KeralaNEWS

വാഹന പരിശോധനയില്‍ പിടികൂടിയ കാറില്‍ മനുഷ്യന്റെ അവയവങ്ങൾ; ദുർമന്ത്രവാദമെന്ന് സൂചന

കുമളി:കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന കാറില്‍  മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവയവങ്ങള്‍ കണ്ടെത്തി.സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട്ടിലെ തേനിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് ഉത്തമപാളയത്ത് നിന്നാണ് മൂവര്‍ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചിരിച്ചിരുന്ന സ്കോര്‍പ്പിയോ കാറില്‍ നിന്ന് നാവ്, ഹൃദയം, കരള്‍ എന്നീ അവയവഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ മനുഷ്യന്റേത് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

പൂജ ചെയ്ത നിലയിലാണ് പൊലീസ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ ദുര്‍മന്ത്രവാദത്തിനായാണ് ശരീര ഭാഗങ്ങള്‍ ഉപയോഗിച്ചതെന്നാണ് സംശയം. ശരീര ഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്യര്യം വര്‍ദ്ധിക്കുമെന്ന വിശ്വാസത്തിന്റെ പുറത്താണ് കടത്തിക്കൊണ്ട് പോയതെന്നാണ് പ്രതികള്‍ പൊലീസിനെ അറിയിച്ചത്.

Signature-ad

പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവം വാങ്ങിയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിടികൂടിയ അവയവങ്ങള്‍ മനുഷ്യന്റേതാണോ എന്നറിയാൻ  ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ നീക്കം.

Back to top button
error: