KeralaNEWS

തിരുവനന്തപുരത്ത് സൈനികൻ ഇരട്ടസഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറില്‍ സഹോദരിമാര്‍ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് മുൻ സൈനികൻ കൂടിയായ ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

മുൻപ് കുട്ടികളുടെ കുടുംബം  ഷാജിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ ഷാജി പണം നല്‍കി സഹായിച്ചിരുന്നതായാണ് വിവരം. ഇത്തരത്തില്‍ അടുപ്പം സ്ഥാപിച്ച ശേഷം കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനം.

പ്രതി പൂവാര്‍ സ്വദേശി ഷാജി (56) മുൻ സൈനികനാണ്. സ്കൂളില്‍വച്ച്‌ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ഫോണിൽ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന.

Signature-ad

വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങള്‍ പുറത്തായത്. കൗണ്‍സിലര്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Back to top button
error: