IndiaNEWS

ഫ്‌ളാറ്റിലേക്ക് വിളിച്ച്‌ വരുത്തി നേഹ ഹണിട്രാപ്പില്‍ പെടുത്തിയത് 12 പേരെ

ബംഗളൂരു:ഫ്‌ളാറ്റിലേക്ക് വിളിച്ച്‌ വരുത്തി നേഹ ഹണിട്രാപ്പില്‍ പെടുത്തിയത് 12 പേരെ.ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ ആളാണ് മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27)

 12 പേരെയാണ് സംഘം ബെംഗളൂരുവില്‍ മാത്രം കുടുക്കിയത്. ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം.സംഭവത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. രണ്ടുദിവസം മുമ്ബ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Signature-ad

ടെലിഗ്രാമിലൂടെ പരിചയപ്പെടുന്നവരുമായി സൗഹൃദത്തിലായി അവരെ വശീകരിച്ച്‌ തന്റെ അടുക്കല്‍ എത്തിക്കുകയാണ് നേഹയുടെ ജോലി. ജെ.പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. നേഹയുടെ ഫോട്ടോയും മറ്റും കണ്ട് ‘സൗഹൃദത്തിലായ’ യുവാക്കള്‍ യുവതിയുടെ ക്ഷണമനുസരിച്ച്‌ ഫ്‌ളാറ്റിലെത്തും. ഈ സമയം, സംഘത്തിലെ മറ്റുള്ളവര്‍ ഫ്‌ളാറ്റിലുണ്ടാകും. അകത്തേക്ക് പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടും.

പണം നഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്.മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.

Back to top button
error: