Month: July 2023

  • India

    യു.പിയില്‍ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു

    ലക്നൗ:യു.പിയില്‍ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു.സംഗ്രാംപൂരിലെ സാഹ്ജിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ദിനേശ് സിംഗ് (40) എന്നയാളെയാണ് ബൈക്കിലെത്തിയ അക്രമികള്‍ ഇരുമ്ബുവടികൊണ്ട് അടിച്ചുകൊന്നത്. ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ഫെയ്‌സ്ബുക്ക് കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി; മാസങ്ങള്‍ക്ക് ശേഷം യുവാവിന്റെ രക്തം പുരണ്ട ചിത്രങ്ങള്‍ മാതാവിനയച്ചു

    ലഖ്‌നൗ: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ കൂടി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള യുവതിയാണ് ഇന്ത്യയിലെത്തിയത്. യുപി, മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശ് സ്വദേശിയായ ജൂലി 11 വയസുകാരിയായ മകള്‍ ഹലീമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയത്. ഹിന്ദുമതം സ്വീകരിച്ച് അജയിനെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് വിസ പുതുക്കാനെന്ന വ്യാജേന ജൂലി അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്ന് യുവാവിന്റെ അമ്മ സുനിത പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ജൂലി ഇന്ത്യയിലെത്തിയത്. വിവാഹത്തിനു ശേഷം ഒരു വര്‍ഷം ജൂലി ഇന്ത്യയില്‍ താമസിച്ചു. പിന്നീട് തന്റെ മാതാപിതാക്കളെ കാണാമെന്ന് പറഞ്ഞ് അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൊറാദാബാദില്‍ ടാക്‌സി ഡ്രൈവറാണ് അജയ്. ജൂലിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. തന്റെ മകനെ വിവാഹം കഴിച്ചത് ഗൂഢാലോചനയാണെന്നും അജയിനെ അതിര്‍ത്തി കടത്തി ജൂലി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയെന്നും സുനിത…

    Read More »
  • NEWS

    ഇതാണ് എന്റെ പുതിയ ടാറ്റു; ‘റിബ് ടാറ്റു’വിന്റെ ചിത്രം പങ്കുവച്ച് ഗൗരി കിഷന്‍

    ’96’ എന്ന ചിത്രത്തില്‍ നായിക തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഗൗരി കിഷന്‍. ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു പ്രേക്ഷകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി. അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. വയറിനു സമീപത്തായി നെഞ്ചിനോടു ചേര്‍ന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിച്ചത്. കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയില്‍…

    Read More »
  • Crime

    വാഹന വില്‍പനയെചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു, രണ്ടാമന് പരിക്ക്

    ഇടുക്കി: വാഹന വില്പനയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഉപ്പുതറയിലെ രണ്ടുവാഹന കച്ചവടക്കാരെ ഒരുസംഘമാളുകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഉപ്പുതറ മാട്ടുത്താവളം മാണിക്കത്ത് രതീഷ് രാജന്‍ (33), മേരികുളം ആരംപുളിക്കല്‍ എഎസ് അന്‍സാരി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ചീന്തലാര്‍ മൂന്നാം ഡിവിഷന്‍ സ്വദേശികളായ ജെഫ്രി, പ്രവീണ്‍, പ്രണവ്, ആരോമല്‍, കെസല്‍, വിഷ്ണു എന്നിവര്‍ക്കെതിരെ ഉപ്പുതറ പോലീസ് കേസെടുത്തു. അന്‍സാരിയും രതീഷും കട്ടപ്പനയ്ക്ക് പോകാനായി പാലം ജങ്ഷനില്‍ നില്‍ക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ എത്തിയ സംഘം വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ഉപ്പുതറ സിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു. വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ രതീഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വ രാവിലെ 10.30 ഓടെ ഉപ്പുതറ പാലം ജങ്ഷനിലാണ് സംഭവം. അന്‍സാരിയും രതീഷും നാലുമാസം മുമ്പ് പ്രതികളിലൊരാളായ ജെഫ്രിക്ക് ഓട്ടോറിക്ഷ വിറ്റിരുന്നു. എന്നാല്‍, ഉടമസ്ഥാവകാശം ഇയാളുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. മറ്റൊരാള്‍ ഇതേ ഓട്ടോറിക്ഷ…

    Read More »
  • Crime

    കള്ളന് മണ്‍സൂണ്‍ ബംപറടിക്കുമോ? ലോട്ടറിക്കടയില്‍ന്ന് ‘അടിച്ചോണ്ടുപോയത്’ 12 ബംപര്‍ ടിക്കറ്റുകള്‍

    കണ്ണൂര്‍: തലശേരിയില്‍ കടകളില്‍ കയറിയ കള്ളന്‍ അടിച്ചുകൊണ്ടുപോയത് 12 ബംപര്‍ ടിക്കറ്റുകള്‍. ജൂലൈ 24ന് നറുക്കെടുക്കുന്ന 250 രൂപയുടെ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റാണ് പണവും മൊബൈല്‍ ഫോണും കവരുന്നതിനിടെ അടിച്ചുകൊണ്ടുപോയത്. മോഷണം നടത്തുമ്പോള്‍ ലോട്ടറി സ്റ്റാളില്‍ കയറിയെങ്കിലും ഇവിടെ മേശവലിപ്പില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. ഈ പ്രകോപനത്തിലാണ് 250 രൂപ ഒന്നിന് വിലയുള്ള മണ്‍സൂണ്‍ ബംപര്‍തന്നെ ഒന്നാകെ അടിച്ചുകൊണ്ടുപോയത്. 3500 രൂപ വില വരുന്ന ടിക്കറ്റാണ് കൊണ്ടുപോയതെന്ന് ലോട്ടറി വ്യാപാരി പറഞ്ഞു. തലശേരിയിലെ അഞ്ചു കടകളിലാണ് ഒരേ രീതിയില്‍ മോഷണം നടന്നത്. 40,000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പണത്തിന് പുറമെ മൊബൈല്‍ ഫോണുകളും ബംപര്‍ ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. അഞ്ചു കടകളിലും ഒരേ രീതിയിലാണ് മോഷണം നടന്നത്. പച്ചക്കറി മാര്‍ക്കറ്റിന്റെ സമീപത്തുള്ള പിപിഎല്‍ സ്റ്റോര്‍, തൊട്ടടുത്തുള്ള പച്ചക്കറിക്കട, പച്ചക്കറികള്‍ സൂക്ഷിക്കുന്ന മുറി, ടിസി മുക്കിലെ വണ്‍ ഫോര്‍…

    Read More »
  • India

    തുടര്‍ഭരണം ലക്ഷ്യമിട്ട് എന്‍ഡിഎയുടെ ശക്തിപ്രകടനം; ഡല്‍ഹി കണ്‍വന്‍ഷനില്‍ പങ്കെടുത്തത് 38 പാര്‍ട്ടികള്‍

    ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഴുവന്‍ ആശയാഭിലാഷങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള കൂട്ടായ്മയാണ് ദേശീയ ജനാധിപത്യ സഖ്യമെന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ഡിഎയ്ക്കു തുടര്‍ഭരണമുണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 38 പാര്‍ട്ടികള്‍ പങ്കെടുത്ത എന്‍ഡിഎ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മോദി. 2024 ല്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും അതു ലക്ഷ്യമിട്ട് ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കാലത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ച സഖ്യമാണ് എന്‍ഡിഎ എന്ന് യോഗത്തിനു മുന്‍പ് മോദി ട്വീറ്റ് ചെയ്തു. കുടുംബാധിപത്യവും അഴിമതിയും മാത്രം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി നേതാക്കളായ അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ബിഡിജെഎസ്, കാമരാജ് കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തു.…

    Read More »
  • Kerala

    അന്‍വറിനെതിരായ മിച്ചഭൂമി കോടതിയലക്ഷ്യ കേസ്; സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

    കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎല്‍എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെവി ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2021 ലും 2022 ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി എത്തിയത്. കേസില്‍ ഇന്നത്തെ വിധി പിവി അന്‍വറിന് നിര്‍ണായകമാകും.

    Read More »
  • Kerala

    ഒടുവില്‍ മാധവന്‍കുട്ടിയുടെ കുമ്പസാരം! ”ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതം; ഞാന്‍ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക”

    തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ത്തപ്പെട്ട ലൈംഗികാരോപണം അടിസ്ഥാന രഹിതമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി സാമൂഹികമാധ്യമത്തില്‍ കുറിച്ചു. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനഃസ്താപങ്ങളില്‍ ഒ.സി., ഉമ്മന്‍ചാണ്ടിയുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ ഭാഗം കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ.സി, ഉമ്മന്‍ ചാണ്ടിയുണ്ട്. ഒന്ന്: ‘ശൈലിമാറ്റം’ ‘ഐ.എസ്.ആര്‍.ഒ. ചാരക്കേസ്’ തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരേ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയകരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു. രണ്ട്: ഉമ്മന്‍ചാണ്ടിക്കുനേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന്, അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു…

    Read More »
  • Kerala

    പാലക്കാട് ചിറ്റൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    പാലക്കാട്: ചിറ്റൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനെയാണ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജയകൃഷ്ണൻ വായ്പ്പ എടുത്തിരുന്നു. ആഴ്ച്ചയില്‍ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ജയകൃഷ്ണൻ വായ്പ്പയെടുത്തിരുന്നത്. മൈക്രോ ഫൈനാൻസ്കാര്‍ക്ക് തുക നല്‍കുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. ഇവര്‍ തുകയുമായി വാല്‍മുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സിപിഐ എം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ചിറ്റൂര്‍ പൊലീസും സ്ഥലത്തെത്തി സ്ഥാപനം താല്‍ക്കാലികമായി അടപ്പിച്ചു.

    Read More »
  • Kerala

    പുതുപ്പള്ളിയിൽ ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ്

    കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ എം എല്‍ എ ആയ ഉമ്മൻ ചാണ്ടി അന്തരിച്ചതിനാല്‍ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്നു വിജ്ഞാപനമിറക്കും. വിജ്ഞാപനത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറും. ഇതോടെ 6 മാസത്തിനുള്ളില്‍‌ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കടക്കും. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി.ടി.തോമസ് അന്തരിച്ചതിനെത്തുടര്‍ന്നു നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു.

    Read More »
Back to top button
error: