Month: July 2023
-
India
പ്രതിപക്ഷസഖ്യം പേരുമാറ്റി; ട്വിറ്റര്‍ ബയോയില്‍ ‘ഇന്ത്യ’ എന്നത് ‘ഭാരത്’ ആക്കി അസം മുഖ്യമന്ത്രി
ഗുവാഹത്തി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ ഇന്ത്യ എന്നുള്ളത് ഭാരത് എന്ന് ചേര്‍ത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പഴയ ബയോയില്‍ ഹിമന്ത ബിശ്വ ശര്‍മ, അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. ഇത് തിരുത്തി അസം മുഖ്യമന്ത്രി, ഭാരത് എന്നാക്കി മാറ്റി. ”നമ്മുടെ സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ എന്നും ഇന്ത്യയേയും ഭാരതത്തെയും സംബന്ധിച്ചായിരുന്നു.ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കി മാറ്റി. കൊളോണിയല്‍ ആധിപത്യത്തിന്റെ അവശേഷിപ്പിക്കുകളില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. നമ്മുടെ പൂര്‍വികര്‍ ഭാരതത്തിനായാണ് പോരാടിയത്. ഭാരതത്തിനായി പ്രവര്‍ത്തിക്കുന്നത് ഞങ്ങളും തുടരും. ബി.ജെ.പി. ഭാരതത്തിനൊപ്പമാണ്.” ഹിമന്ത ട്വിറ്ററില്‍ കുറിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തെ നേരിടാനുള്ള പ്രതിപക്ഷ സഖ്യത്തിനാണ് ‘ഐ.എന്‍.ഡി.ഐ.എ’ എന്ന് പേരിട്ടത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ്…
Read More » -
India
ഇന്ത്യയിലെത്തിയതിൽ ദുരൂഹത, സീമ ഓണ്‍ലൈന്‍ ഗെയിമിലൂടെ ബന്ധപ്പെട്ടത് നിരവധി ഇന്ത്യന്‍ യുവാക്കളെ
ന്യൂഡൽഹി: പാക്കിസ്ഥാൻ യുവതി ഇന്ത്യയിലെത്തിയതിൽ ദുരൂഹത. സീമ ഓണ്‍ലൈന്‍ ഗെയിമിലൂടെ ബന്ധപ്പെട്ടത് നിരവധി ഇന്ത്യന്‍ യുവാക്കളെ എന്ന് വിവരം. പാകിസ്ഥാന്‍ സൈന്യവുമായും സീമയ്ക്ക് ബന്ധമുണ്ട്. കാമുകൻ സച്ചിൻ മീണയെ വിവാഹം ചെയ്യുന്നതിന് സീമ ഹൈദര്‍ എന്ന പാക് യുവതി കഴിഞ്ഞ മാസമാണ് ഇന്ത്യയിലെത്തിയത്. ഇവരും മക്കളും യുവാവിനൊപ്പം താമസമാക്കുകയും ചെയ്തു.എന്നാൽ പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. യുവതിയുടെ കുടുംബാംഗങ്ങളെ സംബന്ധിച്ചും യുവതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ സംബന്ധിച്ചും നിരവധി ദുരൂഹതകളുണ്ടെന്നാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സീമ പബ്ജി എന്ന ഓണ്‍ലൈൻ ഗെയിം വഴി ഇന്ത്യയിലെ നിരവധി യുവാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു. യുവതിയുടെ കൈവശമുള്ള ജനന സര്‍ട്ടിഫിക്കറ്റ് അടുത്തിടെ നല്‍കിയതാണെന്നതും സംശയാസ്പദമാണ്. ഇതിനിടയിലാണ് യുവതിക്ക് പാക് പട്ടാളവുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. സീമയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളാണ്. പൊലീസ് ചോദ്യം ചെയ്യലിനിടയില്‍ സഹോദരൻ പാക് സേനയിലുള്ളതായും എന്നാല്‍ നിലവില്‍ സേനയിലുണ്ടോയെന്ന് അറിവില്ലെന്നുമായിരുന്നു…
Read More » -
Kerala
വീണ്ടും ഷവോമി ഫോൺ പൊട്ടിത്തെറിച്ച് അപകടം;വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂർ:ഷവോമി സ്മാര്ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍നിന്ന് വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പട്ടിക്കാട് സിറ്റി ഗാര്‍ഡനില്‍ കണ്ണീറ്റുകണ്ടത്തില്‍ കെ.ജെ.ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയിന്‍മേലാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്നത്. ഫോണ്‍ പൊട്ടിത്തെറിക്കുന്ന സമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടില്‍ താമസിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ബാറ്ററി ചാര്‍ജ് കുറഞ്ഞതിനെ തുടര്‍ന്ന് ചാര്‍ജില്‍ ഇട്ടിരുന്ന ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളി പടര്‍ന്നെങ്കിലും കണക്ഷന്‍ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചു. ഏഴുമാസം മുമ്ബ് പതിനായിരം രൂപയ്ക്ക് ഓണ്‍ലൈനിലാണ് ഷവോമി കമ്ബനിയുടെ ഫോണ്‍ ജോസഫ് വാങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ ഷവോമി ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടിരുന്നു. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു…
Read More » -
Crime
ബംഗളുരുവില്‍ ആക്രമണ പരമ്പരയ്ക്ക് ലക്ഷ്യമിട്ടു; സ്‌ഫോടക വസ്തുക്കളുമായി അഞ്ച് ഭീകരര്‍ പിടിയില്‍
ബംഗളൂരു: നഗരത്തിലുടനീളം ആക്രമണ പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ ബംഗളൂരുവില്‍ പിടിയിലായി. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും നിരവധി മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ സ്ഫോടനം നടത്താന്‍ ചിലര്‍ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ അഞ്ച് പേര്‍ക്കും 2017ലെ ഒരു കൊലപാതക കേസിലും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭീകരപ്രവര്‍ത്തകരായ ചിലരുമായി പ്രതികള്‍ സമ്പര്‍ക്കം പുലത്തുകയും അവരില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള പരിശീലനം നേടിയതെന്നുമാണ് കരുതുന്നത്. പ്രതികള്‍ക്ക് മറ്റുചിലരുടെ സഹായം ലഭിച്ചെന്നും കരുതുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read More » -
Crime
വീട്ടില്‍ക്കയറി യുവതിയുടെ മുഖത്ത് കടിച്ചു, വസ്ത്രം വലിച്ചുകീറി; പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍
കോഴിക്കോട്: പൂളപ്പൊയിലില്‍ വീട്ടില്‍ക്കയറി യുവതിയുടെ മുഖത്ത് കടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി മുക്കം പോലീസ്. മണാശ്ശേരി തൂങ്ങാംപുറം സ്വദേശി വടക്കേക്കര ലുബിനാണ് (34) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീട്ടിലെ കോളിങ്ബെല്‍ അടിച്ചതുകേട്ട് വാതില്‍ തുറന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതോടെ യുവതി ബഹളംവെച്ചു. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു. യുവതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പോലീസ് ശനിയാഴ്ച ഉച്ചയോടെ പ്രതിയെ തൂങ്ങാംപുറം അങ്ങാടിയില്‍വെച്ച് പിടികൂടുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്ന് മുക്കം പോലീസ് അറിയിച്ചു.
Read More » -
Kerala
വ്യാജ പാസ്പോര്‍ട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ
കൊച്ചി: വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂര്‍ ബര്‍വയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഒരു വര്‍ഷം മുമ്ബ് അനധികൃതമായി കര്‍ണാടകയിലെത്തിയ ഇയാള്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കര്‍ണാടകയിലുള്ള അബൂര്‍ ബോറോയ് എന്നയാളുടെ വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തിയത്. എമിഗ്രേഷന്‍ അധികൃതര്‍ക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോര്‍ട്ടാണെന്നത് വ്യക്തമായത്. അബൂര്‍ ബര്‍വയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
Read More » -
India
മണ്‍സൂണില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ല; സ്‌കൂള്‍ ബോട്ട് സര്‍വീസുമായി ത്രിപുര
അഗര്‍ത്തല: സ്‌കൂള്‍ ബസ് എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ വളരെ വ്യത്യസ്തമായ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ത്രിപുര സര്‍ക്കാര്‍. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത്. അത് എന്താണ് എന്നല്ലേ? സ്‌കൂള്‍ ബോട്ട്! ഗുമതി ജില്ലയിലെ ഡംബൂര്‍ തടാകത്തിലുള്ള ദ്വീപുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ സൗജന്യമായി എത്തിക്കുന്നതിന് വേണ്ടിയാണ് ത്രിപുര സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് ഞായറാഴ്ച ‘സ്‌കൂള്‍ ബോട്ട്’ സര്‍വീസ് ആരംഭിച്ചത്. നേരത്തെയും ഡംബൂര്‍ തടാകത്തില്‍ ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു എങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ആ ഫീസ് താങ്ങാനോ ദിനംപ്രതി ആ ബോട്ടിന് സ്‌കൂളില്‍ എത്താനോ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇങ്ങനെ ഒരു സൗജന്യ ബോട്ട് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. മണ്‍സൂണിലാണ് എങ്കില്‍ കാര്യങ്ങള്‍ വളരെ അധികം അവതാളത്തിലാവും. കുട്ടികള്‍ക്ക് തടാകവും മറ്റും കടന്ന് സ്‌കൂളില്‍ പോവുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമായി മാറുകയാണ് പതിവ്. അങ്ങനെയാണ് ഇവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബോട്ട് സര്‍വീസ് ആരംഭിച്ചത്. ഇതുവഴി…
Read More » -
Kerala
ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല, നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും; കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ ഓര്‍മ്മകള്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്ന് മമ്മൂട്ടി കുറിച്ചു. ”ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും എന്നും മമ്മൂട്ടി പറഞ്ഞു.ഒരിക്കല്‍ ഞങ്ങളുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകള്‍ കണ്ടെത്താന്‍ പാടുപെടുകയായിരുന്നു. അപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് ഇടഞ ഫണ്ട് ഉപയോഗിച്ച് സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി കാണാന്‍ വരികയും ചെയ്തു”വെന്നും മമ്മൂട്ടി ഓര്‍ത്തെടുക്കുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍ സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം. ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു…
Read More » -
Crime
യുട്യൂബര്‍ക്ക് ഒരു കോടി വരുമാനം; വീട്ടില്‍നിന്ന് പിടിച്ചെടുത്തത് 24 ലക്ഷം
ലഖ്‌നൗ: ആദായനികുതി വകുപ്പ് ഉത്തര്‍പ്രദേശിലെ യൂട്യൂബറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 24 ലക്ഷം രൂപ പിടിച്ചെടുത്തു. അന്വേഷണം നേരിടുന്ന തസ്‌ലിം വര്‍ഷങ്ങളായി യൂട്യൂബ് ചാനല്‍ നടത്തിവരികയാണെന്നും ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ കുടുംബം നിഷേധിച്ചു. ബറേലിയില്‍ താമസിക്കുന്ന തസ്‌ലിം ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ നിര്‍മിക്കുകയും ആദായ നികുതി നല്‍കിയിരുന്നതായും സഹോദരന്‍ പറഞ്ഞു. തന്റെ സഹോദരനാണ് ‘ട്രേഡിംഗ് ഹബ് 3.0’ എന്ന യൂട്യൂബ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഫിറോസ് പറഞ്ഞു. യൂട്യൂബില്‍ നിന്നുള്ള മൊത്തം വരുമാനമായ 1.2 കോടിയേക്കാള്‍ 4 ലക്ഷം രൂപ അവര്‍ ഇതിനകം നികുതിയായി അടച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.”ഞങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല, ഞങ്ങളുടെ യൂട്യൂബ് ചാനല്‍ നടത്തുന്നു, അതില്‍ നിന്ന് നല്ല വരുമാനം ലഭിക്കുന്നു, ഇതാണ് സത്യം. ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡ്” -ഫിറോസ് പറഞ്ഞു. 58 വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത യൂട്യൂബ് ചാനലിന്…
Read More »
