കൊച്ചി:പർദ്ദ ധരിച്ചെത്തി കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരൻ പിടിയിൽ.കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എംഎല് അഭിമന്യുവാണ് അറസ്റ്റിലായത്.
സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയാണ് ഇയാൾ മൊബൈല്‍ ക്യാമറ വെച്ചത്.
ഹാര്‍ഡ് ബോര്‍ഡ് ബോക്സിനകത്ത് മൊബൈല്‍ വച്ചശേഷം തിരിച്ചിറങ്ങി. പര്‍ദ്ദ മാറ്റിയ അഭിമന്യു, ശുചിമുറിക്ക് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തിയപ്പോൾ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രകടനം.താന്‍ ട്രാന്‍സ് ജെന്‍ഡറാണെന്നും ലെസ്ബിയനാണെന്നുമൊക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാൽ അന്വേഷണത്തിൽ ഇയാൾ ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനാണെന്ന് മനസ്സിലാകുകയായിരുന്നു.കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എംഎല് അഭിമന്യുവാണ് അറസ്റ്റിലായത്.