലിന് പരിക്കേറ്റത്. സംഭവത്തിൽ റിങ്കി, ഇർഫാൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുട്ടമശ്ശേരിയിലും, മുടിക്കലിലും താമസിക്കുന്ന ട്രാൻസ്ജെൻഡർമാരാണ് പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രശ്നം സ്റ്റേഷന് പുറത്ത് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് ഇവർ അക്രമാസക്തരായത്. പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Read More » -
Crime
പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായത് കര്‍ണ്ണാടക സ്വദേശികൾ
കോഴിക്കോട്: താമരശേരി പരപ്പന്‍ പൊയിലില്‍ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക കന്യാന സ്വദേശികളായ മണ്ടിയൂര്‍ വീട്ടില്‍ നൗഫല്‍ നവാസ്( 25), മണ്ടിയൂര്‍ വീട്ടില്‍ ഇബ്രാഹിം ഖലീല്‍ (32) എന്നിവരെയാണ് താമരശ്ശേരി വെച്ച് ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ എഴിനാണ് ഷാഫിയെ വീട്ടില്‍ നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മൈസൂര്‍ വച്ച് വിട്ടയാക്കുകയായിരുന്നു. സംഭവത്തിനു തലേന്ന് ഇപ്പോള്‍ പിടിയിലായ പ്രതികളാണ് തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പ്രതികള്‍ക്ക് കൊണ്ടോട്ടി എത്തിച്ചു കൊടുത്തത്. കേസില്‍ ഇനി പിടിയിലാവാനുള്ള ഇക്കു എന്ന ഇക്ബാലിന്റെ കൂട്ടാളികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ മുംബൈയിലും മറ്റുമായി കഴിഞ്ഞ ശേഷം താമരശേരി ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇനി തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇത് വരെ…
Read More » -
Kerala
കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിന്റെ ജനലിനു മുകളിലെ കമാനം അടർന്ന് വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം
കോട്ടയം: നഗരമധ്യത്തിൽ രാജധാനി ഹോട്ടലിൽ നിന്നും അടർന്നു വീണത് കോൺക്രീറ്റ് ബീം. രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമ്മിച്ചിരുന്ന കോൺക്രീറ്റ് ബീമാനി അടർന്ന് റോഡിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ തലയിൽ വീണത്. കോട്ടയം ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. കോട്ടയം നഗരസഭയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടം ബലക്ഷയത്തെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു വശത്താണ് ഇപ്പോൾ അപകടം ഉണ്ടായ രാജധാനി ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിൽ നേരെ അറ്റകുറ്റപണി നടത്തുന്നതിന് എതിരെ നഗരസഭ നോട്ടീസ് അടക്കം നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഈ കെട്ടിടത്തിലെ ജനലിന്റെ ബീമിനോട് ചേർന്ന ഭാഗം ഇടിഞ്ഞ് വീണ് അപകടം ഉണ്ടായിരിക്കുന്നത്. ഈ കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് മരിച്ച ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി…
Read More » -
Crime
സഹപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ
കറുകച്ചാൽ: ഹോട്ടൽ ജോലിക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകനായ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ സുനേശ്വർ സോനോവാൽ (21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിനെ 12:30 മണിയോടുകൂടി ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ മറ്റൊരാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കേരളത്തിൽ നിന്നും തിരിച്ച് ആസാമിൽ പോകുന്ന കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് സുനേശ്വർ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ അനിൽകുമാർ ആർ, നജീബ്, അനിൽ കെ. പ്രകാശ് ചന്ദ്രൻ, സി.പി.ഓ മാരായ സന്തോഷ് കുമാർ, സുരേഷ്, പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…
Read More » -
Movie
ജീത്തു ജോസഫ്- മോഹൻലാൽ ടീമിൻ്റെ ‘നേര്’ തിരുവനന്തപുരത്ത് ആരംഭിച്ചു
പൊന്നിൻചിങ്ങം തുടങ്ങിയ ആഗസ്റ്റ് 17 വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ മോഹൻലാൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ചടങ്ങിൽ തിരുവനന്തപുരത്തെ ലാലിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത് പിന്നീട് ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ചടങ്ങ് പൂർത്തീകരിച്ചു. ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു. അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സറിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു. ജീത്തു ജോസഫ്…
Read More »