മകളുമായി ശക്തിവേല്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരു സമുദായമായിരുന്നെങ്കിലും മകള്‍ ദേവികയുടെ ബന്ധത്തെ പിതാവ് ബാലഗുരു എതിര്‍ത്തിരുന്നു. തുടര്‍ന്ന് യുവാവിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു.സംഭവത്തില്‍ അച്ഛനെയും മകളെയും അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സുഹൃത്തായ സത്യ എന്ന വ്യക്തിയുമായി ചേര്‍ന്ന് മധുരയില്‍ നിന്നാണ് വാടക കൊലയാളി സംഘത്തെ ഇറക്കിയത്. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ശക്തിവേലിനെ കൃഷിയിടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.തുടർന്ന് ശക്തിവേലിനെ കൊന്ന് മൃതദേഹവും ഇയാള്‍ വന്ന് വാഹനവും സംഘം സമീപത്തെ കനാലില്‍ തള്ളുകയായിരുന്നു.
കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അച്ഛനും മക്കളും അറസ്റ്റിലാകുന്നത്. പിന്നീട് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷൻ സംഘവും അറസ്റ്റിലായി.