Month: August 2023

  • India

    താജ്മഹലിനു സമീപം ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

    ആഗ്ര:താജ്മഹലിനു സമീപം ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്.ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രദേശം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോതി മീന ബസാറിലാണ് പ്രതിമ സ്ഥാപിക്കുക. ഇതിനു മുന്നോടിയായി ആഗ്ര മുതല്‍ പൂനെ വരെയുള്ള 1250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗരുണ്‍ ക്ഷേപ് യാത്ര ഇന്ന് മുതല്‍ ആരംഭിച്ചു.വീര്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കാൻ ധാരണയായതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ടൂറിസം വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഉടൻ ആരംഭിക്കും. മഹാരാജ് ഛത്രപതി ശിവജി 1666 ആഗസ്റ്റ് 17 ന് ആഗ്രയില്‍ നിന്ന് ഔറംഗസേബിന്റെ തടവില്‍ നിന്ന് മോചിതനായി. അദ്ദേഹത്തിന്റെ പിൻഗാമികള്‍ ഈ ദിവസം സ്മാരക ദിനമായി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായാണ് ഗരുണ്‍ ക്ഷേപ് യാത്ര നടത്തുന്നത് .യാത്ര പൂര്‍ത്തിയാക്കാൻ 13 ദിവസമെടുക്കുമെന്നും അതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം; പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു

    ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം രചിച്ച്‌ ന്യൂയോര്‍ക്കിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് വിജയകരമായി  മനുഷ്യനില്‍ വച്ചു പിടിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ലാങ്കോണ്‍ ഹെല്‍ത്തിലെ സര്‍ജറി വിഭാഗത്തിന്റെ പ്രഫസറും ചെയര്‍മാനുമായ റോബര്‍ട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജീവിച്ചിരിക്കുന്ന രോഗികളില്‍ നടത്താനുള്ള ഓപ്പറേഷനിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത് .വെന്റിലേറ്റര്‍ പിന്തുണയില്‍ 32 ദിവസത്തിന് ശേഷവും ഹൃദയമിടിപ്പ് നിലനിര്‍ത്തിയിരുന്ന 57 കാരനായ മൗറിസ് മില്ലറിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചത്. കഴിഞ്ഞ മാസം 14 നായിരുന്നു ശസ്ത്രക്രിയ . ഒരു മാസമായി വൃക്ക ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസത്തേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും ഡോ. മോണ്ട്ഗോമറി പറഞ്ഞു.മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലാണ് പരീക്ഷണം എന്നവണ്ണം പന്നിയുടെ വൃക്ക വച്ചു പിടിപ്പിച്ചത് .

    Read More »
  • Kerala

    പാകിസ്താൻ സ്വദേശിയായ തൈമൂര്‍ ഓണത്തിന് പുതുപ്പള്ളിയിലെത്തും; ഉപതിരഞ്ഞെടുപ്പിന് ശേഷം മടക്കം

    കോട്ടയം:പാകിസ്താൻ സ്വദേശിയായ തൈമൂര്‍ കേരളത്തിന്‍റെ മണ്ണില്‍ ഇക്കുറി ഓണം ആഘോഷിക്കാനെത്തും.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തൈമൂറിന് ഇന്ത്യാ സര്‍ക്കാര്‍ വിസ അനുവദിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജ ഗോപാലിന്‍റെ ഭര്‍ത്താവാണ് പാക് പൗരനായ മുഹമ്മദ് തൈമൂര്‍. 2005ല്‍ ജോലി ആവശ്യാര്‍ഥം യു.എ.ഇ സന്ദര്‍ശന വേളയിലാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ശ്രീജയെ തൈമൂര്‍ പരിചയപ്പെടുന്നത്. ഇത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടയില്‍ ശ്രീജ യമനില്‍ നഴ്സായി ജോലികിട്ടിപ്പോയെങ്കിലും സ്നേഹബന്ധം തുടര്‍ന്നു. യമനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശ്രീജക്ക് നാട്ടിലേക്ക് പോരേണ്ടി വന്നെങ്കിലും വൈകാതെ ജോലി തേടി ശ്രീജ യു.എ.ഇയിലേക്കുതന്നെ മടങ്ങിയെത്തുകയായിരുന്നു. 2018 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ പ്രതിസന്ധികള്‍ മറികടന്നായിരുന്നു വിവാഹം. പിതാവിന്‍റെയും സഹോദരന്‍റെയും സാന്നിധ്യത്തില്‍ വലിയ്യിന്‍റെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അതിരുകളില്ലാത്ത ജീവിതവഴിക്ക് ഏറെ പിന്തുണ നല്‍കിയ തൈമൂറിന്‍റെ പിതാവിനെ കാണണമെന്ന ശ്രീജയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം ഇതിനിടയില്‍ മരണപ്പെട്ടു. പിതാവിന്‍റെ ഓര്‍മക്കായി നാട്ടില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ച വീടിന് താരിഖ് മൻസില്‍…

    Read More »
  • Kerala

    മഴക്കുറവ് : കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം

    മഴ കോരിച്ചൊരിയേണ്ട കര്‍ക്കടക മാസത്തില്‍ പോലും കൊടുംവെയില്‍ കത്തിയാളാൻ ഇടയാക്കിയത് കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്നതിന്റെ സൂചനയാണ്.കേരളത്തിലെ മഴക്കുറവിന് കാരണം പടിഞ്ഞാറൻ കാറ്റ് ദുര്‍ബലമായതിനാലെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന. എല്‍നിനോ, സൂര്യന്‍റെ മാക്സിമാ എന്നീ പ്രതിഭാസങ്ങളാണ് തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുര്‍ബലമാക്കുന്നതെന്നും അവര്‍ പറയുന്നു.കേരളത്തില്‍ ഇനി പരക്കെ മഴക്ക് സാധ്യത സെപ്റ്റംബര്‍ മധ്യത്തോടെ മാത്രമാണ്. അതിനിടെ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. സെപ്റ്റംബര്‍ പകുതി മുതല്‍ മഴ ലഭിച്ചാലും ഇപ്പോള്‍ അനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടില്ല. പ്രതീക്ഷിച്ചതിന്‍റെ 56 ശതമാനം മഴ മാത്രമാണ് പെയ്തത്. കുറവ് നികരണമെങ്കില്‍ സെപ്റ്റംബറില്‍ അതിതീവ്ര മഴ ഉണ്ടാകണം. അതിനുള്ള സാധ്യത വിരളമാണ്. ഒക്ടോബറില്‍ തുലാവര്‍ഷം ശക്തമായെങ്കില്‍ മാത്രമെ ഇപ്പോഴനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടൂ. ആഗസ്റ്റിലെ മഴയാണ് സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മഴ സമൃദ്ധമാക്കിയിരുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ ലോകത്ത് പൊതുവേ ചൂട് കൂടിയ സമയമാണ്. മണ്‍സൂണ്‍ ശക്തമായ സമയങ്ങളില്‍ ആകാശം മഴമേഘങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നാം അത് അറിയാറില്ലെന്ന്…

    Read More »
  • India

    റയിൽവെ ഓഹരിയും ഓഫര്‍ ഫോര്‍ സെയില്‍  വഴി വിറ്റഴിക്കാൻ കേന്ദ്രസര്‍ക്കാര്‍ ; ലക്ഷ്യം 7000 കോടി

    ന്യൂഡൽഹി:ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ (ഐ.ആര്‍.എഫ്.സി) സര്‍ക്കാര്‍ ഓഹരിയായ 86.36 ശതമാനത്തില്‍ 11% ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കാൻ കേന്ദ്രസര്‍ക്കാര്‍.നടപ്പ് സാമ്ബത്തിക വര്‍ഷം തന്നെ ഈ ഇടപാട് പൂര്‍ത്തിയാക്കും.  2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. സെബിയുടെ പൊതു ഓഹരി പങ്കാളിത്ത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഈ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഐ.ആര്‍.എഫ്.സിയിലെ ഓഹരി 75 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലെ വിപണി മൂല്യമനുസരിച്ച്‌ ഈ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് ഏകദേശം 7,000 കോടി രൂപ കേന്ദ്രത്തിന് സമാഹരിക്കാനാവും. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി 1986ല്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്‍.അടുത്തിടെ മറ്റൊരു റെയില്‍വേ കമ്ബനിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) 5.36% ഓഹരികള്‍ 1,366 കോടി രൂപയ്ക്ക് ഓഫര്‍ ഫോര്‍ സെയില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു.…

    Read More »
  • Crime

    മകളെ വിവാഹം ചെയ്തുകൊടുത്തില്ല; പിതാവിനെ വീട്ടില്‍കയറി വെട്ടിയ പ്രതി പിടിയില്‍

    കണ്ണൂര്‍: തളിപറമ്പില്‍ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയിയാണ് കണ്ണൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനെ വീട്ടില്‍കയറി വെട്ടിയത്. മാത്തില്‍ ചൂരലില്‍ വാടകവീട്ടിലെ താമസക്കാരനാണ് രാജേഷ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയിയാണ് വീട്ടില്‍കയറി വെട്ടിയത്. രാജേഷിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തനിക്ക് വിവാഹം ചെയ്തു തരാതെ കാസര്‍കോട് സ്വദേശിക്ക് മകളെ വിവാഹം ചെയ്തുകൊടുത്തതില്‍ ഇയാള്‍ക്ക് രാജേഷിനോട് പകയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാജേഷിന് തലയിലും മുഖത്തും വെട്ടേറ്റിട്ടുണ്ട്. രാജേഷ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റൊരു കേസില്‍പെട്ട് ജയിലിലായിരുന്ന അക്ഷയ് അടുത്തകാലത്താണ് പുറത്തിറങ്ങിയത്. അക്ഷയിന്റെ വധ ഭീഷണികാരണമാണ് രാജേഷ്, മാത്തില്‍ ചൂരലില്‍ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനുശേഷം…

    Read More »
  • Crime

    ബലാത്സംഗക്കേസില്‍ ജയിലിലായി, നല്ലനടപ്പിന്റെ പേരില്‍ പുറത്തിറങ്ങി; വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍

    ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജയില്‍ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയയാള്‍ വീണ്ടും അതേ കുറ്റകൃത്യം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റില്‍. സത്നയിലെ കൃഷ്ണനഗര്‍ സ്വദേശി രാകേഷ് വര്‍മ (35) ആണ് അറസ്റ്റിലായത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രദേശത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജഗദ്ദേവ് തലബില്‍വെച്ച് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. രാകേഷ് കുട്ടിയെ ലാളിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബലാത്സംഗത്തിനിരയായതായി മനസ്സിലായി. ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതി 12 വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗക്കേസിലെ പ്രതിയാണ്. നാലര വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് അന്ന് രാകേഷ് വര്‍മയെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലിലെ നല്ല നടപ്പുകാരണം ശിക്ഷ ഏഴുവര്‍ഷമാക്കി ലഘൂകരിച്ച് വിട്ടയച്ചു. ഒന്നരവര്‍ഷംമുന്‍പ് പുറത്തിറങ്ങിയ ഇയാള്‍ ബുധനാഴ്ച വീണ്ടും അതേ കുറ്റകൃത്യം നടത്തുകയായിരുന്നു.…

    Read More »
  • Kerala

    മദ്യ ഉപഭോഗത്തിൽ കേരളം പിന്നിൽ;എക്സൈസ് വരുമാനം കുറഞ്ഞു

    തിരുവനന്തപുരം:മദ്യ ഉപഭോഗത്തിൽ കേരളം പിന്നിലെന്ന്‌ കണക്കുകൾ. ദേശീയ ശരാശരിയേക്കാൾ (14.6 ശതമാനം) കുറവാണ്‌ കേരളത്തിന്റെ (12.4 ശതമാനം) മദ്യ ഉപഭോഗം. മദ്യപിക്കുന്നവരുടെ അനുപാതത്തിൽ ഇരുപത്തിയൊന്നാം സ്ഥാനമേ കേരളത്തിനുള്ളൂ. ഒന്നാമത്‌ ഛത്തീസ്ഗഢാണ്‌–- 35.6ശതമാനം. കേരളത്തിന്റെ  മൂന്നിരട്ടി. പിന്നാലെ ത്രിപുര 34.7, പഞ്ചാബ് 28.5 എന്നിവയാണ്‌. കേരളത്തിൽ 309 ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റ്‌ മാത്രമാണുള്ളത്‌. കർണാടകത്തിൽ 3,980, തമിഴ്നാട്ടിൽ 5,329 ഔട്ട്‌ലെറ്റുകളുണ്ട്‌. 2012––13ൽ സംസ്ഥാനത്ത്‌ വിറ്റത് 244.33 ലക്ഷം കെയ്സ് വിദേശമദ്യമാണ്‌. 2022––23ൽ 19.99 ലക്ഷമായി കുറഞ്ഞു. സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.3 ശതമാനമായി എക്സൈസ് വരുമാനം കുറഞ്ഞു. എക്സൈസ് വരുമാനത്തിൽ ഇരുപത്തി മൂന്നാം സ്ഥാനത്താണ് കേരളം. മദ്യത്തിന്റെ വിൽപ്പനനികുതികൂടി കണക്കാക്കിയാലും കഴിഞ്ഞ വർഷം സംസ്ഥാനത്തിന്‌ ലഭിച്ചത്‌ ആകെ റവന്യൂ വരുമാനത്തിന്റെ 13.4ശതമാനം മാത്രമാണ്‌. കേരളത്തിൽ മയക്കുമരുന്ന്‌ ഉപഭോഗവും കുറഞ്ഞു. കഞ്ചാവ്‌ ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്‌. സംസ്ഥാനത്ത്‌ 0.1 ശതമാനവും.

    Read More »
  • Kerala

    പത്തനംതിട്ട – മല്ലപ്പള്ളി – പാലക്കാട് സൂപ്പർ ഫാസ്റ്റ് 

    ■ 07:10AM – പത്തനംതിട്ട ■ 07:45 AM – മല്ലപ്പള്ളി ■ 08:20 AM – കോട്ടയം ■ 01:55 PM – പാലക്കാട് □■□■□■□■□■ ■ 02:40 PM – പാലക്കാട് ■ 08:10 PM – കോട്ടയം ■ 08:45 PM – മല്ലപ്പള്ളി □■□■□■□■□■ ■ 06:00 AM മല്ലപ്പള്ളി ■ 06.35  AM പത്തനംതിട്ട വഴി: കോഴഞ്ചേരി  ◆◆ പുല്ലാട് ◆◆ വെണ്ണിക്കുളം ◆◆  മല്ലപ്പള്ളി ◆◆  കറുകച്ചാൽ ◆◆ പുതുപ്പള്ളി  ◆◆  കോട്ടയം ◆◆ ഏറ്റുമാനൂർ ◆◆ കുറവിലങ്ങാട്  ◆◆ കൂത്താട്ടുകുളം ◆◆ മൂവാറ്റുപ്പുഴ ◆◆ പെരുമ്പാവൂർ ◆◆ കാലടി  ◆◆ അങ്കമാലി  ◆◆ ചാലക്കുടി  ◆◆ തൃശ്ശൂർ  ◆◆ ആലത്തൂർ

    Read More »
  • India

    ഗുജറാത്തിലെ 27 വജ്ര നിര്‍മ്മാണ കമ്ബനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേരള പൊലീസ് മരവിപ്പിച്ചു

    സൂറത്ത്:സൈബര്‍ തട്ടിപ്പ് കേസില്‍ ഗുജറാത്തിലെ 27 വജ്ര നിര്‍മ്മാണ-വ്യാപാര കമ്ബനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേരള പൊലീസ് മരവിപ്പിച്ചു. ജ്വല്ലറി ബിസിനസുകാരുമായി ബന്ധപ്പെട്ട ചില സൈബര്‍ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയ കമ്ബനികളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.തെലങ്കാനയിലെയും കേരളത്തിലെയും ജ്വല്ലറി സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം തങ്ങളെ അറിയിക്കാതെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാരോപിച്ച്‌ കമ്ബനികള്‍ സൂറത്ത് സിറ്റി പൊലീസിനെ സമീപിച്ചു.

    Read More »
Back to top button
error: